Jeans Pexels
Health

വേനൽക്കാലത്ത് ഇറുകിയ ജീൻസ്? ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ

ജീൻസ് കട്ടിയുള്ള വസ്ത്രമായതു കൊണ്ടു തന്നെ ചർമത്തിലേക്ക് വായു സഞ്ചാരം കുറവായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

റ്റവും സൗകര്യപ്രദമായ ഒരു വസ്ത്രമെന്ന നിലയിലാണ് ജീൻസിനെ മലയാളികൾ കാണുന്നത്. ഫാഷൻ ട്രെൻഡ് മാറുന്നതനുസരിച്ച് ജീൻസിലും മാറ്റങ്ങൾ വരാറുണ്ട്. എന്നാൽ ടൈറ്റ് ജീൻസും സ്കിന്നി ജീൻസുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ കാലാവസ്ഥയല്ല നിലവിൽ. പൊള്ളുന്ന ചൂടിൽ ഇത്തരം ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.

ജീൻസ് കട്ടിയുള്ള വസ്ത്രമായതു കൊണ്ടു തന്നെ ചർമത്തിലേക്ക് വായു സഞ്ചാരം കുറവായിരിക്കും. വേനൽക്കാലത്ത് ചർമത്തിലേക്ക് വായുസഞ്ചാരം ഉറപ്പാക്കിയില്ലെങ്കിൽ വിയർപ്പ് തങ്ങിനിൽക്കാനും ചർമം അമിതമായി ചൂടാകാനും കാരണമാകുന്നു. വിയർപ്പ് ബാഷ്പീകരിക്കാതെ ചർമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ബാക്ടീരിയകൾക്കും ഫം​ഗസിനും വളരാൻ സാഹചര്യമൊരുക്കും. ഇത് സ്വകാര്യഭാ​ഗങ്ങളിലടക്കം വ്യാപിക്കാനും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഫംഗൽ ഇൻഫെക്ഷൻ: ഇറുകിയ പാന്റ് ധരിച്ച് വിയർക്കുന്നതിലൂടെ തുടയിടുക്കുകളിലും ഇടുപ്പിലും ആ വിയർപ്പ് കെട്ടിക്കിടന്ന് വട്ടച്ചൊറി പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനും കാലക്രമേണ ഇത് ​ഗുരുതരമാവുകയും ചെയ്യും. ഇറുകിയ വസ്ത്രങ്ങൾ സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്ഷൻ, യൂറിനറി ഇൻഫെക്ഷൻ എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു.

ചൂടുകുരുവും തടിപ്പും: അമിതമായ ചൂടും ഉരസലും ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് തടിപ്പുകളും ചൊറിച്ചിലും ചൂടു കുരുവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.

രക്തയോട്ടം കുറയുന്നു: ഇറുകിയ വസ്ത്രം ധരിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് രക്തയോട്ടം കുറയുന്നത്. കാലുകളെ വരിഞ്ഞുമുറുക്കുന്ന തരം ജീൻസുകൾ ധരിച്ചാൽ രക്തയോട്ടം തടസ്സപ്പെടുന്നു. ഇത് കാലുകൾക്ക് വേദന, തരിപ്പ് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.

ദഹനപ്രശ്നങ്ങൾ: അരക്കെട്ടിൽ അമിതമായി അമർന്നിരിക്കുന്ന ജീൻസ് വയറിനുള്ളിലെ സമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നു. ഇതുമൂലം അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാവുന്നു.

വേനൽക്കാലത്തെ വസ്ത്രധാരണം

  • വേനൽക്കാലത്ത് ജീൻസിന് പകരം വായുസഞ്ചാരമുള്ള കോട്ടൺ അല്ലെങ്കിൽ ലിനൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

  • ജീൻസ് നിർബന്ധമാണെങ്കിൽ ഇറുകിയവ ഒഴിവാക്കി ലൂസ് ഫിറ്റ് അല്ലെങ്കിൽ വൈഡ് ലെഗ് ജീൻസുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

Jeans in summer health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

'പി ടീ,ദേ.... കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക'; ഹൃദയം നുറുങ്ങി ഉമ തോമസ്

‘നാവിക ഉപരോധം യുദ്ധം തന്നെ, വെച്ചുപൊറുപ്പിക്കാനാവില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

സിനിമാക്കാരും ഡോക്ടര്‍മാരും അടക്കം വമ്പന്മാര്‍ ലിസ്റ്റില്‍; ഡ്രഗ് ഡീലര്‍ കെവിന്റെ ഇടപാടുകളില്‍ അന്വേഷണം, സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു

'എനിക്ക് എത്ര വോട്ട് കിട്ടും?'; പ്രവചിക്കാന്‍ പറഞ്ഞ് അഖില്‍ മാരാര്‍; അറിയില്ല, പക്ഷെ തോല്‍ക്കുമെന്ന് കമന്റ്; ട്രോള്‍ പൂരം

SCROLL FOR NEXT