Migraine headache Pinterest
Health

കഠിനമായ വേനൽച്ചൂട് മൈഗ്രെയിന് കാരണമാകുമോ? പ്രതിരോധം എങ്ങനെ?

മൈ​ഗ്രെയിൻ സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘ​ടകം 11 മണിക്കും നാലു മണിക്കുമിടയിലുള്ള കഠിനമായ സൂര്യപ്രകാശമാണ്.

സമകാലിക മലയാളം ഡെസ്ക്

ചൂടു കൂടുന്നത് മൈ​ഗ്രെയിൻ ​ട്രി​ഗർ ചെയ്യാൻ കാരണമാകുന്നുണ്ടോ? വേനൽക്കാലത്ത് മൈ​ഗ്രെയിൻ കേസുകൾ സാധാരണയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധരും ചൂണ്ടിക്കാണിക്കുന്നു. മൈ​ഗ്രെയിനെ വെറുമൊരു തലവേദനയായി കാണരുത്, അത് നാഡീ വൈകല്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

തലച്ചോറിന്റെ ചൂടിനോടുള്ള ശാരീരിക പ്രതികരണത്തിന്റെ ഫലമാണ് വേനൽക്കാല മൈ​ഗ്രെയിൻ എന്നത്. ശരീരത്തിൽ ഉണ്ടാകുന്ന തെർമോൺ​ഗുലേഷൻ എന്ന പ്രക്രിയയാണ് വേനൽക്കാല മൈ​ഗ്രെയിനുകൾക്ക് പിന്നിലെ പ്രധാന ഘടകമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അന്തരീക്ഷ താപനില ഉയരുമ്പോൾ, ചൂട് ഇല്ലാതാക്കുന്നതിനായി തലച്ചോറ് രക്തക്കുഴലുകൾ വികസിക്കാൻ സി​ഗ്നൽ നൽകുന്നു. ഈ പ്രക്രിയയെ വാസോഡിലേഷൻ എന്ന് വിശേഷിപ്പിക്കുന്നു. മൈ​ഗ്രെയിൻ സാധ്യതയുള്ളവരിൽ ഇത് തലച്ചോറിലെ സെൻസിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

മൈ​ഗ്രെയിൻ സാധ്യതയുള്ളവരിൽ ഇത്തരം പാരിസ്ഥിതിക മാറ്റങ്ങൾ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് നിർജ്ജലീകരണം മൈ​ഗ്രെയിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതായത്, ശരീരത്തിലെ ജലാംശം രണ്ട് ശതമാനം കുറവ് പോലും തലച്ചോറിലെ ടിഷ്യു ചുരുങ്ങാൻ കാരണമാകും. ഇത് തലയോട്ടിയിൽ നിന്ന് അകന്നു പോകുകയും വേദന റിസപ്റ്ററുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

മൈ​ഗ്രെയിൻ സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘ​ടകം 11 മണിക്കും നാലു മണിക്കുമിടയിലുള്ള കഠിനമായ സൂര്യപ്രകാശമാണ്. ഇത് വിഷ്വൽ കോർട്ടെക്സിനെ അമിതമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. രാത്രിൽ ചൂടു കാരണമുള്ള മോശം ഉറക്കത്തിന് പുറമേ, ഇതുകൂടിയാകുമ്പോൾ മൈ​ഗ്രെയിന്റെ തീവ്രത കൂടുന്നു. തലവേദനയായി രൂപപ്പെടുന്നതു കൊണ്ട് തന്നെ മൈ​ഗ്രെയിനുകളെ തെറ്റിദ്ധരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വേനൽക്കാല മൈ​ഗ്രെയിനുകളുടെ ലക്ഷണം

ചൂടു കൂടുമ്പോഴുണ്ടാകുന്ന മൈ​ഗ്രെയിൻ സാധാരണയായി 12 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാണ്. ഇത് ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, കഴുത്തിന് കാഠിന്യം അല്ലെങ്കിൽ ഭക്ഷണത്തോടുള്ള ആസക്തി എന്നിവ ഉണ്ടാക്കും. തല അനങ്ങിയാൽ പോലും വേദന വഷളാകും. ഓക്കാനം, പ്രകാശ സംവേദനക്ഷമതയില്ലായ്മ എന്നിവയും ഉണ്ടാകാം.

വെള്ളം കുടിച്ചാൽ മൈ​ഗ്രെയിൻ മാറുമോ?

വെള്ളം മാത്രം കുടിച്ചതു കൊണ്ട് മൈ​ഗ്രെയിൻ തലവേദന മാറണമെന്നില്ല. രോ​ഗിയെ ആദ്യം, തണുപ്പുള്ളതും ഇരുണ്ടതും ശാന്തവുമായ ഒരു മുറിയിൽ കിടത്തണം. തുടർന്ന് വെള്ളമോ ഇലക്ട്രോലൈറ്റുകളോ ഉപയോഗിച്ച് ഓറൽ റീഹൈഡ്രേഷൻ ചെയ്യണം. റിപ്റ്റാനുകൾ നേരത്തെ കഴിക്കുന്നത് ഫലപ്രദമാണ്.

വേനൽക്കാല മൈ​ഗ്രെയിനെ എങ്ങനെ പ്രതിരോധിക്കാം

  • ദിവസേന 2.5 മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുക

  • പകൽ സമയത്ത് പുറത്തെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക

  • ഭക്ഷണം ഒഴിവാക്കാതിരിക്കുക

  • ലഘുവായ ഭക്ഷണം കഴിക്കുക

  • തണ്ണിമത്തൻ പോലുള്ള ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക

  • യുവി സംരക്ഷിത വസ്ത്രം ധരിക്കുക

  • സ്ഥിരമായ ഉറക്ക ദിനചര്യ നിലനിർത്തുക

More headaches in the heat? the summer migraine link and how to prevent it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്ത്യയാത്രയ്ക്കായി അവര്‍ സ്‌കൂളിലെത്തി; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; സങ്കടക്കടല്‍

'എല്ലാത്തിനും ഒരു പരിധിയുണ്ട്, എനിക്കിത് വെറുമൊരു വിഷു പോസ്റ്റർ ആയിട്ട് തോന്നിയില്ല'; വിഷു പരസ്യ വിവാദത്തിൽ ഉണ്ണി മുകുന്ദൻ

കണ്ണിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ‍? എളുപ്പത്തിൽ മാറ്റാം

ഏകാന്തത നിശബ്ദ കൊലയാളി, ഹൃദയവാൽലുകളെ തകരാറിലാക്കുമെന്ന് പഠനം

'മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം; 5 അധ്യാപകരെ നഷ്ടമായ സ്‌കൂളില്‍ പകരം നിയമനം'

SCROLL FOR NEXT