മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു ഫയല്‍
Health

നിപ ബാധ; കണ്ടെയിന്‍മെന്റ് സോണുകൾ ഒഴിവാക്കി, മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

94 പേരുടെ ക്വാറന്റയിനും ബുധനാഴ്ച അവസാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിപ മൂലമുണ്ടായ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളിൽ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

94 പേരുടെ ക്വാറന്റയിനും ബുധനാഴ്ച അവസാനിക്കും. പുറത്തുവന്ന 16 പേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവായതായി ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കത്തിലുണ്ടായിരുന്ന പ്രാഥമിക പട്ടികയിലെ നാലുപേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് ബുധനാഴ്ച അവസാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT