ഹൃദയാഘാതം Pexels
Health

യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഹൃദയാഘാതമുണ്ടാക്കും; കുറയ്ക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം?

കൊളസ്ട്രോളും ധമനികളിലെ തടസ്സങ്ങളും മാത്രമല്ല ഹൃദയാഘാതത്തിന് കാരണം

സമകാലിക മലയാളം ഡെസ്ക്

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത് ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. തുടക്ക സമയങ്ങളിൽ പ്രത്യേക ലക്ഷണങ്ങൾ ഇവ പ്രകടിപ്പിക്കുന്നതല്ല. എന്നാൽ ഈ അവസ്ഥ ചികിത്സിക്കാതെ ഇരുന്നാൽ അത് ഹൃദയാഘാതത്തിനും ഹൃദ്രോ​ഗ സംബന്ധിതമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് രക്തക്കുഴലുകളിൽ ഓക്സിഡിറ്റീവ് സ്ട്രെസ്സിന് കാരണമായേക്കാമെന്നാണ് ​പഠന വി​ദ​ഗ്ധർ പറയുന്നത്. കൊളസ്ട്രോളും ധമനികളിലെ തടസ്സങ്ങളും മാത്രമാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പലരും കരുതുന്നു. യൂറിക് ആസിഡ് കൂടുതലാവുന്നതും ഹൃദയത്തെ ബോധിക്കുന്നുണ്ട്.

ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൈപ്പർ യൂറിസെമിയയിൽ നിന്നും രക്ഷപ്പെടാം:-

ഭക്ഷണം ശ്രദ്ധിക്കാം

പ്യാരിൻ അധികമുള്ള റെഡ്മീറ്റ്, കരൾ, നത്തോലി, മത്തി, കക്ക, തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ഈ ഭക്ഷണങ്ങൾ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കും.

മദ്യപാനം ഒഴിവാക്കുക

കുറഞ്ഞ അളവിൽ പോലും മദ്യം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ബിയർ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും

വെള്ളം നന്നായി കുടിക്കുക

ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നു. കുറഞ്ഞത് 8 ​ഗ്ലാസ് വെള്ളം കുടിക്കുക

അമിത ഭാരം നിയന്ത്രിക്കുക

നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പ്പന്നങ്ങൾ

കൊഴുപ്പ് കുറഞ്ഞ പാലും തൈരും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

മധുരപാനീയങ്ങൾ ഒഴിവാക്കാം

മധുരപാനീയങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും. ഇവ ഉപേക്ഷിക്കുന്നതിലൂടെ ശരീരഭാരം വർധിപ്പിക്കുന്നത് തടയാനുമാകും.

കാപ്പി കുടിക്കാം

ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു ദിവസം 4-5 കപ്പ് കാപ്പി കുടിക്കുന്നവർക്ക് കാപ്പി കുടിക്കാത്തവരുമ മായി താരതമ്യം ചെയ്യുമ്പോൾ ഗൗട്ട്(സന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് രോഗം) വരാനുള്ള സാധ്യത 59 ശതമാനംവരെ കുറവാണെന്ന് 2015-ലെ ഒരു പഠനം വ്യക്തമാക്കുന്നു

Increased levels of uric acid in the blood cause a condition called hyperuricemia. If this condition is left untreated, it can lead to heart attacks and other heart-related problems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT