Mattress care tips. Pinterest
Health

മെത്ത കൂടുതൽ കാലം ഉപയോ​ഗിക്കാൻ, ഇതാ കുറച്ചു സിംപിൾ ടിപ്സ്

മെത്ത ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് മാസം കൂടുമ്പോള്‍ മെത്ത തിരിച്ചിടുന്നത് നല്ലതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഗുണനിലവാരമുള്ള ഉറക്കത്തിന് ഏറ്റവും പ്രധാനമാണ് മെത്ത. എന്നാൽ ഉപയോ​ഗിച്ചു കുറച്ചു കഴിയുമ്പോൾ അവയുടെ മൃദുലതയും ഘടനയുമൊക്കെ മാറും. എന്നാൽ ഇടയ്ക്കിടെ മെത്ത മാറി വാങ്ങുകയെന്നത് പ്രായോ​ഗികമല്ലതാനും. മെത്തയുടെ ആയുസ്സ് കൂട്ടാൻ നമ്മുടെ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൻ മതി. മെത്ത ദീർഘകാലം നല്ല രീതിയിൽ ഉപയോ​ഗിക്കാൻ ഇതാ ചില ടിപ്സ്.

  • മെത്ത ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് മാസം കൂടുമ്പോള്‍ മെത്ത തിരിച്ചിടുന്നത് നല്ലതാണ്. ഇങ്ങനെ റൊട്ടേറ്റ് ചെയ്യുന്നത് മെത്തയുടെ ഉപരിതലം തുല്യമായി നിലനിര്‍ത്തുന്നു. മെത്തയുടെ ഒരു ഭാഗം മാത്രം കൂടുതൽ ഉപയോഗിക്കുമ്പോൾ ആ ഭാഗം കുഴിഞ്ഞതായി തോന്നാം. മെത്തയുടെ എല്ലാ ഭാഗവും ഒരുപോലെ നിലനിര്‍ത്താൻ ഇത് സഹായിക്കും.

  • മെത്തയ്ക്കകത്തെ സ്പ്രിങ്ങുകളും പഞ്ഞികളും സംരക്ഷിക്കുന്നതിനായി മെത്ത ഉയര്‍ത്തുമ്പോള്‍ എല്ലാ വശവും ചേര്‍ത്ത് പിടിക്കുക.

  • മെത്ത വാങ്ങുമ്പോൾ നല്ലത് തന്നെ തിരഞ്ഞെടുക്കുക.

  • മെത്തപോലെ തന്നെ കട്ടിലും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കട്ടിലിന്റെ ബലഹീനത കാരണവും മെത്ത താഴ്ന്നു പോകാനും കേടുപാടുകൾ സംഭവിക്കാനും ഇടയാകും.

  • മെത്ത കേടുപാടുകളില്ലാതെ സംരക്ഷിക്കാന്‍ ഈര്‍പ്പം, കറകള്‍, പൊടി എന്നിവ ഏല്‍ക്കാതിരിക്കുന്നതാണ് ഉത്തമം. അതിനായി മെത്തയ്ക്ക് കവര്‍ ഇട്ട് ഉപയോഗിക്കുക.

  • കിടപ്പുമുറി പരമാവധി വൃത്തിയായി സുക്ഷിക്കുക. മുറിയിലെ ഈര്‍പ്പവും ശുചിത്വമില്ലായ്മയും മെത്തയെയും ബാധിക്കും.

  • എണ്ണകളും അഴുക്കും മെത്തയുടെ അടിയിലേക്ക് ഊര്‍ന്നിറങ്ങാതിരിക്കാന്‍ ആഴ്ചതോറും ബെഡ് ഷീറ്റുകള്‍ മാറ്റുക.

  • ബെഡ് ഷീറ്റ് മാറ്റുന്ന സമയത്ത്, ഉള്ളില്‍ തങ്ങിനില്‍ക്കുന്ന ചൂട് പുറത്തുപോകാനായി മെത്ത കുറച്ച് സമയം വെയിലുകൊളളിക്കുന്നതും നല്ലതാണ്.

mattress care tips, home decor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാന്‍ ശ്രമം, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകൾക്കെതിരെ ജാ​ഗ്രത വേണം': പ്രതികരണവുമായി കാന്തപുരം

ചഹലിന്റെ മാജിക്കൽ പന്ത്; സ്റ്റോക്സ് ക്ലീൻ ബൗൾഡ്, വിശ്വസിക്കാനാകാതെ താരം! (വിഡിയോ)

ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

'ചില യാത്രകൾ പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതാണ്'; വൈകാരിക കുറിപ്പുമായി തരുൺ മൂർത്തി