മൈഗ്രെയ്നും പൊണ്ണത്തടി 
Health

മൈഗ്രെയ്നും പൊണ്ണത്തടിക്കുമുള്ള ഒറ്റമൂലി പച്ചവെള്ളം !; പഠനം

ആറ് ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് മുതിര്‍ന്നവരില്‍ ശരീരഭാരം കുറയുന്നതിന് സഹായിച്ചതായും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

രീരത്തിൽ ജലാംശം ഉണ്ടാകേണ്ടതിന്റെ പ്രധാന്യം നമ്മൾക്കെല്ലാവർക്കും അറിയാം. മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുന്നതിനും അവയവങ്ങളുടെ പ്രവർത്തനങ്ങൾ സ്വാഭാവികമായി നടക്കേണ്ടതിനും ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. എന്നാൽ പല രോ​ഗാവസ്ഥകൾ ഒഴിവാക്കാനും വെള്ളം കുടിക്കുന്ന ശീലം സഹായിക്കുമെന്ന് കാലിഫോണിയ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാല ഗവേഷകര്‍ വിശദീകരിക്കുന്നു.

മൈഗ്രെയ്ൻ, പൊണ്ണത്തടി, കിഡ്നി സ്റ്റോൺ, പ്രമേഹം, ഹൈപ്പോടെൻഷൻ തുടങ്ങിയ രോ​ഗാവസ്ഥയുള്ളവരിൽ വെള്ളം കുടിക്കുന്ന ശീലം വലിയ തോതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ​ഗവേഷകർ കണ്ടെത്തി.18 പഠനങ്ങള്‍ വിലയിരുത്തിയാണ് ​ഗവേഷകർ റിവ്യൂ പഠനം തയ്യാറാക്കിയത്. ക്ലിനിക്കൽ ഫലങ്ങളിൽ ജല ഉപഭോഗത്തിൻ്റെ പ്രയോജനങ്ങൾ വിശാലമായി വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നും ​ഗവേഷകർ പറയുന്നു.

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോണ്‍ വീണ്ടും വരാനുള്ള സാധ്യത കുറച്ചതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആറ് ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് മുതിര്‍ന്നവരില്‍ ശരീരഭാരം കുറയുന്നതിന് സഹായിച്ചതായും കണ്ടെത്തി. കൂടാതെ വെള്ളം കുടിക്കുന്നത് മൈഗ്രെയ്ൻ, മൂത്രാശയ അണുബാധ, പ്രമേഹം, ഹൈപ്പോടെന്‍ഷന്‍ എന്നിവയുള്ള രോഗികളില്‍ മികച്ച ഫലം ചെയ്യുമെന്നും റിവ്യൂ പഠനത്തിൽ വ്യക്തമാക്കുന്നു.

ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആളുകളുടെ പൊണ്ണത്തടി കുറയ്ക്കാനുള്ള ഏറ്റവും ചെലവു കുറഞ്ഞ ഇടപെടലാണെന്നും ​ഗവേഷകർ പറയുന്നു. മൂന്ന് മാസം ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് മുതിർന്നവരിൽ ആവർത്തിച്ച് തലവേദന അനുഭവപ്പെടുന്നത് കുറഞ്ഞതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എട്ട് ആഴ്ചത്തേക്ക് ദിവസവും നാല് കപ്പ് വെള്ളം അധികം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടിയ പ്രമേഹ രോഗികളിൽ നല്ല മാറ്റമുണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ, ആവർത്തിച്ചുള്ള മൂത്രാശയ അണുബാധയുള്ള സ്ത്രീകൾക്ക് ഒരു ദിവസം ആറ് കപ്പ് വെള്ളം അധികമായി കുടിക്കുന്നത് ഗുണം ചെയ്തയും കണ്ടെത്തിയെന്ന് ​ഗവേഷകർ പറഞ്ഞു.

എന്നാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും ​ഗവേഷകർ പറയുന്നു. നിർജ്ജലീകരണം ദോഷകരമാണ്. പ്രത്യേകിച്ച്, കിഡ്നി സ്റ്റോൺ, മൂത്രാശയ അണുബാധ ഉള്ളവരിൽ. മറിച്ച് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നവർ വെള്ളം കുറച്ച് കുടിക്കുന്നതാണ് നല്ലതെന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT