Diabetes AI Image
Health

സാമൂഹികമായ ഒറ്റപ്പെടലും പ്രമേ​ഹത്തിന് കാരണമാകാം, പഠനം

സമൂഹികമായ ഈ ഒറ്റപ്പെടല്‍ മാനസികമായി മാത്രമല്ല, പ്രായമായവരില്‍ പ്രമേഹ സാധ്യത 34 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം.

സമകാലിക മലയാളം ഡെസ്ക്

പ്രായമായാല്‍ ഒരു മൂലയില്‍ ഒതുങ്ങിക്കൂടണമെന്ന സമൂഹത്തിന്‍റെ ചിട്ട, വയോജനങ്ങളില്‍ സമൂഹികമായ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മനുഷ്യര്‍ തമ്മിലുള്ള പരസ്പര ബന്ധമാണ് അവരെ അതിജീവിക്കാനും മുന്നോട്ട് പോകാനും പ്രാപ്തമാക്കുന്നത്. എന്നാല്‍ പ്രായമാകുന്തോറും മിക്കയാളുകളും സമൂഹികമായ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് പോകുന്നു. സമൂഹികമായ ഈ ഒറ്റപ്പെടല്‍ മാനസികമായി മാത്രമല്ല, പ്രായമായവരില്‍ പ്രമേഹ സാധ്യത 34 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം.

സാൻ ഫ്രാൻസിസ്കോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗമായ ENDO 2025-ൽ അവതരിപ്പിച്ച ഒരു സമീപകാല പഠനത്തില്‍ സാമൂഹികമായി നേരിടുന്ന ഒറ്റപ്പെടല്‍ അല്ലെങ്കില്‍ ഏകാന്തത ആളുകളില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ വികസിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

കോവിഡ് കാലം മുതലാണ് സാമൂഹികമായ ഒറ്റപ്പെടല്‍ ഒരു ആരോഗ്യ അപകടമായി വിലയിരുത്തുന്നത്. ഇത് പ്രത്യേകിച്ച്, പ്രായമായവരില്‍ ശാരീരികമായും ബാധിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്തതു മൂലമോ അല്ലെങ്കില്‍ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്തത് മൂലമോ ആണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് ഹൃദയാരോഗ്യം, വൃക്കകള്‍ക്ക് തകരാറ്, കാഴ്ച സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് വരെ നയിക്കാം.

2003 മുതൽ 2008 വരെയുള്ള നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ (NHANES) നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. യുഎസിലെ മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യവും പോഷകാഹാര നിലവാരവും വിലയിരുത്തുന്നതിനുള്ള ഒരു സർവേ പ്രോഗ്രാമാണ് NHANES. അത് വിശകലനം ചെയ്തുകൊണ്ട്, 60 നും 84 നും ഇടയിൽ പ്രായമുള്ള 3,833 മുതിർന്നവരുടെ ഡാറ്റ ഗവേഷകർ പരിശോധിച്ചു.

സാമൂഹികമായി ഒറ്റപ്പെട്ട പ്രായമായവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 34 ശതമാനം കൂടുതലാണെന്നും ഒറ്റപ്പെടാത്തവരെ അപേക്ഷിച്ച് 75 ശതമാനം പേർക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മോശമായിരിക്കുമെന്നും അവർ കണ്ടെത്തി. പ്രമേഹത്തിന്റെ കാര്യത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകമാണ് ഒറ്റപ്പെടൽ എന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. വയോജനങ്ങളുടെ ക്ഷേമത്തിന് സാമൂഹിക ബന്ധങ്ങളുടെ പ്രാധാന്യം പഠനം അടിവരയിടുന്നു. ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

A study reveals a significant link between social isolation and increased risk of diabetes and poor blood sugar control in older adults.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT