നാർസിസം, സാഡിസം മാനസികനിലയുള്ളവരിൽ ലൈം​ഗിക താൽപര്യം കൂടുതലായിരിക്കുമെന്ന് പഠനം 
Health

സാഡിസം സെക്‌സ് ഡ്രൈവും പോൺ ഉപയോഗവും വർധിപ്പിക്കുമോ? പഠനം

ഒരാളുടെ ലൈംഗിക താല്‍പര്യവും അശ്ലീലദൃശ്യങ്ങളോടുള്ള ആസക്തിയും നിര്‍ണയിക്കുന്നതിൽ സ്വഭാവരീതികള്‍ക്ക് പങ്കുണ്ടെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

നാർസിസം, സാഡിസം പോലുള്ള മാനസികനിലയുള്ളവരിൽ ലൈം​ഗിക താൽപര്യവും പോണോ​ഗ്രഫിയുടെ ഉപയോ​ഗവും കൂടുതലായിരിക്കുമെന്ന് പുതിയ പഠനം. സ്വന്തം പ്രതിച്ഛായയിൽ അഭിരമിക്കുകയും താനാണ് എല്ലാത്തിനും മുകളിലെന്നും ചിന്തിക്കുന്നവരാണ് നാർസിസ്റ്റുകൾ. ഇത്തരക്കാർക്ക് മറ്റുള്ളവരോട് സഹതാപം ഉണ്ടാകില്ല. ഇവർ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു പ്രത്യേക തരം മനോഭാവമാണ് സാഡിസ്റ്റുകളുടെ.

ഈ രണ്ട് കൂട്ടർക്കും ലൈം​ഗിക താൽപര്യവും അശ്ലീല ചിത്രങ്ങൾ കാണുന്ന പ്രവണതയും മറ്റുള്ളവരെ സംബന്ധിച്ച് കൂടുതലായിരിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഒരാളുടെ ലൈംഗിക താല്‍പര്യവും അശ്ലീലദൃശ്യങ്ങളോടുള്ള ആസക്തിയും നിര്‍ണയിക്കുന്നതിൽ അയാളിലെ നാര്‍സിസിസ്റ്റ്- സാഡിസ്റ്റ് സ്വഭാവരീതികള്‍ക്ക് പങ്കുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇത്തരം മനോനില കൂടുതലായി പ്രകടിപ്പിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട മുന്‍ധാരണകളെ തിരുത്തിക്കുറിക്കുക കൂടിയാണ് ഈ പഠനം. രണ്ട് ഘട്ടങ്ങളായാണ് പഠനം നടത്തിയത്. ആദ്യ ഘട്ടത്തിൽ 701 ആളുകളും രണ്ടാം ഘട്ടത്തിൽ 400 പേരും പഠനത്തിൽ പങ്കെടുത്തു. ലൈംഗിക താല്‍പര്യവും പോര്‍ണോഗ്രാഫി ഉപയോഗവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ചോദ്യാവലി ഒരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT