Monsoon Health Care Pinterest
Health

ആരോ​ഗ്യത്തോടെ മഴക്കാലം ആസ്വദിക്കാം; 'മൺസൂൺ ഹെൽത്ത് കെയർ', വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്താണ് ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങളുടെ വ്യാപനം കൂടാനുള്ള സാധ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികളും പലയിടത്തായി പിടിമുറുക്കി. വെള്ളക്കെട്ട്, ഈർപ്പം, മലിനജലം, കൊതുകുകൾ തുടങ്ങിയവ മൂലമുള്ള നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഈ സമയത്ത് ഉണ്ടാകാം. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തിയിട്ടുള്ള ആരോ​ഗ്യപരിപാലനം ഈ സമയത്ത് അനിവാര്യമാണ്.

കൊതുക് രോഗങ്ങളിൽ നിന്ന് സംരക്ഷണം

മഴക്കാലത്താണ് ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങളുടെ വ്യാപനം കൂടാനുള്ള സാധ്യത.

പ്രതിരോധ മാർഗങ്ങൾ

  • വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

  • കൊതുക് വല പോലുള്ളത് ഉപയോഗിക്കുന്നത് സഹായകരമാണ്.

  • ശരീരം മൂടുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിക്കുക.

  • പഴയ പാത്രങ്ങൾ, ടയർ, ബക്കറ്റ് എന്നിവയിൽ വെള്ളം നിൽക്കരുത്.

ശുദ്ധജലം മാത്രം ഉപയോഗിക്കുക

മഴക്കാലത്ത് വെള്ളം മലിനമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട്:

  • തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക

  • ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുക

  • വഴിയരികിൽ നിന്നുള്ള ഐസ്, ജ്യൂസ് എന്നിവ ഒഴിവാക്കുക

  • ഭക്ഷണത്തിന് ശുദ്ധജലം മാത്രം ഉപയോഗിക്കുക

ഭക്ഷണ ശുചിത്വം

മഴക്കാലത്ത് ഭക്ഷണത്തിലൂടെ അണുബാധ എളുപ്പത്തിൽ പടരാം. അതുകൊണ്ട്:

  • വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

  • വഴിയോര ഭക്ഷണം ഒഴിവാക്കുക.

  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക.

  • പഴകിയ ഭക്ഷണം കഴിക്കരുത്.

വ്യക്തിഗത ശുചിത്വം

മഴക്കാലത്ത് ശരീര ശുചിത്വം വളരെ പ്രധാനമാണ്. ശുചിത്വം അണുബാധ തടയാൻ സഹായിക്കും.

  • ദിവസവും കുളിക്കുക

  • ഭക്ഷണം കഴിക്കുന്നതിന് മുൻപും ശുചിമുറി ഉപയോഗിച്ച ശേഷവും നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

  • നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക.

  • നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക.

ചർമവും ഫംഗൽ ഇൻഫെക്ഷനും

മഴക്കാലത്ത് ഈർപ്പം കാരണം ചർമരോഗങ്ങൾ വർധിക്കാം. ചർമത്തിൽ ഫംഗൽ ഇൻഫക്ഷൻ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. മഴക്കാലത്ത് കാൽപാദവും വൃത്തിയായി സൂക്ഷിക്കണം.

ശ്വാസകോശ രോഗങ്ങൾ

മഴക്കാലത്ത് ജലദോഷം, ചുമ, പനി പോലുള്ള അസുഖങ്ങൾ വളരെ സാധാരണമാണ്. തണുപ്പ് ഒരു രോഗാവസ്ഥ വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. മഴക്കാലത്ത് അധിക നേരം തണുപ്പടിക്കുന്നത് ഒഴിവാക്കുക. പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഉറക്കം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രതിരോധ നടപടികൾ രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ സഹായിക്കും.

മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നടക്കുന്നത് ഒഴിവാക്കുക.

  • കുട്ടികളെ പ്രത്യേക ശ്രദ്ധയിൽ സൂക്ഷിക്കുക.

  • സ്വയം ചികിത്സ ഒഴിവാക്കുക.

  • രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.

ഏറെ സന്തോഷം നൽകുന്ന ഒരു കാലമാണ് മഴക്കാലം. എന്നാൽ ചെറിയ ശ്രദ്ധക്കുറവ് പോലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ശുചിത്വം പാലിക്കുകയും ശരിയായ ഭക്ഷണവും ജീവിതശൈലിയും പിന്തുടരുകയും ചെയ്താൽ മഴക്കാലം സുരക്ഷിതമായി ആസ്വദിക്കാം.

Monsoon Health Care tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൂച്ച പെറ്റു കിടക്കുകയല്ല'; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

'സിനിമ പോലെയല്ല; യഥാർഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്'

വീട്ടിലെ ഈ സാധനങ്ങള്‍ കാലങ്ങളോളം ഉപയോഗിക്കരുത്

'200 പേര്‍ പുറപ്പെട്ടാല്‍ എത്തുക 20 പേര്‍'; അതിഥിത്തൊഴിലാളികളെ ട്രെയിനില്‍വെച്ച് റാഞ്ചാന്‍ സംഘങ്ങള്‍ , കേരളത്തില്‍ തൊഴിലാളി ക്ഷാമം

മാസംതോറും 9,250 രൂപ വരെ പെന്‍ഷന്‍; പലിശ റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം, അറിയാം ഈ സ്‌കീം

SCROLL FOR NEXT