പൈനാപ്പിള്‍ 
Health

പൈനാപ്പിള്‍ ആര്‍ത്തവ വേദന കുറയ്ക്കുമോ? പാർശ്വഫലങ്ങൾ എന്തൊക്കെ

പൈനാപ്പിളില്‍ അടങ്ങിയ ബ്രോമെലൈൻ എന്ന എൻസൈം ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ളതാണ്.

സമകാലിക മലയാളം ഡെസ്ക്

സഹനീയമായ ആർത്തവ വേദനയെ പിടിച്ചുകെട്ടാൻ വേദനസംഹാരികളുടെ സഹായം തേടാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ വേദനസംഹാരികളുടെ നിരന്തര ഉപയോ​ഗം നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതേസമയം പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പൈനാപ്പിളില്‍ അടങ്ങിയ ബ്രോമെലൈൻ എന്ന എൻസൈം ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ളതാണ്. ഇത് ആർത്തവ വേദന ല​ഘൂകരിക്കാൻ സഹായിക്കും.

ബ്രോമെലൈൻ പ്രോട്ടീനുകളെ തകർക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ആർത്തവ സമയത്ത്, പ്രോസ്റ്റാഗ്ലാൻഡിനുകളുടെ (ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന സംയുക്തങ്ങൾ) അളവ് വർധിക്കുന്നതാണ് മലബന്ധത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. പൈനാപ്പിളിലെ ബ്രോമെലൈൻ ഈ പ്രോസ്റ്റാഗ്ലാൻഡിനുകളെ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി മലബന്ധത്തിന്റെ തീവ്രതയും ആർത്തവ വേദനയും നിയന്ത്രിക്കും.

എന്താണ് ആർത്തവ വേദന?

ആര്‍ത്തവത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളിലോ ആര്‍ത്തവ സമയത്തോ നേരിയതും കഠിനവുമായി വേദന അനുഭവപ്പെടാം. ഡിസ്മനോറിയ എന്നും ആര്‍ത്തവ വേദനയെ വിളിക്കുന്നു.

ഗർഭാശയത്തിന്റെ താത്ക്കാലിക ആവരണം പൊട്ടുന്നതിനെ തുടർന്നാണ് വേദന ഉണ്ടാകുന്നത്. അടിവയറിലും പുറകിലും തുടയിലും വേദന അനുഭവപ്പെടാം. ആർത്തവ വേദനയ്‌ക്കൊപ്പം വയറു വീർക്കൽ, ക്ഷീണം, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.

ആർത്തവ അസ്വസ്ഥതകൾ ലഘൂകരിക്കാൻ പൈനാപ്പിള്‍

ആന്റി-ഓക്സിഡന്റുകൾ നിരവധി പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ വിറ്റാമിൻ സിയും മാം​ഗനീസും ഗർഭാശയ പേശികളിലും കലകളിലുമുളഅള വീക്കവും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കുന്നു.

ആർത്തവ വേദന മാത്രമല്ല, ആർത്തവ സമയത്ത് വയറു വീർക്കുന്നതും തടയാൻ പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തെ അധിക ദ്രാവകങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

പൈനാപ്പിൾ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

  • ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം ഉള്ളവർ പൈനാപ്പിൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങൾ ഇത് വർധിപ്പിക്കും.

  • പൈനാപ്പിള്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാം.

  • ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയും അളവു പെട്ടെന്ന് കൂടാന്‍ സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT