പ്രതീകാത്മീക ചിത്രം 
Health

ചെമ്മീന്‍ പോഷകസമൃദ്ധം; ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഒരുപോലെ നല്ലത് 

സീഫുഡിൽ ഏറ്റവും സുലഭമായി ലഭിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചെമ്മീന്റെ ഗുണങ്ങളറിയാം

സമകാലിക മലയാളം ഡെസ്ക്

സീഫുഡ് ഭക്ഷണം പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്, ഇവ ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനിന്റെ മികച്ച ശ്രോതസ്സാണ് എന്നതാണ്. അതുപോലെതന്നെ ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിന്‍ ഡി, അയോഡിന്‍ എന്നിവയും സീ ഫുഡ് വിഭവങ്ങളില്‍ നിന്ന് ലഭിക്കും. അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നതിനപ്പുറം പൂരിത കൊഴുപ്പും കലോറിയും സീഫുഡില്‍ കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭാരം ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും സീഫുഡ് അനുയോജ്യമാണ്. 

സീഫുഡില്‍ തന്നെ ഏറ്റവും സുലഭമായി ലഭിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചെമ്മീന്റെ ഗുണങ്ങളറിയാം...

► വിറ്റാമിന്‍ ബി 12, സെലിനിയം, ഫോസ്ഫറസ്, കോളിന്‍, കോപ്പര്‍ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ചെമ്മീനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്താനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ഇവ സഹായിക്കും. തലച്ചോറിന്റെ അരോഗ്യമടക്കമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഈ പോഷകങ്ങള്‍. 

► ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആരോഗ്യകരമായ നിലയില്‍ ഭാരം ക്രമീകരിക്കണം എന്നുള്ളവര്‍ക്കും ചെമ്മീന്‍ നല്ലതാണ്. മൂന്ന് ഔണ്‍സ് (ഏകദേശം 85ഗ്രാം) ചെമ്മീനില്‍ 84കലോറി മാത്രമേയൊള്ളു.

► പ്രോട്ടീനിന്റെ ഒരു മികച്ച ഉറവിടമാണ് ചെമ്മീന്‍. മൂന്ന് ഔണ്‍സ് ചെമ്മീനില്‍ ഏകദേശം 20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ടിഷ്യുകള്‍ നിര്‍മ്മിക്കുന്നതിനും അവ റിപെയര്‍ ചെയ്യുന്നതിനും നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

► ചെമ്മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ വീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി ചെമ്മീന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

► ചെമ്മീനില്‍ അടങ്ങിയിട്ടുള്ള കോളിന്‍ പോലുള്ള പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഓര്‍മ്മശക്തിയും വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ കോളിന്‍ സഹായിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT