ഡിമെന്‍ഷ്യ 
Health

തലച്ചോറില്‍ ഇരുമ്പ് അടിഞ്ഞു കൂടുന്നത് ഡിമെന്‍ഷ്യയ്ക്ക് കാരണമാകും, ഭക്ഷണക്രമത്തിലൂടെ പരിഹാരം

തലച്ചോറിലെ അടിഞ്ഞുകൂടുന്ന ഇരുമ്പ് കോശങ്ങളിൽ സമ്മർദം ഉണ്ടാക്കുകയും അവയുടെ ഊർജ്ജ ഉൽപാദനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോൾ ഓർമപ്പിശക് സാധാരണമാണെന്നാണെല്ലോ... എന്നാല്‍ ഭക്ഷണക്രമത്തിലൂടെ ഈ ഓര്‍പ്പിശകിനെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പഠനം. വാര്‍ദ്ധക്യത്തിലെ ഈ വൈജ്ഞാനിക തകര്‍ച്ച കാലക്രമേണയായി തലച്ചോറിൽ ഇരുമ്പിന്റെ ശേഖരണം അടിഞ്ഞു കൂടുന്നതുകൊണ്ട് സംഭവിക്കുന്നതാണെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്.

തലച്ചോറിലെ അടിഞ്ഞുകൂടുന്ന ഇരുമ്പ് കോശങ്ങളിൽ സമ്മർദം ഉണ്ടാക്കുകയും അവയുടെ ഊർജ്ജ ഉൽപാദനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. തലച്ചോറിൽ ഇരുമ്പ് അടഞ്ഞുകൂടുന്നത് വൈജ്ഞാനിക തകർച്ച, അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

തലച്ചോറില്‍ ഇരുമ്പിന്‍റെ അംശം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ ആന്റിഓക്‌സിഡന്റുകളും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുമെന്ന് ന്യൂറോബയോളജി ഓഫ് ഏജിങ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കാനും ഓർമശക്തിയെ സംരക്ഷിക്കാനും സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

ഡയറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തണം

ആന്റി-ഓക്സിന്റുകൾ ധാരാളം അടങ്ങിയ ബെറിപ്പഴങ്ങളും ഇലക്കറികളും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീന്‍, നട്സ് തുടങ്ങിയ ഭക്ഷണങ്ങളും ഇരുമ്പിന്റെ അളവു കുറയ്ക്കാൻ സഹായിക്കും. ഈ പോഷകങ്ങൾ മെമ്മറി, ചിന്ത എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ മേഖലകളെ സംരക്ഷിക്കുകയും വൈജ്ഞാനിക തകർച്ചയുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT