ശ്വാസകോശ അര്‍ബുദം തലച്ചോറിനെയും ബാധിക്കാം 
Health

ശ്വാസകോശ അര്‍ബുദം തലച്ചോറിനെയും ബാധിക്കാം; മറ്റ് കാൻസർ ആയി മാറാനും സാധ്യത

കാലക്രമേണ ശ്വാസകോശ അര്‍ബുദം തലച്ചോറിലേക്ക് പടരുകയും സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ ഏറ്റവും സാധാരണയായി രോഗനിര്‍ണയം നടത്തുന്ന മൂന്നാമത്തെ അര്‍ബുദമാണ് ശ്വാസകോശ അര്‍ബുദം. പ്രതിവര്‍ഷം ഏതാണ്ട് 72,510 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ലാൻസെറ്റ് റീജിയണൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

കാലക്രമേണ ശ്വാസകോശ അര്‍ബുദം തലച്ചോറിലേക്ക് പടരുകയും സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും മറ്റൊരു കാന്‍സര്‍ ആയി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. നോണ്‍-സ്‌മോള്‍ സെല്‍ ലംങ് കാന്‍സര്‍ അഡ്വാന്‍സ് സ്‌റ്റേജിലുള്ള 10 ശതമാനം രോഗികളില്‍ അര്‍ബുദം തലച്ചോറിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. പ്രാഥമികമായി ട്യൂമര്‍ കണ്ടെത്തുന്ന 50 ശതാമനം ആളുകളും ശ്വാസകോശ അര്‍ബുദ ബാധിതരാകാനാണ് സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അര്‍ബുദ കോശങ്ങള്‍ തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും വീക്കം, മര്‍ദം,നാഡീവ്യൂഹം എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

അര്‍ബുദ കോശങ്ങള്‍ തലച്ചോറിലേക്ക് പടരുന്നതിന്‍റെ (ബ്രെയിന്‍ മെറ്റാസ്റ്റെയ്സുകൾ) ലക്ഷണങ്ങള്‍

  • വിട്ടുമാറാത്ത തലവേദന

  • അപസ്മാരം

  • വൈജ്ഞാനിക വൈകല്യങ്ങള്‍

  • വ്യക്തിത്വ മാറ്റങ്ങള്‍

  • ചലനശേഷിയിലോ സംസാരിക്കാനോ ബുദ്ധിമുട്ട് നേരിടുക

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തലച്ചോറിലേക്ക് പടരുന്ന ശ്വാസകോശ അര്‍ബുദം റേഡിയേഷന്‍, സിസ്റ്റമിക് കീമോതെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ ഭേദമാക്കാം. ഇത് ശ്വാസകോശ അര്‍ബുദവും ബ്രെയിന്‍ മെറ്റാസ്‌റ്റേസുകളും നിയന്ത്രിക്കാന്‍ സഹായിക്കും.

പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന്‍റെ പ്രധാന വില്ലന്‍. ശ്വാസകോശ അർബുദത്തിന് ചികിത്സ തേടുന്ന 85 ശതമാനം ആളുകളും പുകവലിക്കാരാണ്. കൂടാതെ പാസ്സീവ് സ്‌മോക്കിങ്, വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന കെമിക്കലുകൾ, റഡോൺ വാതകം, ആസ്ബറ്റോസ് എന്നിവ ശ്വാസകോശത്തിൽ എത്തുന്നതും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളും ശ്വാസകോശ അർബുദങ്ങൾക്കു കാരണമാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT