തൈരില്‍ പഞ്ചസാര ചേര്‍ത്താണോ കഴിക്കുന്നത് 
Health

ലസിയോ സാല‍ഡോ? രുചിയിൽ അല്ല, ആരോ​ഗ്യ​ഗുണത്തിൽ കേമൻ ആര്?

രുചിയിൽ കേമനായ ലസിയുടെ ആരാധകർ നിരവധിയാണ്.

സമകാലിക മലയാളം ഡെസ്ക്

ല്ല ചൂടുള്ള സമയത്ത് ഒരു ​ഗ്ലാസ് തണുത്ത ലസി കുടിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല! തണുത്ത തൈരിൽ പഞ്ചസാരയും മറ്റ് ഫ്ലേവറുകളും ചേർത്താണ് ലസി ഉണ്ടാക്കുന്നത്. രുചിയിൽ കേമനായ ലസിയുടെ ആരാധകർ നിരവധിയാണ്. എന്നാൽ മറ്റു ചിലർ തൈരിൽ ഉപ്പും ചേർത്ത് സൈഡ് ഡിഷ് ആയും കഴിക്കാറുണ്ട്. ചോറിനൊപ്പം മറ്റു കറികളൊന്നുമില്ലെങ്കിൽ അൽപം തൈരും ഉപ്പും ഉണ്ടെങ്കിൽ സം​ഗതി ഉഷാർ.

ശരീരം തണുക്കാനും ക്ഷീണം മാറാനും ദിവസം മുഴുവൻ ഊർജ്ജം നൽകാനും തൈര് കുടിക്കുന്നത് നല്ലതാണ്. ഉദര ആരോഗ്യമെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിവിധ തരം ബാക്ടീരികളും കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ തൈരിനൊപ്പം പഞ്ചസാര ചേർക്കുന്നതാണോ ഉപ്പ് ചേർക്കുന്നതാണോ ആരോ​ഗ്യത്തിന് നല്ലത്.

തൈര്

തൈരിനൊപ്പം പഞ്ചസാര

തൈരിനൊപ്പം പഞ്ചസാര ചേർത്ത് ലസിയാക്കി കുടിക്കുന്നത് ക്ഷീണം അകറ്റാനും ഊര്‍ജ്ജമ നിലനിർത്താനും സഹായിക്കും. നല്ല രുചിയുണ്ടെങ്കിലും ഇതിൽ കലോറി കൂടുതലായിരിക്കും. കൂടാതെ അമിതമായി പഞ്ചസാര കഴിക്കുന്നത് പല്ലുകളില്‍ കേടുപാടുണ്ടാക്കാനും ശരീരഭാരം കൂടാനും പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൈര്

തൈരിനൊപ്പം ഉപ്പ്

തൈരില്‍ ഉപ്പ് ചേര്‍ത്ത് സൈഡ് ഡിഷ് ആയി കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാല്‍ ഉപ്പിലടങ്ങിയ സോഡിയത്തിന്റെ അളവു ശരീരത്തില്‍ അമിതമായി ചെല്ലുന്നത് ശരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യഅവസ്ഥകള്‍ക്കും കാരണമാകുന്നു.

എന്നാൽ ഈ രണ്ട് രീതിയിലും തൈര് കഴിക്കുന്നത് അതിന്റെ പ്രോബയോട്ടിക് ഗുണങ്ങള്‍ നിലനിര്‍ത്തുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. വ്യക്തിഗത ആരോഗ്യത്തെ അപേക്ഷിച്ചാണ് മികച്ച രീതി തെരഞ്ഞെടുക്കേണ്ടതെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു. പ്രമേഹമുള്ളവര്‍ ലസി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നതും ഒഴിവാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT