പ്രതീകാത്മക ചിത്രം 
Health

വേനൽക്കാലത്ത് ചുണ്ടുകൾക്ക് നൽകണം പ്രത്യേക ശ്രദ്ധ; ഈ മൂന്ന് കാര്യങ്ങൾ മറക്കരുത്

ചുണ്ടുകളെ ആകർഷകമാക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്തും ചുണ്ടുകൾ വരണ്ടു പൊട്ടുന്നതും വിണ്ടു കീറുന്നതുമൊക്കെ സ്വാഭാവികമാണ്. ഇതിന് പല കാരണങ്ങൾ ഉണ്ട്. ചുണ്ടിൽ ഈർപ്പം നിലനിർത്താൻ കഴിയുന്ന ​ഗ്രന്ഥികളൊന്നും ഇല്ലാത്തതിനാൽ പ്രത്യേക ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. 

ചുണ്ടുകളെ ആകർഷകമാക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ 

► ‌നനഞ്ഞതും മൃദുവായതുമായ കോട്ടൺ തുണിയോ അഥവാ ടൂത്ത് ബ്രഷോ ഉപയോഗിച്ച് ചുണ്ടുകൾ പതിയെ തടവാം. ചുണ്ടുകളിലെ മ‍ൃതചർമ്മം നീക്കാൻ സഹായിക്കും. ഇതിനുശേഷം ലിപ്ബാം പുരട്ടുകയും വേണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾക്ക് നല്ലതാണ്. 

► ചുണ്ടുകൾ പെട്ടന്ന് വരണ്ടുപോകുന്നത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ചുണ്ടു വരളുമ്പോൾ നാവുകൊണ്ട് നനക്കുന്നതും ഒഴിവാക്കണം, കാരണം ഇത് ചുണ്ടുകൾ കൂടുതൽ ഡ്രൈ ആക്കുകയും ചുണ്ടിലെ തൊലി പൊളിയാൻ കാരണമാകുകയും ചെയ്യും. 

► ചുണ്ടുകളും മോയ്സ്ച്ചറെെസ് ചെയ്യണം. എസ്പിഎഫ് 15നു മുകളിലുള്ള ലിപ്ബാം വേണം വേനൽക്കാലത്ത് ഉപയോ​ഗിക്കാൻ. രാത്രിയിൽ കിടക്കുന്നതിനു മുൻപും ചുണ്ടിൽ മോയ്സ്ച്ചറൈസർ പുരട്ടണം. ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT