Amla hair dye Pinterest
Health

കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഇൻസ്റ്റൻ്റ് ഹെയർ ഡൈ ആയി മാത്രം ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഏറെക്കാലത്തേയ്ക്ക് കറുപ്പ് നിറം നിലനിൽക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

നരച്ച മുടിയോടെ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടായി കരുതുന്ന നിരവധി ആളുകളുണ്ട്. പാക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡൈകളെയാണ് മിക്കവാറും ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ അതിനെക്കാൾ പവർഫുൾ ആയ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി സൂക്ഷിക്കാവുന്ന ഇൻസ്റ്റന്റ് ഹെയർ ഡൈ ഉണ്ടാക്കിയാലോ? അവ മുടിക്ക് നിറം മാത്രമല്ല, കരുത്തും തിളക്കവും നൽകുന്നു. പാർശ്വഫലങ്ങളും കുറവായിരിക്കും.

ചേരുവകൾ

ഉണക്കനെല്ലിക്ക- 50 ഗ്രാം, കരിഞ്ചീരകം-രണ്ട് ടേബിൾസ്പൂൺ, വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ, ഗ്ലിസറിൻ- ഒരു ടേബിൾസ്പൂൺ, വിറ്റമിൻ ഈ ക്യാപ്സൂൾ- ഒരെണ്ണം.

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉണക്കനെല്ലിക്കയും, കരിഞ്ചീരകവും പ്രത്യേകം വറുത്തെടുക്കാം. ശേഷം അവ തണുക്കാൻ വയ്ക്കാം. അവ തണുത്തതിനു ശേഷം പൊടിച്ചെടുക്കാം. ഇത് അരിച്ച് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം, ആവശ്യാനുസരണം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ പൊടി ഒരു ചെറിയ ബൗളിലെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾസ്പൂൺ ഗ്ലിസറിനും, ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം. എണ്ണമയം ഒട്ടുമില്ലാത്ത തലമുടി പല ഭാഗങ്ങളായി തിരിച്ച് ബ്രെഷോ കൈയ്യോ ഉപയോഗിച്ച് ഇത് പുരട്ടാം.

ഇതൊരു ഇൻസ്റ്റൻ്റ് ഹെയർ ഡൈ ആയി മാത്രം ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഏറെക്കാലത്തേയ്ക്ക് കറുപ്പ് നിറം നിലനിൽക്കില്ല. വളരെ പെട്ടെന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ തിരക്കിട്ട് നിൽക്കുമ്പോൾ പായ്ക്കറ്റ് ഡൈ വാങ്ങി പുരട്ടി സമയം കളയുന്നതിനു പകരം ഇത് തയ്യാറാക്കി സൂക്ഷിച്ചാൽ വളരെ വേഗം പുരട്ടാവുന്നതാണ്. ഇത് തയ്യാറാക്കിവൃത്തിയുള്ള പാത്രത്തിലാക്കി വച്ചാൽ മാസങ്ങളോളം സൂക്ഷിക്കാം.

Instant natural hair dye recipe, Hair care tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം, പെരിയവാരയ്ക്ക് സമീപം കാട്ടാന കാര്‍ തകര്‍ത്തു, വിഡിയോ

എസ്എംഎ ചികിത്സാഫണ്ട്: പ്രസ്താവന തിരുത്തി, ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി

'വൈഭവം'!!!... 'ടെസ്റ്റിലും കൊടുങ്കാറ്റാകൂ...'!

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് 925 എണ്ണം