പുരുഷന്മാരുടെ മാനസികാരോഗ്യം പ്രധാനം 
Health

എന്തിനാണ് ആവശ്യമില്ലാത്ത മസിലുപിടിത്തം? സങ്കടം വന്നാൽ കരയണം, സ്ത്രീകളെക്കാൾ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം മൂന്ന് മടങ്ങ്

സമൂഹത്തിന്‍റെ പ്രതീക്ഷകളും ആണ്‍ എന്ന പദവിയും പുരുഷന്മാരെ അവരുടെ വികാരങ്ങളെ ഉള്ളിലൊതുക്കാന്‍ പ്രേരിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

'അയ്യേ! ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല..,ആരെങ്കിലും കണ്ടാന്‍ മോശമാണ്'. ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഈ ചൊല്ലാണ് ആണ്‍കുട്ടികളെ പലപ്പോഴും വികാര പ്രകടനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. താന്‍ മാനസികമായി കരുത്തുള്ളവനാണെന്ന് സമൂഹത്തിന് മുന്നില്‍ തെളിയിക്കാന്‍ വേണ്ടിയാണ് ഈ ആവശ്യമില്ലാതെ മസിലുപിടിത്തം. എന്നാല്‍ അവനവനോടു തന്നെയുള്ള മല്‍പ്പിടിത്തം നിങ്ങളെ കരുത്തന്മാക്കുന്നതിന് പകരം മാനസിക സമ്മര്‍ദ്ദം കൂട്ടുന്നതിനും നിത്യരോഗിയുമാക്കും.

സമൂഹത്തിന്‍റെ പ്രതീക്ഷകളും ആണ്‍ എന്ന പദവിയും പലപ്പോഴും പുരുഷന്മാരെ അവരുടെ വികാരങ്ങളെ ഉള്ളിലൊതുക്കാന്‍ പ്രേരിപ്പിക്കുന്നു. തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ കൂട്ടാക്കാതെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് വീഴുന്നു. ആഗോളതലത്തില്‍ സ്ത്രീകളെക്കാള്‍ 3.5 മടങ്ങ് പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പുരുഷന്മാര്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനും അവര്‍ക്ക് പിന്തുണയേകാനുമായി ജൂണ്‍ മാസം പുരുഷന്മാരുടെ മാനസികാരോഗ്യ മാസമായി ആചരിക്കുന്നു.

ഉത്കണ്ഠ, വിഷാദം ഉള്‍പ്പെടെയുള്ള മാനസിക അനാരോഗ്യ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും വൈദ്യസഹായം തേടുന്ന പുരുഷന്മാരുടെ എണ്ണം പൊതുവെ കുറവാണ്. വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നത് മാനസിക ആരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും ബാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതെയിരിക്കുക എന്നിവ നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. ദേശീയ ഹെല്‍ത്ത് ഇന്റര്‍വ്യു സര്‍വെ പ്രകാരം നാലില്‍ ഒരു പുരുഷന്മാര്‍ മാത്രമാണ് മാനികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സങ്കടം വന്നാല്‍ കരയാന്‍ മടിക്കരുത്

മാനസിക ആരോഗ്യത്തിന്‍റെ പ്രധാന്യം മനസ്സിലാക്കി വീട്ടില്‍ നിന്നാണ് ഈ ശീലം വര്‍ളത്തിയെടുക്കേണ്ടത്. സങ്കടം വന്നാല്‍ കരയുക എന്നത് ഏതൊരു ജീവയുടെയും അടിസ്ഥാന ഭാവമാണ്. കരയുന്നതിലൂടെ വൈകാരികമായ കരച്ചിൽ ഓക്സിടോസിൻ എന്ന ഹോർമോണിനെയും എൻഡോജീനസ് ഓപ്പിയോയ്ഡ്സ് അഥവാ എൻഡോർഫിനുകളെയും പുറന്തള്ളുന്നു.

ഇത് തലച്ചോറിലെ സന്തോഷമുണ്ടാക്കുന്ന രാസവസ്തുക്കളാണ്. ഇവ വൈകാരികമായ വേദനയെ ഇല്ലാതാക്കുന്നു എന്ന് മാനസികാരോഗ്യവിദഗ്ധർ പറയുന്നു. ദുഖവും ഉത്കണ്ഠയും തുറന്ന് പ്രകടിപ്പിക്കുന്നത് മോശമായ കാര്യമല്ല. കരച്ചില്‍ ഒരിക്കലും നിങ്ങളെ ഭീരുവാക്കില്ല മറിച്ച് മാനസികമായി കരുത്തുള്ളവരാക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT