Onam special kadukadakka X
Health

ഓണപ്പലഹാരങ്ങള്‍; ചായയ്ക്കൊപ്പം കറുമുറെ കടിക്കാന്‍ കടുകടക്ക

മാവ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവു മുതല് ഉരുട്ടിയെടുക്കുന്നതില്‍ വരെ ശ്രദ്ധ വേണം.

സമകാലിക മലയാളം ഡെസ്ക്

ണക്കാലത്ത് കായ വറുത്തതും ശര്‍ക്കരവരട്ടിയും ചീടയുമാണ് പ്രധാന പരിഹാരങ്ങള്‍. അതില്‍ അല്‍പം വ്യത്യസ്തന്‍ ചീടയാണ്. കടിച്ചാല്‍ അത്ര പെട്ടെന്നൊന്നും മയപ്പെട്ടു വരില്ല. ചില പ്രദേശങ്ങളില്‍ കടുകടക്ക, കളിയടക്ക എന്നും വിളിക്കാറുണ്ട്. അരിപ്പൊടിയോ പുഴുക്കലരിയോ ആണ് പ്രധാന ചേരുവകാള്‍. ഒപ്പം തേങ്ങയും ജീരകവും കുരുമുളകും ചേരുന്നത് രുചി കൂട്ടും. ചായ്‌ക്കൊപ്പം കറുമുറെ കൊറിക്കാന്‍ പറ്റിയ ഐറ്റമാണ്.

കാണുമ്പോള്‍ സിംപിള്‍ ആണെന്ന് തോന്നാമെങ്കിലും തയ്യാറാക്കുമ്പോള്‍ കുറച്ച് ശ്രദ്ധ ആവശ്യമായ വിഭവമാണിത്. മാവ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവു മുതല് ഉരുട്ടിയെടുക്കുന്നതില്‍ വരെ ശ്രദ്ധ വേണം.

ചേരുവകള്‍

  • പുഴുക്കലരി/ അരിപ്പൊടി-1 കപ്പ്

  • ജീരകം-1 ടീസ്പൂണ്‍

  • കുരുമുളക്-1 ടീസ്പൂണ്‍

  • തേങ്ങ- അരമുറി

  • വെളിച്ചെണ്ണ- ആവശ്യത്തിന്

  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും അരി വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കണം.

ശേഷം കുതിര്‍ത്ത അരിയും കുരുമുളകും ജീരകവും അര മുറി തേങ്ങ ചിരകിയതും ചേർത്ത് മിക്സില്‍ അരച്ചെടുക്കാം. അരപ്പില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കാന്‍ മറക്കരുത്.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അല്ലെങ്കിൽ ചീനച്ചട്ടിൽ വെളിച്ചെണ്ണ ചൂടാക്കാന്‍ വെയ്ക്കാം.

എണ്ണ തിളച്ചു വരുമ്പോഴേയ്ക്കും അരച്ചെടുത്ത മാവിൽ നിന്നും കുറച്ചു വീതം ഉരുട്ടിയെടുക്കാം. ഇത് എണ്ണയില്‍ വറുത്തെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മാവിൽ വെള്ളം അധികം ഉണ്ടാകരുത്. കൈകൊണ്ട് ഉരുട്ടിയെടുക്കാൻ പാകത്തിന് മാത്രം വെള്ളം ചേർത്ത് മാവ് അരച്ചാൽ മതിയാകും.

  • ഇടത്തരം വലിപ്പത്തിൽ മാവ് ഉരുട്ടിയെടുക്കുക.

  • ചീടയുടെ നിറം ലൈറ്റ് ബ്രൗൺ നിറത്തിലേക്കാകുമ്പോൾ ഉടൻ എണ്ണയിൽ നിന്നും മാറ്റുക.

Onam special Snack: Cheeda or Kadukadakka Recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

SCROLL FOR NEXT