Vitiligo Instagram
Health

മുറിവ് ഉണങ്ങിയപ്പോഴാണ് വെള്ളപ്പാണ്ട് തിരിച്ചറിയുന്നത്, ബസില്‍ ഇരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല

തൊലിയുടെ നിറം മാറ്റത്തിന്റെ പേരില്‍ ഒറ്റപ്പെട്ടിടത്തു നിന്ന് മോഡല്‍ എന്ന രീതിയിലേക്ക് വളരാന്‍ ഡോലോണ്‍ മുഖര്‍ജി നേരിടേണ്ടി വന്ന ദുരിതം ചില്ലറയായിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ദശലക്ഷക്കണക്കിന് മനുഷ്യരെ മാനസികമായി തകര്‍ക്കുന്ന ഒരു അസുഖമാണ് വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട്. പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ന്റെ ഓര്‍മ ദിവസമായ ജൂണ്‍ 25 നാണ് ലോകമെമ്പാടും വിറ്റ്‌ലിഗോ ദിനം ആചരിക്കുന്നത്. ചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകളെ തുടര്‍ന്ന് തൊലിയുടെ ചില ഭാഗത്ത് നിറമില്ലാതെ വെളുത്ത് കാണുന്ന അവസ്ഥയാണിത്.

വിറ്റിലി​ഗോ മൂലം ജീവിതം ദുരിതത്തിലായ സെലിബ്രിറ്റികളടക്കം നിരവധി ആളുകളുണ്ട്. പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടുള്ള വിജയം നല്‍കുന്ന സന്തോഷം അത്ര ചെറുതല്ല. അത്തരത്തില്‍ ഒരു ജീവിത അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലാകുന്നത്. തൊലിയുടെ നിറം മാറ്റത്തിന്റെ പേരില്‍ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടിടത്തു നിന്ന് മോഡല്‍ എന്ന രീതിയിലേക്ക് വളരാന്‍ ഡോലോണ്‍ മുഖര്‍ജി എന്ന യുവതിക്ക് നേരിടേണ്ടി വന്ന ദുരിതം ചില്ലറയായിരുന്നില്ല. നാല് വയസുള്ളപ്പോള്‍ സൈക്കിളില്‍ നിന്ന് വീണുണ്ട മുറിവ് ഉണങ്ങിയപ്പോഴാണ് തനിക്ക് വിറ്റ്‌ലിഗോയുണ്ടെന്ന് മനസിലായതെന്ന് ഹ്യൂമന്‍ ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മുറിവ് ഉണങ്ങിയ ഭാഗത്ത് ഒരു വെളുത്ത പാട് ഉണ്ടായി. ആദ്യം അച്ഛനും അമ്മയും കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഉണ്ടായ മുറിവും അത്തരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെട്ടു. ശരീരത്തിന്റെ പല ഭാഗങ്ങളിലും അത്തത്തില്‍ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ എല്ലാവരും എന്നെ അകറ്റി നിര്‍ത്താന്‍ തുടങ്ങി. അന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് വിറ്റ്‌ലിഗോ എന്ന രോഗാവസ്ഥയെ കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ ഒരു വൃത്തികെട്ട കുട്ടിയാണെന്ന തരത്തിലാണ് അവര്‍ സമീപിച്ചത്. സ്‌കൂളില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു.

അടുത്തിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ മിക്കയാളുകള്‍ക്കും പ്രയാസമായിരുന്നു. ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികളും വിവാഹം ചെയ്താലും എന്റെ മാത്രം വിവാഹം നടക്കില്ലെന്ന് ഒരു ബന്ധു പറഞ്ഞു, അന്ന് മണിക്കൂറുകളോളം ഞാന്‍ കരഞ്ഞു. എന്നാല്‍ ഞാന്‍ ശുപാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോയി. 18-ാം വയസില്‍ ഒരു പ്രണയം ഉണ്ടായി. എന്നാല്‍ വിവാഹവും മുന്നോട്ടുള്ള ജീവിതവും ഞങ്ങള്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ഉണ്ടാകുന്ന കുഞ്ഞിനും വെള്ളപ്പാണ്ട് വരുമെന്ന് ആരോപിച്ച് പാതി വഴിയില്‍ അയാള്‍ എന്നെ ഉപേക്ഷിച്ചു പോയി.

അപ്പോഴേക്കും പാണ്ട് എന്റെ മുഖത്തേക്ക് പടര്‍ന്ന് തുടങ്ങിയിരുന്നു. പൂര്‍ണമായും തകര്‍ന്നിരിക്കുന്ന് ആത്മഹത്യയെ കുറിച്ച് ചിന്തിരിക്കുന്ന സമയത്ത് ബന്ധുക്കള്‍ എനിക്ക് വേണ്ടി വിവാഹാലോചനകള്‍ കൊണ്ടു വരാന്‍ തുടങ്ങി. കുഞ്ഞുങ്ങളുള്ള, ഭാര്യ മരിച്ച ഒരാളെ അവര്‍ എനിക്ക് വേണ്ടി കണ്ടെത്തി. എന്നാല്‍ ആ വിവാഹത്തോടെ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഒപ്പം വരാന്‍ ക്ഷണിച്ചത്. ഞാന്‍ അദ്ദേഹത്തിനൊപ്പം ജീവിതം ആരംഭിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് എന്നെ അംഗീകരിക്കാനായില്ല.

എന്നാല്‍ അദ്ദേഹം വളരെ നല്ല ആളായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് ഗര്‍ഭിണി ആയപ്പോഴും കുഞ്ഞിനെ കളയണമെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടും അതിന് വഴങ്ങാതെ ഞാന്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് എന്റെ മുഖത്താകെ വെള്ളപ്പാണ്ട് പടര്‍ന്നപ്പോള്‍ ഭര്‍ത്താവിന് പോലും അനിഷ്ടം തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് മകളുടെ ഡാന്‍സ് ക്ലാസിലുള്ളവര്‍ക്ക് വേണ്ടി മേക്കപ്പ് ചെയ്യുന്ന പപ്പിയ ചേച്ചി എനിക്കൊരു വഴി പറഞ്ഞു തരുന്നത്. മേക്കപ്പ് പഠിപ്പിക്കുന്നതിനായി വെള്ളപ്പാണ്ടുള്ള ആളുകളെ അന്വേഷിക്കുന്നുണ്ടെന്നും എനിക്ക് താല്‍പര്യമുണ്ടോയെന്നും ചോദിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഞാന്‍ അതിന് സമ്മതം മൂളി.

അന്ന് ആദ്യമായി മുഖത്ത് മേക്കപ്പ് ധരിച്ച് കണ്ണാടിയില്‍ നോക്കിയപ്പോള്‍ അതുവരെ ഉണ്ടായതെല്ലാം ഞാന്‍ മറന്നു. ജീവിതത്തില്‍ ഉടനീളം ഒരു വൃത്തികെട്ട ഒരാളായാണ് ഞാന്‍ എന്നെ കണ്ടിരുന്നത്. എന്നാല്‍ അന്ന് ആ കണ്ണാടിയില്‍ ഞാന്‍ അതീവ സുന്ദരിയായി കാണപ്പെട്ടു. പപ്പിയ ചേച്ചി എന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ ഞാന്‍ വൈറലായി. വര്‍ക്കുകള്‍ കിട്ടിത്തുടങ്ങി, മാന്യമായ വേതനവും അതില്‍ നിന്ന് കിട്ടിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനോട് എന്നെ കുറിച്ച് മോശമായ രീതിയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു കൊടുത്തതോടെ അദ്ദേഹം ഞാന്‍ ജോലിക്ക് പോകുന്നതില്‍ നിന്ന് വിലക്കി. അതോടെ വര്‍ക്കുകള്‍ കുറഞ്ഞു തുടങ്ങി, ഞാന്‍ പ്രൊഫഷണല്‍ അല്ലെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞു.

ചില ദിവസങ്ങളില്‍ കരച്ചില്‍ വരും. എന്തു കൊണ്ട് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നുവെന്ന് ചിന്തിക്കും. എന്നാല്‍ മകളെ കാണുമ്പോള്‍ ആത്മവിശ്വാസം തിരികെ വരും. ഞാന്‍ കടന്നു പോയ അവസ്ഥയിലൂടെ അവള്‍ പോകരുത്. അവളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊര്‍ജ്ജം-ഡോലോണ്‍ മുഖര്‍ പറയുന്നു.

Model Dolon Mukherjee shares life story and Vitiligo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT