ആദ്യത്തെ ആവേശം കെട്ടടങ്ങും, ശരീരഭാരം കുറയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

വണ്ണം കുറയ്‌ക്കാൻ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം നമ്മൾ ചെയ്യുന്ന ചില തെറ്റുകളുണ്ട്
obesity
obesityMeta ai image
Updated on
1 min read

ടി കുറയ്‌ക്കാൻ വേണ്ടി പല ഡയറ്റുകളും, റെസിപ്പികളും ഓൺലൈൻ ടിപ്‌സും പരീക്ഷിച്ചു മടുത്തവരാണോ? ചിലർ തങ്ങളുടെ കഠിനാധ്വാനത്തിൽ വിജയിക്കും, മറ്റു ചിലർ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പാതി വഴിക്ക് ശ്രമം ഉപേക്ഷിക്കും. ശരീരഭാരം കുറയ്‌ക്കുക എന്നത് ഒറ്റദിവസത്തെ പണിയല്ലെന്ന് ആദ്യം മനസ്സിലാക്കണം. ശരീരഭാരം കുറയ്‌ക്കുക, ഫിറ്റായിരിക്കുക എന്ന തിരുമാനം പലരും പെട്ടന്നൊരു സന്ദർഭത്തിൽ എടുക്കുന്നതാകാം. അതിന് ആശ്രയിക്കുന്നതോ ഓൺലൈൻ ടിപ്പുകളെയും.

വണ്ണം കുറയ്‌ക്കാൻ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം നമ്മൾ ചെയ്യുന്ന ചില തെറ്റുകളുണ്ട്

വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടി ഓൺലൈൻ പരതരുത്

ഓരോരുത്തരുടെയും ശരീരഘടന, സ്വഭാവം, ആരോ​ഗ്യം എന്നിവ പലതാണ്. അതുകൊണ്ട് തന്നെ ഓൺലൈൻ ടിപ്പുകൾ ആശ്രയിക്കാതെ തങ്ങളുടെ ശരീരത്തെ മനസ്സിലാക്കി അതു അനുസരിച്ചുള്ള ഭക്ഷണക്രമം വിദ​ഗ്ധരെ സമീപിച്ച് പിന്തുടരുക.

obesity
പച്ചയ്ക്കും പഴുത്തതിനും ആരോഗ്യ​ഗുണങ്ങൾ വ്യത്യസ്തം, മാമ്പഴം തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം മറക്കരുത്

വണ്ണം കുറയ്‌ക്കാൻ പട്ടിണി

ഭക്ഷണം ഉപേക്ഷിച്ചാൻ വണ്ണം കുറയുമെന്ന് കരുതി പലരും ഈ വഴി തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇത് ഒട്ടും ആരോ​ഗ്യകരമല്ല. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വണ്ണം കുറയണമെന്നില്ല. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണം സമയാസമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം.

സ്ഥിരത പാലിക്കാതെയിരിക്കുക

ഒന്ന് തെറ്റിയാൽ പിന്നെ ശ്രമം പാതിവഴിക്ക് ഉപേക്ഷിക്കുക എന്നതാണ് പൊതുവായി ഉണ്ടാക്കുന്ന മറ്റൊരു തെറ്റ്. നിങ്ങൾക്ക് സ്ഥിരമായി പിന്തുടരാൻ കഴിയുന്ന ഒരു ഡയറ്റ് തെരഞ്ഞെടുക്കുക എന്നതാണ് ഇതിനെ മറികടക്കാൻ കഴിയുന്ന വഴി.

obesity
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എല്ലാവർക്കും പറ്റിയതല്ല, തമന്നയുടെ ട്രെയിനർ പറയുന്നു

വണ്ണം കുറയ്‌ക്കാൻ ജിമ്മിലേക്ക് ഓടുക

വണ്ണം കുറയ്‌ക്കാൻ തീരുമാനിച്ചതിന് പിന്നാലെ പലരും ചെയ്യുന്നത് ജിമ്മിൽ ചേരുക എന്നതാണ്. എന്നാൽ ആദ്യം കുറച്ചു ദിവസങ്ങളുടെ ആവേശം തീരുമ്പോൾ അതും അവസാനിക്കും. വ്യായാമത്തിൽ ആക്രമണോത്സുകത കാണിക്കരുത്.

വണ്ണം കുറഞ്ഞതിന് ശേഷം ഒന്നും ചെയ്യാതിരിക്കുക

കഠിനാധ്വാനത്തിലൂടെ വണ്ണം കുറച്ച ശേഷം അലസത പാടില്ല. വണ്ണം കുറയ്‌ക്കാൻ എടുത്ത ഡയറ്റ് പിന്നീട് പിന്തുടർന്നില്ലെങ്കിലും സന്തുലിതമായ ഒരു ഡയറ്റ് പിന്തുടരാൻ മറക്കരുത്.

Summary

Weight loss mistakes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com