രാത്രി വൈകി ഉറങ്ങുന്നതാണോ, രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നതാണോ നല്ലത്? രാത്രി വൈകി കിടക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. വൈകി ഉറങ്ങാനും വൈകി ഉണരാനുമാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നത്. പലരിലും ഇത്തരം ശീലങ്ങള്‍ക്ക് കാരണം ഒരു പക്ഷെ പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണെന്നും പഠനം പറയുന്നു.
ഈ ശീലം അമിതവണ്ണത്തിനും ടൈപ്പ് 2 ഡയബറ്റിസ്, വിട്ടുമാറാത്ത രോഗത്തിനും ഇടയാക്കും. എന്നാല്‍ ജീവിത ശൈലികൊണ്ട് മാത്രമാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന് വിശദീകരിക്കാന്‍ കഴിയില്ലെന്നും നെതര്‍ലന്‍ഡ്‌സിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകനായ ജെറോന്‍ വാന്‍ ഡെര്‍ വെല്‍ഡെ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വൈകി ഉറങ്ങുന്നവര്‍ക്ക് ശരീരം അമിതമായി വണ്ണം വെക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ വൈകി ഉറങ്ങുന്ന ശീലം എത്രത്തോളം ശരീരത്തിലെ കൊഴുപ്പിനെ ബാധിക്കുന്നുവെന്ന് വ്യക്തമല്ല, നെതര്‍ലന്‍ഡ്സ് എപ്പിഡെമിയോളജി ഓഫ് ഒബിസിറ്റി പഠനത്തില്‍ രജിസ്റ്റര്‍ ചെയ്ത 5,000-ത്തിലധികം ആളുകളില്‍ ഉറക്കസമയം, പ്രമേഹം, ശരീരത്തിലെ കൊഴുപ്പ് വിതരണം എന്നിവ തമ്മിലുള്ള ബന്ധം പഠിച്ചു.
അമ്പത് വയസ് പ്രായമുള്ളവര്‍, അവരുടെ സാധാരണ എഴുന്നേല്‍ക്കുന്നതിന്റെയും ഉറക്കത്തിന്റെയും സമയ വിവരങ്ങള്‍ നല്‍കി. ഏര്‍ളി ക്രോണോടൈപ്പ്, ലേറ്റ് ക്രോണോ ടൈപ്പ്, ഇന്റര്‍മീഡിയറ്റ് ക്രോണോടൈപ്പ് എന്നിങ്ങനെമൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഇവരെ ഏഴ് വര്‍ഷത്തോളം നിരീക്ഷിച്ചു. ആ സമയത്ത്, 225 പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം കണ്ടെത്തി.
പ്രായം, ലിംഗം, വിദ്യാഭ്യാസം, മൊത്തത്തിലുള്ള ശരീരത്തിലെ കൊഴുപ്പ്, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ നിലവാരം, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ എന്നിവയുടെ ഫലങ്ങള്‍ ക്രമീകരിച്ചതിന് ശേഷം, കാലക്രമേണ വൈകിയുള്ള പങ്കാളികള്‍ക്ക് പ്രമേഹസാധ്യതയുള്ളവരേക്കാള്‍ 46% കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates