'ഓഫീസില്‍ വെച്ച് ഒരാള്‍ സന്തോഷം പങ്കുവെക്കാനായി ഒരു ലഡു തന്നു. അന്ന് രാത്രി ഉറക്കം വന്നില്ല.. പ്രേമം ബാധിച്ചതാണോ എന്ന് സംശയം തോന്നാം. പക്ഷേ, അസുഖം പ്രണയമല്ല, പ്രമേഹമാണ്! എന്നാല്‍ അപ്പോഴും അറിഞ്ഞില്ല. ചിലപ്പോള്‍ ബ്രേക്ക്ഫാസ്റ്റിനു ശേഷം അറിയാതെ ഉറക്കം വരും. രാവിലെ തൂങ്ങുമ്പോള്‍ ആരെങ്കിലും മുതുകില്‍ തട്ടും. ഉച്ചക്ക് ഊണ് കഴിച്ചു കഴിഞ്ഞ് കസേരയിലിരുന്നാലും അറിയാതെ ഉറങ്ങിപ്പോവും.
ബോധംകെട്ടുള്ള ഉറക്കമാണ്. പലരും കാണും. സഹപ്രവര്‍ത്തകര്‍ മാത്രമല്ല. പുറമേ നിന്നുള്ളവരും കാണും! ഉച്ചകഴിഞ്ഞ് ഒരു മീറ്റിങ് ഉണ്ടെങ്കില്‍ അവിടെ ഇരുന്ന് ഉറങ്ങിയെന്നുവരും: മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ! സര്‍ക്കാരുദ്യോഗസ്ഥരെക്കുറിച്ചുള്ള ഏറ്റവും വലിയ അപഖ്യാതികളിലൊന്നാണ് ഈ ഉച്ചയുറക്കം.
എന്നാല്‍ ജോലി ചെയ്യാനുള്ള വിമുഖതയല്ല പ്രശ്‌നം. ശരീരം ഡയബെറ്റിസ് എന്ന പ്രമേഹത്തിന് കീഴ്‌പെട്ട് തുടങ്ങിയിരിക്കുന്നു എന്ന് മാത്രമാണര്‍ത്ഥം.
പ്രമേഹം രോഗമല്ല, അത് ഒരു രോഗാവസ്ഥ മാത്രമാണ്. എന്നാല്‍ ഒരിക്കല്‍ ശരീരം അതിന്റെ പിടിയില്‍പ്പെട്ട് അതിലേക്ക് നീങ്ങിത്തുടങ്ങിയാല്‍ പിന്നീടുള്ള തിരിച്ചുപോക്ക് ഏറെക്കുറെ അസാധ്യമാണ്. എത്രയും നേരത്തേ തിരിച്ചറിഞ്ഞാല്‍ മാത്രമേ അതില്‍ നിന്നുള്ള സ്വയരക്ഷ സാധ്യമാവുകയുള്ളൂ. പ്രമേഹം ഉണ്ടോ എന്ന് തിരിച്ചറിയുക വളരെ എളുപ്പമാണ്.
തൊട്ടടുത്തുള്ള ഏതെങ്കിലും ലാബോറട്ടറിയില്‍ പോയി ‘ഫാസ്റ്റിങ് ഷുഗര്‍’ (Fasting Sugar) നോക്കുക. അതിരാവിലെ വെറും വയറ്റില്‍ അവിടെ എത്തണം എന്ന ബുദ്ധിമുട്ടേയുള്ളൂ. റിസള്‍ട്ടില്‍ 70 മുതല്‍ 100mg/dl എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ഡയബെറ്റിസ് ഇല്ല എന്ന് ഉറപ്പിക്കാം. 100 ല്‍ കൂടി നില്‍ക്കുകയും 120 ല്‍ താഴെയുമാണെങ്കില്‍ പ്രമേഹം വരാനുള്ള പുറപ്പാടിലാണെന്ന് കരുതണം.
120mg/dl കൂടുതലാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി എന്നാണ് സൂചന. ഉടനെ മരുന്നു കഴിച്ചു തുടങ്ങണം. അല്ലെങ്കില്‍ അപ്രതീക്ഷിതമായ തളര്‍ച്ച, തലചുറ്റല്‍, ബോധക്ഷയം എന്നിവയുണ്ടാവാം. രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ഇന്‍സുലിന്‍ കുത്തിവയ്പ്പ് കൊണ്ടുനടക്കേണ്ട സ്ഥിതിയാവും.
ഭക്ഷണനിയന്ത്രണം കൊണ്ടു മാത്രം കൈപ്പിടിയിലൊതുങ്ങുന്ന രോഗമാണ് പ്രമേഹം. കാരണം ഇത് ഭക്ഷണത്തില്‍ നിന്നും ഊര്‍ജ്ജത്തെ വേര്‍പെടുത്തിയെടുക്കുകയും അതിനെ ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന് ഏറ്റവും എളുപ്പത്തില്‍ ഊര്‍ജ്ജം ലഭിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നറിയപ്പെടുന്ന ധാന്യകങ്ങളില്‍ നിന്നാണ്.
തല്‍ക്കാലത്തെ ആവശ്യത്തിനുള്ളതിനെക്കാള്‍ കൂടുതലായി കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്ളില്‍ ചെന്നാല്‍ ശരീരം അവയെ കൊഴുപ്പായി സംഭരിക്കും. ഇത് വളരെ സ്വാഭാവികമായി നടക്കുന്ന പ്രവര്‍ത്തനമാണ്. എന്നാല്‍ ആവശ്യമാവുന്നിന്റെ പതിന്‍മടങ്ങ് കാര്‍ബോഹൈഡ്രേറ്റുകള്‍ പതിവായി ശരീരത്തിനുള്ളിലേക്ക് ചെലുത്തിയാല്‍ അതിനെ സംഭരിക്കാന്‍ ശരീരത്തിന് പെടാപ്പാട് പെടേണ്ടിവരും.
ഇന്‍സുലിന്‍ എന്ന ഒരു ജോലിക്കാരന്‍ ആണ് ഇത് ചെയ്യുന്നത്. അവനെ അമിതമായ ജോലിഭാരം ഏല്‍പ്പിച്ചാല്‍ പതിയെ പതിയെ അവന്‍ നിഷ്‌ക്രിയമാവും. അതായത് ഒരു പണിയും എടുക്കില്ല. അല്ലെങ്കില്‍ ഭ്രാന്തമായി ജോലി ചെയ്യും! കഴിക്കുന്നതു മുഴുവനും കത്തിച്ചുതീര്‍ത്ത് ഒരു മണിക്കൂറിനകം ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമൊക്കെ ഉണ്ടാക്കും. ശരീരം അതിന്റെ നോര്‍മലായ പ്രവര്‍ത്തനങ്ങളുടെ താളക്രമത്തില്‍ നിന്നും മാറിപ്പോവുന്നതാണ് കാരണം.
ഈ പ്രവണത അതിന്റെ തുടക്കത്തിലാണെങ്കില്‍ നമുക്ക് നിയന്ത്രിക്കുവാന്‍ സാധിക്കും. എന്നാല്‍ ഒരു തരത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ ഡയബെറ്റിസ് അതിന്റെ പൂര്‍ണ്ണമായ രൂപത്തില്‍ പ്രത്യക്ഷപ്പെടും. ഇത് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും തകരാറലാക്കുന്ന, എല്ലാ വ്യവസ്ഥകളേയും ദോഷകരമായി ബാധിക്കുന്ന ഒരു മഹാവ്യാധിയയി മാറി നമ്മളെ മരണത്തിലേക്ക് നയിക്കും.
ഡയബെറ്റിസ് എന്നതിനെ ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ആയാണ് ആധുനിക വൈദ്യശാസ്ത്രം കണക്കാക്കുന്നത്. അതായത് സ്വന്തം ശരീരകോശങ്ങളെ തന്നെ ശരീരം രോഗാണുക്കളെയെന്ന പോലെ ശത്രുവായിക്കണ്ട് നശിപ്പിക്കുക. ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രവര്‍ത്തനമാണ്. ഒരു ഡെത്ത് വാറണ്ട് പുറപ്പെടുവിക്കുന്നതു പോലെയുള്ള പ്രവര്‍ത്തനമാണിത്.
ഇത്തരം ഒരു ഉത്തരവ് കിട്ടിയാലുടന്‍ ശരീരം അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. അനേകം എന്‍സൈമുകള്‍ ഇതിനായി ഉണ്ടാക്കേണ്ടിവരും. അവയെ നിര്‍മ്മിക്കുന്നതിനായി ശരീരകലകള്‍ യുദ്ധകാലത്തെ ആയുധ ഫാക്ടറികള്‍ പോലെ പ്രവര്‍ത്തിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം സാധ്യമാക്കാന്‍ ജീനുകള്‍ പ്രവര്‍ത്തനക്ഷമമാവേണ്ടിവരും. അവ സ്വിച്ച് ഓണ്‍ ചെയ്യപ്പെടും. ഇക്കാരണത്താലാണ് പാരമ്പര്യം ചിലപ്പോള്‍ പ്രമേഹബാധയില്‍ ഒരു സ്വാധീനഘടകമായി മാറുന്നത്.
അങ്ങനെ ഇല്ലെങ്കില്‍ത്തന്നെ നമ്മള്‍ അത് വരുത്തിവെക്കും. പഞ്ചസാരയുടെ അളവ് അമിതമായുള്ള പാനീയങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ശീലമാക്കും. ഒരു പരിധിയില്‍ കൂടുതല്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതും ശരീരം ഡയബെറ്റിസിലേക്ക് നീങ്ങുന്നതിന്റെ സൂചനമായി മാറുന്നത് ഇങ്ങനെയാണ്.
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം കാര്‍ബോഹൈഡ്രേറ്റുകളുടെ വിഭാഗത്തില്‍പ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ആനുപാതികമായി കുറയ്ക്കുക എന്നതാണ്. ചോറ് പൂര്‍ണ്ണമായും കാര്‍ബോഹൈഡ്രേറ്റ് മാത്രമാണ്. ഇലക്കറികള്‍, പ്രോട്ടീന്‍ നല്‍കുന്ന കടല തുടങ്ങിയവ കൂടുതലായി കഴിക്കണം.
ഒരു ചപ്പാത്തി ഒപ്പം ചേര്‍ക്കാം. ഒരു കിണ്ണത്തില്‍ തൈരും. ചോറ് കുറച്ചേ പാടുള്ളൂ എന്നത് മുന്നില്‍ക്കണ്ട് ഈ അനുപാതം തെറ്റാതെ ഭക്ഷണത്തിന്റെ അളവ് ആവശ്യാനുസരണം കൂട്ടിയെടുക്കാം. മധുരപാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും ഷുഗര്‍ കോണ്‍സന്‍ട്രേറ്റുകള്‍. എന്നാല്‍ ഒരു ദിവസം ഒരുനേരമുള്ള ചായയില്‍ പഞ്ചസാര ഒഴിവാക്കണമെന്നില്ല.
പലരും ചായയിലെ മധുരം ഒഴിവാക്കിയശേഷം ഉച്ചയ്ക്കും വൈകുന്നേരവും ചോറ് കൂടുതലായി കഴിക്കാറുണ്ട്. ഇതിലൂടെ ഒരുതരത്തിലുമുള്ള പ്രമേഹനിയന്ത്രണവും സാധ്യമാവുയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറതെ നാക്കിന്റെ രുചി നഷ്ടപ്പെടുത്താം എന്നല്ലാതെ ഇതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാവാറില്ല.
പ്രമേത്തിന്റെ ആരംഭദശയിലാണ് എന്ന് തിരിച്ചറിയപ്പെട്ട് ഇനി മധുരം പാടില്ലല്ലോ എന്ന് കരുതി വിഷമിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്താന്‍ കഴിയുന്ന ഒരു നാട്ടുചികിത്സയാണ് പറയാന്‍ പോവുന്നത്. ഇതിന് നമുക്ക് വേണ്ടത് വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പ്ലാവ് മാത്രമാണ്.
പണ്ടൊക്കെ ഒരു പ്ലാവുണ്ടാവുക സാധാരണമായ കാര്യമായിരുന്നു. ഇന്ന് പക്ഷേ അവയില്‍ പലതും മുറിക്കപ്പെട്ടിട്ടുണ്ടാവും. എന്തായാലും വൈകുന്നേരം ഒരു പ്ലാവിൻ്റെ അടുത്ത് പോയി നിലത്ത് പൊഴിഞ്ഞുവീണു കിടക്കുന്ന രണ്ട് പഴുത്ത പ്ലാവിലകള്‍ എടുക്കുക. മരത്തില്‍ നിന്നും പറിക്കരുത്. താഴെ വീണുകിടക്കുന്നവ മാത്രം എടുക്കുക.
ഇവ നന്നായി കഴുകിയ ശേഷം അവയുടെ ഞെട്ട് ഒരു മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മുറിച്ചെടുത്ത ശേഷം ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ ഇട്ട് അടച്ചുവെക്കുക. രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ ഇത് കുടിക്കുക. ഇങ്ങനെ ചെയ്യും മുമ്പ് വേണമെങ്കില്‍ ഫാസ്റ്റിങ് ഷുഗര്‍ നോക്കിവെക്കാം. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും നോക്കുക. ഷുഗര്‍ നോര്‍മല്‍ ആയിരിക്കുന്നതായി കാണാം! ഇതിനു പകരമായി ഇല മൊത്തമായി ഇട്ട് തിളപ്പിച്ച് കുടിക്കുന്ന രീതിയുമുണ്ട്. എന്നാല്‍ ഞെട്ട് ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമായി കണ്ടിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates