പ്രതീകാത്മക ചിത്രം 
Health

പാല് നല്ലതാണ്; പക്ഷെ, കൂടെ ദേ ഇതൊന്നും വേണ്ട! 

പാലിനൊപ്പം എന്ത് കഴിക്കരുത് എന്ന് കൂടി അറിയണം. കാരണം, ചില കോമ്പിനേഷനുകൾ ആരോ​ഗ്യത്തിന് ​ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നുവരാം...

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യകരമായ ഭക്ഷണത്തിൽ ഉൾപ്പെടുന്ന ഒന്നാണ് പാൽ എന്നകാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ പാലിനൊപ്പം എന്ത് കഴിക്കരുത് എന്ന് കൂടി അറിയണം. കാരണം, ചില കോമ്പിനേഷനുകൾ ആരോ​ഗ്യത്തിന് ​ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നുവരാം...

► പാലിന്റെ ടെക്സ്ചറും മീനിന്റെ രുചിയും ഒന്നിച്ചുപോകില്ല, അതുകൊണ്ടുതന്നെ പാലിനൊപ്പം മീൻ കഴിക്കരുതെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഈ കോമ്പിനേഷൻ ദഹനപ്രശ്നങ്ങൾ അടക്കമുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. 

► പാലിൽ പഴം ചേർത്തടിച്ച് മിൽക്ക്ഷേക്കും സ്മൂത്തിയുമൊക്കെ തയ്യാറാക്കുന്നത് പതിവാണ്. പക്ഷെ പാലും പഴവും ഒന്നിച്ച് കഴിക്കുന്നത് എല്ലാവരുടെയും ശരീരത്തിൽ ​ഗുണകരമായിരിക്കില്ല.  പ്രോട്ടീൻ ധാരാളമായി അടങ്ങിയ പാലും സ്റ്റാർച്ച് കൂടുതലുള്ള പഴവും ചേരുമ്പോൾ ദഹനപ്രശ്നങ്ങൾ തലപൊക്കും. അതുകൊണ്ട് പാലും പഴവും വെവ്വേറെ കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമത്തിന് അനുയോജ്യം. 

► പാലിനൊപ്പം മത്തൻവർഗത്തിൽപ്പെട്ടവയും (തണ്ണിമത്തൻ, ഷമാം) ചേരില്ല. ഇവ രണ്ടും ചേരുന്നത് ഒരു ടോക്സിക് കോമ്പിനേഷനാണ്. ഛർദി, ദഹനപ്രശ്നങ്ങൾ തുടങ്ങി പല ബുദ്ധിമുട്ടുകളും ഇതുമൂലമുണ്ടാകാറുണ്ട്. 

► ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരിങ്ങ തുടങ്ങി അമ്ലത കൂടിയൊന്നും പാലിനൊപ്പം കഴിക്കരുത്. ഇത് ദഹനം പ്രയാസകരമാക്കും. ​ഗ്യാസ്, നെഞ്ചെരിച്ചിൽ, അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാം. ചുമ, ജലദോഷം, അലർജി തുടങ്ങിയ പ്രശ്നങ്ങളും ഇതുകാരണം ഉണ്ടായെന്നുവരാം. 

► പാലിനൊപ്പം റാഡിഷ് കഴിക്കുന്നതും നന്നല്ല. പാൽ കുടിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞേ മുള്ളങ്കി ചേർത്ത വിഭവങ്ങൾ കഴിക്കാവൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT