Cancer death Pexels
Health

'ദുരഭിമാനം'; പുരുഷന്മാര്‍ക്കിടയില്‍ കാന്‍സര്‍ മരണങ്ങള്‍ വര്‍ധിക്കാനുള്ള കാരണം

കാന്‍സര്‍ ബാധിച്ചു മരിക്കുന്നവരില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലെന്ന് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു

അഞ്ജു സി വിനോദ്‌, സമകാലിക മലയാളം ഡെസ്ക്

ര്‍ഷം തോറും ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് കാന്‍സര്‍ മൂലം മരിക്കുന്നത്. രോഗനിര്‍ണയം ഏറ്റവും കൂടുതല്‍ നടത്തപ്പെടുന്നത് സ്ത്രീകളിലാണ്. എന്നാല്‍ കാന്‍സര്‍ ബാധിച്ചു മരിക്കുന്നവരില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലെന്ന് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

പുരുഷന്മാരില്‍ രോഗനിര്‍ണയം വൈകുന്നതാണ് വെല്ലുവിളി വര്‍ധിപ്പിക്കുന്നത്, അതിന് പിന്നില്‍ പാരിസ്ഥികം മുതല്‍ ലക്ഷണങ്ങള്‍ ഒഴിവാക്കുന്നതു വരെയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

പതിവ് പരിശോധനകൾ ഒഴിവാക്കുന്നു

ആരോഗ്യക്കാര്യത്തില്‍ സ്ത്രീകളെക്കാള്‍ ശക്തര്‍ പുരുഷന്മാര്‍ ആണെന്ന തോന്നല്‍ കൊണ്ട്, പലപ്പോഴും ഗുരുതരമായ എന്തെങ്കിലും കുഴപ്പം തോന്നുമ്പോൾ മാത്രമേ പുരുഷന്മാർ സാധാരണയായി ആശുപത്രിയില്‍ അല്ലെങ്കില്‍ ഡോക്ടര്‍മാരെ സമീപിക്കാറുള്ളൂ. ഇത് രോഗനിര്‍ണയം വൈകിപ്പിക്കുന്നു. ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ ഒരു സർവേ പ്രകാരം, 44 ശതമാനം പുരുഷന്മാരും പറയുന്നത് "അത്യാവശ്യമല്ലാതെ" ഡോക്ടറെ കാണാൻ പോകാറില്ല എന്നാണ്.

ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കുന്നു

കാരണമില്ലാത്ത ശരീരഭാരം കുറയുന്നുണ്ടോ? മുഴകളോ വീക്കമോ? വിട്ടുമാറാത്ത ക്ഷീണമോ? മലവിസർജ്ജനത്തിലോ മൂത്രസഞ്ചിയിലോ ഉള്ള മാറ്റങ്ങളോ? പല പുരുഷന്മാരും ഈ മുന്നറിയിപ്പ് സൂചനകൾ അവഗണിക്കുന്നു. ഇതും രോഗനിര്‍ണയം വൈകിപ്പിക്കും. വീക്കം, ഇൻസുലിൻ പ്രതിരോധം, ഹോർമോൺ അസന്തുലിതാവസ്ഥ ഇവയെല്ലാം കാൻസറിന് ഇന്ധനം നൽകുന്നതാണ്. എന്നാല്‍ മിക്ക പുരുഷന്മാരും ലക്ഷണങ്ങൾ ഗുരുതരമാകുമ്പോൾ മാത്രമാണ് പരിശോധന നടത്തുക.

അഭിമാനം

സമൂഹത്തിന് മുന്നില്‍ താന്‍ ദുര്‍ബലനാണ് അല്ലെങ്കില്‍ അസുഖക്കാരനാണെന്ന് തുറന്ന് കാണിക്കുന്നതില്‍ ചില പുരുഷന്മാരുടെ അഭിമാനം അനുവദിക്കാറില്ല. ഈഗോ സഹായം ചോദിക്കാതിരിക്കുന്നതിലേക്കും നയിക്കുന്നു. ഇത് വേദനകളെ അവഗണിക്കുന്നതിലേക്കും കാന്‍സര്‍ വളരാനും കൂടുതൽ സമയം നൽകുന്നു.

ദുശ്ശീലങ്ങള്‍ ശീലങ്ങൾ

കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന പുകവലി, മദ്യപാനം,റെഡ് മീറ്റ്, രാത്രി വൈകി ഉറങ്ങുന്നത്, പ്രോസസ്ഡ് ഭക്ഷണം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ ശീലങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത പുരുഷന്മാരില്‍ കൂടുതലാണ്. ഇത് ശ്വാസകോശം, കരൾ, തൊണ്ട, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • അഹങ്കാരത്തെ മാത്രമല്ല, ശരീരത്തെയും ശ്രദ്ധിക്കുക

  • വാർഷിക പരിശോധനകൾ, രക്തപരിശോധനകൾ, കുടലിന്റെ ആരോഗ്യം, ഹോർമോണുകൾ എന്നിവയ്ക്ക് മുൻഗണന നൽകുക

  • അപകടത്തിലാക്കുന്ന ജീവിതശൈലി ശീലങ്ങൾ ഉപേക്ഷിക്കുക

  • ഉറക്കം, സ്ട്രെങ്ത് ടെയ്നിങ്, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ തിരഞ്ഞെടുക്കുക

  • ഡോക്ടറുമായോ പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുക

  • നേരത്തെയുള്ള രോഗനിര്‍ണയം ജീവൻ രക്ഷിക്കും. പരിശോധന ബലഹീനതയല്ല, അത് അറിവാണ്.

Men are at higher risk of dying from cancer; warning signs, lifestyle tips that can save lives

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT