കരൾ രോഗങ്ങൾ മൂർച്ഛിച്ച ശേഷമാണ് മിക്കവാറും ആളുകൾ ചികിത്സ തേടുക. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് അതിന്റെ പ്രധാന കാരണം. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തെ പലതരത്തിൽ ബാധിക്കാം. ഹോർമോൺ നിയന്ത്രണം, പോഷക സംസ്കരണം എന്നിവയിൽ കരളിന് വലിയ പങ്കുള്ളതിനാൽ കരളിന്റെ അനാരോഗ്യം ചർമത്തിലും പ്രകടമാകും.
കരളിൻ്റെ ആരോഗ്യം തകരാറിലാകുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം ചർമത്തിലെ മഞ്ഞ നിറം. ചുവന്ന രക്താണുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ബിലിറൂബിൻ സംസ്കരിക്കാൻ കരളിന് കഴിയാതെ വരുമ്പോഴാണ് ചർമത്തിലെ നിറം മാറുന്നത്. കണ്ണിലും നേരിയ മഞ്ഞ നിറത്തിൽ കാണാം.
രാവിലെ ഉണരുമ്പോൾ താടിയെല്ലിന് ചുറ്റും കണ്ണുകളിലും വീക്കമുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിൻ്റെ സൂചനയാണിത്. കരളിൽ കൊഴുപ്പ് അടിയുന്നതോടെ, രക്തക്കുഴലുകളിൽ ദ്രാവകം നിലനിർത്താൻ ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇത് മുഖത്ത് സ്ഥിരമായ വീക്കം ഉണ്ടാക്കുന്നതിന് കാരണമായേക്കാം.
താടിയെല്ലിന് ചുറ്റും കവിളുകളിലും നെറ്റിയിലും പെട്ടെന്നുണ്ടാകുന്ന മുഖക്കുരു അത്ര നല്ല സൂചനയല്ല. ഇത് metabolic dysfunction-associated steatotic liver disease (MASLD)-ന്റെ സൂചനയാകാം. ഫാറ്റി ലിവർ രോഗമുണ്ടെങ്കിൽ കരളിന് വിഷാംശം പുറന്തള്ളാനോ ആൻഡ്രോജനുകൾ പോലുള്ള ഹോർമോണുകളെ സന്തുലിതമാക്കാനോ സാധിക്കില്ല.
കരളിൻ്റെ ആരോഗ്യം തകരാറിലാകുമ്പോൾ ചർമത്തിൻ്റെ സ്വാഭാവിക തിളക്കത്തെ ബാധിച്ചേക്കാം. ഫാറ്റി ലിവർ രോഗം വിറ്റാമിൻ എ, ഇ എന്നിവയുടെ ആഗിരണം കുറയ്ക്കുകയും ഇത് ചർമം വരണ്ടതാക്കുന്നതിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്തേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates