Health

വൃക്ക സംബന്ധമായ രോഗങ്ങള്‍ പിടിമുറക്കുന്നു, ലക്ഷണങ്ങളും മുന്‍കരുതലും

മോശം ജീവിതശൈലിയും ഭക്ഷണക്രമവും വൃക്ക സംബന്ധമായ രോ​ഗങ്ങളുടെ നിരക്ക് വർധിച്ചു.

സമകാലിക മലയാളം ഡെസ്ക്

രീരത്തിലെ രക്തത്തിൽ നിന്ന് പോഷകങ്ങളും അധിക ​ദ്രാവകങ്ങളും വേർതിരിച്ചെടുക്കുന്ന ജോലിയാണ് വൃക്കകളുടേത്. അതുകൊണ്ട് തന്നെ വൃക്കയുടെ ആരോ​ഗ്യം വളരെ പ്രധാനമാണ്. എന്നാൽ മോശം ജീവിതശൈലിയും ഭക്ഷണക്രമവും വൃക്ക സംബന്ധമായ രോ​ഗങ്ങളുടെ നിരക്ക് വർധിച്ചു.

പ്രമേഹം, പൊണ്ണത്തടി, പുകവലി, പ്രായം, പോളിസിസ്റ്റിക് കിഡ്‌നി രോഗം അഥവാ മറ്റ് പാരമ്പര്യ വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, പൈലോനെഫ്രൈറ്റിസ് എന്നറിയപ്പെടുന്ന വൃക്കസംബന്ധമായ അണുബാധ, വൃക്കകളെ തകരാറിലാക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് തുടങ്ങിയവ വൃക്കരോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തളര്‍ച്ച, ഉറക്കം കിട്ടാതിരിക്കുക, മൂത്രം ഇടയ്ക്കിടെ പോകുക, മൂത്രം പോകാതിരിക്കുക, പേശിവലിവ്, കാലുകള്‍ക്ക് വീക്കം, വരണ്ട ചര്‍മം, ചൊറിച്ചില്‍, രക്താതിമര്‍ദ്ദം, ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലം ശ്വസിക്കാന്‍ കഴിയാതെ നെഞ്ചുവേദന അനുഭവപ്പെടുന്നത് മുതലായ ലക്ഷണങ്ങള്‍ വൃക്ക തകരാറിലാണെന്നതിന്റെ സൂചനകളാണ്.

വൃക്കകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പതിവായി ആരോഗ്യ പരിശോധന മുടക്കാതിരിക്കുകയും ഇടയ്ക്കിടെ ഡോക്ടറെ സന്ദര്‍ശിച്ച് കൃത്യമായി ഫോളോ അപ്പ് ചെയ്യുകയും വേണം.

  • ഡോക്ടര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തുടരുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദേശിക്കും. ഉപ്പ് ഉപയോഗം കുറച്ചും മദ്യം ഒഴിവാക്കിയുമൊക്കെ ജീവിതത്തില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങള്‍ ഗുണം ചെയ്യും.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. പ്രമേഹമുള്ളവര്‍ വൃക്കകളെ സംരക്ഷിക്കാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യമാണിത്.

  • ആരോഗ്യകരമായ നിലയില്‍ ശരീരഭാരം ക്രമീകരിച്ചുനിര്‍ത്താന്‍ കഴിയണം. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച് വൃക്കരോഗ സാധ്യതയെ അകറ്റിനിര്‍ത്താം.

  • പുകവലി ശ്വാസകോശത്തെ മാത്രമല്ല വൃക്കയെയും തകരാറിലാക്കും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT