Dry lips Pinterest
Health

ചുണ്ടിനും വേണം സൺ പ്രൊട്ടക്ഷൻ, ദിവസവും ഉപയോ​ഗിക്കാം പെട്രോളിയം ജെല്ലി

വേനൽക്കാലത്ത് ചുണ്ടുകൾ വരണ്ടു പോകാതെ സംരക്ഷിക്കാം ഇതാ ചില പൊടിക്കൈകൾ.

സമകാലിക മലയാളം ഡെസ്ക്

രണ്ട ചുണ്ടുകൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതു മുഖസൗന്ദര്യത്തെ ബാധിക്കുകയും ചെയ്യാം. കാലാവസ്ഥ വ്യതിയാനങ്ങളും തീവ്രമായ സൂര്യപ്രകാശവും ഇടയ്ക്കിടെ ഉമിനീർ നനയ്ക്കുന്ന ശീലവുമെല്ലാം ചുണ്ടുകളെ വരണ്ടതാക്കാം. വേനൽക്കാലത്ത് ചുണ്ടുകൾ വരണ്ടു പോകാതെ സംരക്ഷിക്കാം ഇതാ ചില പൊടിക്കൈകൾ.

  • ഇടയ്ക്കിടെ നാവു കൊണ്ടു ചുണ്ടു നനയ്ക്കുന്നതും ചുണ്ടു കടിക്കുന്ന ശീലമൊക്കെ ചുണ്ടുകളെ കൂടുതൽ വരണ്ടതാക്കും. ചുണ്ട് വരണ്ടതായി തോന്നിയാൽ ലിപ് ബാം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

  • ചുണ്ടുകൾ വരണ്ടു പോകാനുള്ള പ്രധാന കാരണം ശരീരത്തിൽ ജലാംശം കുറയുന്നതാണ്. ആവശ്യത്തിന് വെള്ളമോ ജലാംശം അടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

  • പേപ്പർ ക്ലിപ്, ആഭരണങ്ങൾ പോലുള്ള ലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കൾ ചുണ്ടിൽ കടിച്ചുപിടിക്കുന്നത് ഒഴിവാക്കണം.

  • മുഖത്ത് മാത്രമല്ല, ചുണ്ടുകളിലും വേണം സൺ പ്രൊട്ടക്ഷൻ. മാരകമായ യുവി രശ്മികൾ ചുണ്ടുകളെ വരണ്ടതാക്കും. അതു കൊണ്ട് തന്നെ, എസ്പിഎഫ് 30 നു മുകളിലുള്ള ലിപ് ബാമുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

  • ടൈറ്റാനിയം ഓക്സൈഡ്, സിങ്ക് ഓക്സൈഡ് എന്നിവയിൽ ഏതേങ്കിലും അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നതാണ് സുരക്ഷിതം. വെയിലത്ത് പുറത്തിറങ്ങുമ്പോൾ രണ്ടു മണിക്കൂർ കൂടുമ്പോൾ ലിപ് ബാം പുരട്ടാം.

  • വൈറ്റ് പെട്രോളിയം ജെല്ലി ദിവസവും പല തവണ ചുണ്ടുകളിൽ പുരട്ടുന്നത് വരൾച്ച തടയും. ഇത് ചുണ്ടുകളെ ഈർപ്പമുള്ളതാക്കും. എണ്ണ ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് ഇതാണ്.

  • ആഴ്ചയിൽ ഒരിക്കൽ ചുണ്ടുകൾ സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.

  • രാത്രി കിടക്കും മുൻപ് ചുണ്ടുകൾക്കായുള്ള മോയിസ്ചറൈസിങ് ക്രീം പുരട്ടുക.

  • ചുണ്ടിന് വരൾച്ചയും വിണ്ടുകീറലും ഉള്ളപ്പോൾ സാലിസിലിക് ആസിഡ്, ഫിനോൾ, മെന്തോൾ, കാംഫർ, യൂക്കാലിപ്റ്റസ് തുടങ്ങിയുള്ളവ അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിക്കരുത്.

  • ഈ ഘടകങ്ങൾ ചുണ്ടിനു പുറമേയുള്ള സംരക്ഷണപാളിയെ നശിപ്പിക്കുന്നു. ഇതു വരണ്ട ചുണ്ടുകൾ പോലുള്ള പ്രശ്നങ്ങൾ വഷളാക്കാം.

Lip care tips, Healthy routine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍

ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷി; 'ഡൂംസ്‌ഡേ' പരീക്ഷിച്ച് യുഎസ്

വി ഡി സതീശനെ നേരിടാന്‍ ടൈസണ്‍ മാസ്റ്റര്‍?; കരുത്തനെ തേടി സിപിഐ

ഐപിഎല്‍ 'പൂരം' തുടങ്ങുന്നു; 'കൊടിയേറ്റം' മാര്‍ച്ച് 28ന്

SCROLL FOR NEXT