പ്രതീകാത്മക ചിത്രം Pexels
Health

കുടലിന്‍റെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും

കുടലിന്‍റെ ആരോഗ്യം മോശമാകുമ്പോൾ ശരീരം തന്നെ വെളിപ്പെടുത്താറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കുടലിന്‍റെ പ്രവര്‍ത്തനം ശരിയായ രീതിയലല്ല നടക്കുന്നത് എങ്കിൽ അത് ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബധിക്കും. ഇത് നമ്മെ ശാരീരികമായും വൈകാരികമായും ബാധിക്കുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും, അത്യാവശ്യ ശാരീരിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. കുടലിന്‍റെ ആരോഗ്യം മോശമാകുന്നുവെന്ന് ശരീരം തന്നെ പല സമയങ്ങളിലും വെളിപ്പെടുത്താറുണ്ട്.

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ കണ്ടാൽ അവയെ അവഗണിക്കരുത്.

1. തലച്ചോറിൽ പുക മൂടുന്നതുപോലെ/ ആശയക്കുഴപ്പം

കുടൽ ആരോഗ്യകരമല്ലെങ്കിൽ അത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ബാധിക്കുന്നു. ചിന്തിക്കുന്നതിനോ, തീരുമാനങ്ങൾ എടുക്കുന്നതിനോ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറിൽ എപ്പോഴും പുക മൂടുന്നത് പോലെ തോന്നും.

2. ദഹനക്കുറവ് അല്ലെങ്കിൽ അമിതമായ വയറുവേദന

കുടലിന്‍റെ ആരോഗ്യം മോശമാകുന്നത് ദഹനക്കേട് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനം മന്ദഗതിയിലാകുന്നത് നമുക്ക് വയറു വീർക്കാൻ കാരണമാകും.

3. എപ്പോഴും ക്ഷീണവും ഉറക്കവും

ശരീരത്തിന് ആവശ്യമായ ഊർജം ഉൽപ്പാദിപ്പിക്കുന്നതിൽ കുടൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടൽ സൂക്ഷ്മാണുക്കളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴോ വീക്കം ഉണ്ടാകുമ്പോഴോ, അത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിച്ചേക്കാം, ഇത് നമ്മെ ക്ഷീണിതരും ഉറക്കം തൂങ്ങുന്നവരുമാക്കുന്നു.

4. ദേഷ്യവും അസ്വസ്ഥതയും

കുടലും തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുടൽ അസന്തുലിതാവസ്ഥയിലാകുമ്പോഴോ വീക്കം സംഭവിക്കുമ്പോഴോ, അത് തലച്ചോറിലേക്ക് നെഗറ്റീവ് സിഗ്നലുകൾ അയക്കുകയും തൻമൂലം ഈര്‍ഷ്യയും അസ്വസ്ഥതയുമുണ്ടാക്കുകയും ചെയ്യുന്നു.

5. മൂഡ് സ്വിംഗ്സ്

മാനസികാവസ്ഥയിലെ മാറ്റങ്ങളിൽ കുടൽ-തലച്ചോറ് ബന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടൽ അസന്തുലിതമാകുമ്പോൾ, അത് ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെ ബാധിക്കുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ഊർജ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ദഹനക്കുറവുള്ളപ്പോൾ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്

If the intestines are not functioning properly, it can affect a person's overall health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT