രാത്രി വൈകി ഉറങ്ങുന്നത് ആരോ​ഗ്യകരമോ 
Health

പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് പ്രൊഡക്ടിവിറ്റി കൂട്ടുമോ?, ഉറക്കശീലങ്ങളെ നിര്‍ണയിക്കുന്നത് സര്‍ക്കാഡിയല്‍ റിഥം

പുലർച്ചെ എഴുന്നേൽക്കുന്നത് പ്രോഡക്ടിവിറ്റി കൂട്ടുമെന്നത് വെറുമൊരു മിത്ത് മാത്രമാണെന്ന് ന്യൂറോളജിസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ല്ല ശീലങ്ങളുടെ പട്ടികയില്‍ ഏറ്റവും മുകളിലുള്ളില്‍ നില്‍ക്കുന്നതാണ് പുലര്‍ച്ചെ ഉറക്കം ഉണരുകയെന്നത്. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കുമെന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേള്‍ക്കാറില്ലേ. പുലർച്ചെ എഴുന്നേൽക്കുന്ന തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്നതിനാൽ കുട്ടികളെ പുലർച്ചെ എഴുന്നേൽപ്പിക്കാൻ മിക്ക വീടുകളിലും നിർബന്ധം പറയാറുണ്ട്. പല പഠനങ്ങളും അത് ശരിവെയ്ക്കുന്നുണ്ട് താനും. എന്നാല്‍ ഈ പറഞ്ഞതൊക്കെ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം വേണ്ടിയാണ്.

പുലർച്ചെ എഴുന്നേൽക്കുന്നത് പ്രൊഡക്ടിവിറ്റി കൂട്ടുമോ?

പുലർച്ചെ എഴുന്നേൽക്കുന്നത് പ്രൊഡക്ടിവിറ്റി കൂട്ടുമെന്നത് വെറുമൊരു മിത്ത് മാത്രമാണെന്ന് ന്യൂറോളജിസ്റ്റ് ആയ ഡോ. ബിങ് പറയുന്നു. എപ്പോൾ ഉണരുന്നു എന്നതിലല്ല, എത്രത്തോളം നല്ല ഉറക്കം കിട്ടിയെന്നതാണ് പ്രധാനം. സർക്കാഡിയൽ റിഥം (ആന്തരിക ഘടികാരം) അനുസരിച്ചാണ് ഓരോരുത്തരുടെയും ശരീരം പ്രോ​ഗ്രാം ചെയ്തിരിക്കുന്നത്. ഇത് അവരുടെ ജനിതകത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കുക. നമ്മുടെ ഉറക്കശീലങ്ങളിലും ജനികതം വലിയൊരു പങ്ക് വഹിക്കുന്നു.

ഉറക്കക്കാര്യത്തിൽ രണ്ട് തരം

പുലർച്ചെ എഴുന്നേറ്റ് പ്രവർത്തനം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മോർണിങ് പേർസൺ. അതേസമയം, രാത്രി മൂങ്ങകളെ പോലെ രാത്രി മുഴുവൻ ഉണർന്നിരിന്നു പ്രവർത്തിക്കുന്നവരുമുണ്ട്. പുലർച്ചെ എഴുന്നേൽക്കുന്നവർ ബുദ്ധിമാന്മാരും രാത്രി ഉണർന്നിരിക്കുന്നവർ അലസന്മാരുമാണെന്ന പൊതു ബോധം തെറ്റാണെന്നും അദ്ദേഹം പറയുന്നു.

പുലര്‍ച്ചെ അലാറം സജ്ജീകരിക്കുന്നത് എല്ലാവര്‍ക്കും പ്രയോജനപ്പെടുണമെന്നില്ല. രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് കൂടുതല്‍ ഏകാഗ്രതയും ശ്രദ്ധയും ലഭിക്കുന്നത് വൈകുന്നേരങ്ങളിലാണ്. ഇത്തരക്കാരെ പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിക്കുന്നത് അവരുടെ തലച്ചോറിന് ആഴുത്തിലുള്ള ഉറക്കം നഷ്ടമാകാന്‍ കാരണമാകുന്നു. ഇത് സര്‍ഗ്ഗാത്മകത, വൈകാരിക നിയന്ത്രണം, മെമ്മറി പ്രോസസ്സിങ് എന്നിവയെ ദോഷകരമായി ബാധിക്കും.

മുതിര്‍ന്ന ആരോഗ്യമുള്ള വ്യക്തി ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ രാത്രി ഉറങ്ങണമെന്നാണ്. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമത്തിനും പ്രധാനമാണ്. നിങ്ങളുടെ സര്‍ക്കാഡിയല്‍ റിഥം അനുസരിച്ച് ഉറക്കത്തെ ക്രമീകരിക്കുന്നതാണ് തലച്ചോറിന്‍റെ പ്രകടനത്തിന് മികച്ചതെന്നും അദ്ദേഹം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

SCROLL FOR NEXT