ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുകയാണെങ്കിലും വ്യത്യസ്ത ലക്ഷണങ്ങളോടെ ദീർഘകാല കോവിഡ് (ലോങ് കോവിഡ്) നിരവധി ആളുകളിൽ കണ്ടുവരുന്നുണ്ട്. നിലവിൽ ദീർഘകാല കോവിഡ് രോഗികളുടെ കൃത്യമായ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്കില്ല. അതേസമയം, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം 10-20 ശതമാനം ആളുകൾ പ്രാഥമിക അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം പല ദീർഘകാല ബൂദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ശ്വാസതടസ്സം, നേത്രപ്രശ്‌നങ്ങൾ, പേശികൾക്ക് ബലക്കുറവ്, മറവി, ശരീരഭാരം കുറയൽ, ഏകാഗ്രതാ പ്രശ്‌നങ്ങൾ, ഉറക്കക്കുറവ് എന്നിവ കോവിഡ് ഭേദമായി മാസങ്ങൾക്ക് ശേഷം സാധാരണയായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. 25നും 50നും ഇടയിൽ പ്രായമുള്ളവരെയാണ് ദീർഘകാല കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച് നോൺ-ഇൻവേസീവ് വെന്റിലേഷനിലോ വെന്റിലേറ്ററിലോ കഴിഞ്ഞവരുടെ ശ്വാസകോശങ്ങൾ സ്ഥിരമായ പ്രശ്നങ്ങൾ കാണിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. നാഡീവ്യവസ്ഥ, വൃക്കകൾ, ദഹനനാളം, ന്യൂറോ മസ്കുലർ, മസ്കുലോസ്കലെറ്റൽ സിസ്റ്റങ്ങൾ എന്നിവയിലും ലോങ് കോവിഡ് പ്രശ്നമുണ്ടാക്കും.
ഓർമക്കുറവ്, മുടികൊഴിച്ചിൽ, വിഷാദം...
ശ്വാസതടസ്സമാണ് ലോങ് കോവിഡിന്റെ ഏറ്റവും സവിശേഷ ലക്ഷണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ചിലർക്ക് ഡിമെൻഷ്യ, ഓർമക്കുറവ്, മുടികൊഴിച്ചിൽ എന്നിവയും ഉണ്ടായിട്ടുണ്ട്. ചിലരിൽ ചർമ്മത്തിന്റെ ഘടനയും മോശമായിട്ടുണ്ട്. മറ്റുചില രോഗികളിൽ 15-20 കിലോഗ്രാം ഭാരക്കുറവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർക്ക് വിശപ്പ് നഷ്ടപ്പെട്ടു, അത് വീണ്ടെടുക്കാൻ കഴിയില്ല, ദ്വാരകയിലുള്ള ആകാശ് ഹെൽത്ത്‌കെയറിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ രാകേഷ് പണ്ഡിറ്റ് പറഞ്ഞു. ഹൃദയമിടിപ്പ് കൂടുക, മണവും രുചിയും നഷ്ടപ്പെടൽ, വിഷാദവും ഉത്കണ്ഠയും, പനി, എഴുന്നേറ്റുനിന്നാൽ തലകറങ്ങുക എന്നിവയാണ് രോഗികളിൽ കാണപ്പെടുന്ന ദീർഘകാല കോവിഡ് ലക്ഷണങ്ങളായി ഫോർട്ടിസ് ആശുപത്രിയിലെ പൾമണോളജി വിഭാഗമ മേധാവി ഡോ. വികാസ് മുരായ പറഞ്ഞത്.
ചിട്ടയായി കൈകാര്യം ചെയ്യണം
ഈ ലക്ഷണങ്ങൾ രോഗിയെ ശാരീരികമായും മാനസികമായും ബാധിക്കുമെന്നതിനാൽ ചിട്ടയായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ദീർഘകാല കോവിഡിന് വേദനസംഹാരികളോ അല്ലെങ്കിൽ മൾട്ടി വിറ്റമിൻ ഗൂളികകൾ നൽകുന്നതോ പോലുള്ള പ്രത്യേക ചികിത്സയൊന്നും നിലവിൽ ഇല്ല. മറിച്ച് യോഗ മറ്റു ഫിസിക്കൽ തെറാപ്പികൾ എന്നിവയിലൂടെ പിന്തുണ നൽകികൊണ്ട് ഓരോ രോഗിയിലും കാണുന്ന ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് സാധ്യമായ പോംവഴിയെന്ന് ഡോക്ടർമാർ പറഞ്ഞു. ഓരേ നിലയിൽ സ്ഥിരമായി വ്യായാമം ചെയ്യുന്നതും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നതുമെല്ലാം ദീർഘകാല കോവിഡിനെതിരെ ഫലപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates