Karkadakam Pathila thoran Pinterest
Health

കർക്കടക മാസത്തിലെ പത്തിലത്തോരൻ, ആരോഗ്യത്തിന് ഉത്തമം, എളുപ്പത്തിൽ തയ്യാറാക്കാം

പത്ത് വ്യത്യസ്ത ഇലവര്‍ഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണ് പത്തില തോരന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

യുവേദത്തിൽ കർക്കടക മാസത്തിന് ഏറെ പ്രധാന്യമുണ്ട്. പുനരുജ്ജീവന കാലം എന്ന നിലയിലാണ് ഈ മാസത്തെ വിലയിരുത്തുന്നത്. തലമുറകളായി കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി കഴിച്ചിരുന്ന വിഭവമാണ് പത്തിലത്തോരൻ. നമ്മുടെ തൊടിയിലും പറമ്പിലുമായി വളരുന്ന ഔഷധ​ഗുണങ്ങളുള്ള ഇലകൾ ചേർത്തു തയാറാക്കുന്ന പത്തിലത്തോരൻ ആരോഗ്യത്തിന് ഉത്തമമാണെന്നതിൽ സംശയം വേണ്ട. കർക്കടത്തിൽ നമ്മുടെ തീൻമേശയിലെത്തുന്ന വിഭവങ്ങളിൽ പത്തിലത്തോരനും ഉൾപ്പെടുത്തി നോക്കൂ. ആരോഗ്യത്തിനൊപ്പം മികച്ച പ്രതിരോധ ശേഷിയും നേടാം.

എന്താണ് പത്തില തോരന്‍?

പത്ത് വ്യത്യസ്ത ഇലവര്‍ഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണ് പത്തില തോരന്‍. ഔഷധക്കഞ്ഞിക്കൊപ്പം കഴിക്കുന്ന ഈ വിഭവം ശരീരത്തിന് ആവശ്യമായ വിവിധ ധാതുക്കളും വിറ്റാമിനുകളും നാരുകളും പ്രകൃതിദത്ത ആന്റി-ഓക്‌സിഡന്റുകളും നല്‍കുന്നു. മഴക്കാലത്ത് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പാരമ്പര്യ ഭക്ഷണ രീതിയാണിത്.

പ്രദേശത്തിനനുസരിച്ച് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെങ്കിലും സാധാരണയായി ഉപയോഗിക്കുന്ന ഇലകള്‍ ഇവയാണ്,

പച്ചച്ചീര, മുള്ളന്‍ചീര, സാമ്പാര്‍ ചീര, തഴുതാമയില, പയറില, കുമ്പളത്തില, മത്തന്റെ തളിരില, കോവലില, ചേമ്പില (അല്ലെങ്കില്‍ ചൊറിയണം/ആനക്കൊടിത്തൂവ), തകരയില

പത്ത് ഇലകള്‍ ലഭ്യമല്ലെങ്കില്‍ ലഭ്യമായ ഔഷധ ഗുണമുള്ള ഇലകള്‍ ചേര്‍ത്തും ഈ വിഭവം തയ്യാറാക്കാറുണ്ട്. കര്‍ക്കടക മാസത്തില്‍ ആയുര്‍വേദ പാരമ്പര്യമനുസരിച്ച് മുരിങ്ങയില സാധാരണയായി പത്തില തോരനില്‍ ഉള്‍പ്പെടുത്താറില്ല.

തയ്യാറാക്കുന്ന വിധം

എല്ലാ ഇലകളും നന്നായി കഴുകി ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, അല്പം മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് അരിഞ്ഞ ഇലകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തുവെയ്ക്കാം. വേണമെങ്കില്‍ അല്പം ജീരകപ്പൊടിയോ കുരുമുളകുപൊടിയോ ചേര്‍ത്താല്‍ രുചിയും ദഹനശേഷിയും വര്‍ധിക്കും.

ആരോഗ്യഗുണങ്ങള്‍

പത്തില തോരനിലെ വിവിധ ഇലകള്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ദഹനപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. രക്തശുദ്ധിക്ക്‌ സഹായകരമാണ്. ഇരുമ്പ്, കാല്‍സ്യം, ഫോളേറ്റ്, വിറ്റാമിന്‍ എ, സി എന്നിവ ലഭ്യമാക്കുന്നു. ശരീരത്തിലെ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുന്നു. മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രകൃതിദത്തമായി ലഭ്യമാക്കുന്നു.

Karkadakam month Ayurveda treatment; Pathilathoran recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു', സഹപ്രവര്‍ത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; വെട്ടിലായി പൊലീസുകാരന്‍

'ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ ഉണ്ടാകണം'; ധ്യാന്റെ പ്രസംഗം കേട്ട് ചിരിടയക്കാനാകാതെ നടി

ഇഴയില്ല, ഇനി ഐആര്‍സിടിസി വെബ്സൈറ്റ് 'പറക്കും'; വേഗത്തില്‍ ടിക്കറ്റ് എടുക്കാം

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം; ക്ലർക്ക്,ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തസ്തിക, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം