ദക്ഷിണേന്ത്യന്‍ രുചിക്കൂട്ടില്‍ ഒരു പ്രധാനിയാണ് കുടംപുളി. രുചിക്കും മണത്തിനും മാത്രമല്ല നിരവധി ഔഷധഗുണങ്ങളും കുടംപുളിക്കുണ്ട്. ഹൈഡ്രോക്‌സിസിട്രിക് ആസിഡും എച്ച്‌സിഎ ലാക്ടോണുമാണ് കുടംപുളിക്ക് പുളി രുചി നല്‍കുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴക്കാലങ്ങളിലാണ് കുടംപുളിയുടെ പ്രധാന വിളവെടുപ്പ് സമയം. പച്ചനിറമുള്ള കുടംപുളി പഴുക്കുമ്പോള്‍ ഓറഞ്ച്-മഞ്ഞ നിറമാകും.
വൃത്തിയാക്കിയ തടിയോ കമ്പിയോ അടുക്കിക്കെട്ടി അടുപ്പിന് മുകളില്‍ ഉയരത്തില്‍ പ്രത്യേകം തട്ടുണ്ടാക്കിയാണ് പരമ്പരാഗത രീതിയില്‍ കുടംപുളി ഉണക്കിയെടുക്കുന്നത്. ആധുനിക രീതിയില്‍ ഫ്രൂട്ട് ഡ്രയര്‍, ഓവന്‍ തുടങ്ങിയവ ഉപയോഗിച്ചും കുടംപുളി ഉണക്കിയെടുക്കുന്നുണ്ട്. ഡ്രയറില്‍ 8-10 മണിക്കൂര്‍ കൊണ്ട് കുടംപുളി ഉണക്കിയെടുക്കാം.
ബെറി ഫ്രൂട്ട് ഇനത്തിലാണ് കുടംപുളി പെടുന്നത്. കുടംപുളിയിലെ സമൃദ്ധമായ ഫ്ലവനോയ്ഡുകള്‍, ക്ലാന്തോണ്‍സ്, ബെന്‍സോഫിനോണ്‍സ് തുടങ്ങിയവ ആന്റിഓക്‌സിഡൻ്റുകൾ, ആന്റിഇന്‍ഫ്ലമേറ്ററി, ഹെപറ്റോപ്രൊട്ടക്ടറ്റീവ് (കരള്‍ സംരക്ഷണം) തുടങ്ങിയ ആരോഗ്യഗുണങ്ങള്‍ നല്‍കും. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയും കുടംപുളിയിലുണ്ട്.
കുടംപുളിയുടെ തൊലിയില്‍ ഹൈഡ്രോക്‌സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പും കൊഴുപ്പും നിയന്ത്രിക്കുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു. സെറാടോണിന്‍ അളവു ഉയര്‍ത്തുന്നതിനാല്‍ സ്‌ട്രെസ് മൂലം ഭക്ഷണത്തോടുള്ള അമിത താല്‍പര്യവും വിശപ്പും ഇത് കുറയ്ക്കുന്നു.
പച്ചയ്ക്കും ഉണക്കിയും കുടംപുളിയെ ഔഷധമാക്കാറുണ്ട്. ഔഷധങ്ങള്‍ക്കൊപ്പം കുടംപുളിയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചില രോഗങ്ങള്‍ക്ക് ആശ്വാസമേകാറുണ്ട്. കുടംപുളി രസം വാതരോഗികള്‍ക്ക് ഗുണം ചെയ്യുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. കുടംപുളി ചേര്‍ത്ത മീന്‍കറിയും പച്ചക്കറിയും കുടല്‍രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
പ്രസവരക്ഷാ മരുന്നുകളില്‍ കുടംപുളി പ്രധാനിയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കുടംപുളി സഹായിക്കും. കാലങ്ങളായി ഉദരരോഗങ്ങള്‍, ദന്തരോഗം, വാതരോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, അതിസാരം, കരള്‍രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം രക്തസ്രാവത്തോടെയുള്ള പൈല്‍സ്, അള്‍സര്‍, വിരശല്യം ഇവയില്‍ കുടംപുളി ചേര്‍ന്ന ഔഷധങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍ കുടംപുളിയുടെ അമിത ഉപയോഗം ഓക്കാനം, വയറുവേദന, തലവേദന, തലകറക്കം, വയറുവീര്‍പ്പ് ഇവയുണ്ടാകും. അമിത ഉപയോഗം കരളിനും ഗുണകരമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates