Belly Fat പ്രതീകാത്മക ചിത്രം
Health

ചോറ് ഒഴിവാക്കിയാൽ കുടവയർ കുറയുമോ?

ചോറ് കഴിക്കുന്നതാണ് തടി കൂടാനും കുടവയര്‍ ചാടുനുമൊക്കെ കാരണമെന്നാണ് ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്

രു നേരം ചോറു കഴിക്കാതെ നമ്മള്‍ മലയാളികളുടെ ഒരു ദിവസം പൂര്‍ത്തിയാകില്ല. അരിയാഹാരങ്ങളോട് അത്രയേറെ അടുപ്പം നമ്മള്‍ക്കുണ്ട്. എന്നാല്‍ പൊണ്ണത്തടിയുള്ള എണ്ണം വര്‍ധിച്ചതോടെ ചോറിനെ ഒഴിവാക്കി ചപ്പാത്തിക്ക് സ്ഥാനക്കയറ്റം നല്‍കിയ നിരവധി ആളുകളുണ്ട്. ചോറ് കഴിക്കുന്നതാണ് തടി കൂടാനും കുടവയര്‍ ചാടുനുമൊക്കെ കാരണമെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പോഷകാഹാര വിദഗ്ധയായ നിധി കക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു.

മസില്‍ വര്‍ധിപ്പിക്കാനും ശരീരം ആരോഗ്യമുള്ളതാക്കാനും ഡയറ്റില്‍ നിന്നും ചോറ് പൂര്‍ണമായും ഒഴിവാക്കുന്നവർ നിരവധിയാണ്. ചോറ് അല്ലെങ്കില്‍ അരിയാഹാരങ്ങള്‍ ശരീരഭാരം വർധിപ്പിക്കുമെന്ന ധാരണ തെറ്റാണെന്ന് നിധി പറയുന്നു. ഉയര്‍ന്ന കലോറി ഉപഭോഗമാണ് തടി കൂടാനുള്ള കാരണം. ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

മറ്റൊരു പ്രചാരണം, പ്രമേഹ രോഗികള്‍ ചോറ് കഴിക്കാന്‍ പാടില്ലെന്ന കാര്യമാണ്. പ്രമേഹ രോഗികളില്‍ മിക്ക ആളുകളും ഡയറ്റില്‍ നിന്ന് ചോറ് പൂര്‍ണമായും ഒഴിവാക്കി. എന്നാല്‍ പ്രോട്ടീൻ, പച്ചക്കറികൾ എന്നിവയോടൊപ്പം മിതമായ അളവിൽ ചോറ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് നിധി പറയുന്നു.

അരി ഗ്ലൂട്ടന്‍ ഫ്രീയാണ്. ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന ഭക്ഷണങ്ങളിൽ കണ്ടുവരുന്ന ഒരു പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കൂടാതെ വെള്ളയരി പോഷകമൂല്യം കുറഞ്ഞതാണെന്ന തെറ്റിദ്ധാരണയും വേണ്ടെന്ന് നിധി പറയുന്നു. വെള്ളയരിയില്‍ ബി വിറ്റാമിനുകളുടെ ചില അംശങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്.

രാത്രിയിൽ ചോറ് ഒഴിവാക്കേണ്ടതില്ല. അരി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റിൻ്റെ അളവ് അരിയിൽ കൂടുതൽ ആയതിനാൽ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവർത്തനം കുറവുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറിൽ കൊഴുപ്പ് അടിയുന്നതിൻ്റെ കാരണം ചോറല്ല. വ്യായാമമില്ലാത്തതും അമിത കലോറി അടങ്ങിയ ഭക്ഷണവുമാണ് കൊഴുപ്പിന് പിന്നിലെ കാരണമെന്നും നിധി പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്.

Nutritionist shares Myths about Rice. Rice is not the reason behind Belly Fat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT