Museli vs oat Pinterest
Health

ഓട്സും മ്യൂസ്ലിയും ഒന്നാണോ? ബ്രേക്ക്ഫാസ്റ്റിന് മികച്ച് ഏത്?

ഓട്സും മ്യൂസ്ലിയും വയറിന് സംതൃപ്തി നൽകുന്നതും പോഷകസമൃദ്ധവുമാണ്.

സമകാലിക മലയാളം ഡെസ്ക്

ട്സും മ്യൂസ്ലിയും ഒന്നാണെന്ന് കരുതുന്നവർ ധാരാളമുണ്ട്. കാഴ്ചയിൽ ഒരുപോലെയാണെങ്കിലും രണ്ടും രണ്ട് വ്യത്യസ്ത ഭക്ഷണങ്ങളാണ്. ശരീരത്തിൽ ഇവയുടെ പ്രവർത്തനവും വ്യത്യസ്തമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനത്തിനും സ്ഥിരമായ ഊർജ്ജത്തിനും ഇവ രണ്ടും മികച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ (USDA) ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം..,

അസംസ്‌കൃത ഓട്സ് (81 ഗ്രാം)

കലോറി: 307 kcal

വെള്ളം: 8.7 ഗ്രാം

പ്രോട്ടീന്‍: 10.7 ഗ്രാം

കാര്‍ബോഹൈഡ്രേറ്റ്: 54.8 ഗ്രാം

പഞ്ചസാര: 0.8 ഗ്രാം

നാരുകള്‍: 8.1 ഗ്രാം

കൊഴുപ്പ്: 5.3 ഗ്രാം

മ്യൂസ്ലി (100 ഗ്രാം)

കലോറി: ഏകദേശം 380 kcal

പ്രോട്ടീന്‍: 10-12 ഗ്രാം

കാര്‍ബോഹൈഡ്രേറ്റ്: 65-70 ഗ്രാം

നാരുകള്‍: 6-8 ഗ്രാം

പഞ്ചസാര: 15-20 ഗ്രാം (ഇതിലെ ഉണങ്ങിയ പഴങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം)

കൊഴുപ്പ്: 7-10 ഗ്രാം (നട്‌സ്/വിത്തുകളെ ആശ്രയിച്ച്)

പ്രഭാതഭക്ഷണത്തിന് മികച്ചത് ഏത്?

ഓട്സും മ്യൂസ്ലിയും വയറിന് സംതൃപ്തി നൽകുന്നതും പോഷകസമൃദ്ധവുമാണ്. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഭക്ഷണ തിരഞ്ഞെടുപ്പ് നിങ്ങളുടെ ഭക്ഷണശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു.

പ്രഭാതഭക്ഷണത്തിന് ഓട്‌സ്!

ഓട്സിൽ അടങ്ങിയ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ വയറ്റിൽ ഒരു ജെൽ രൂപപ്പെടുത്തുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. ഇത് ഭക്ഷണാസക്തി കുറക്കുന്നതിൽ പ്രധാനമാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്. കൂടാതെ ഇതിൽ പഞ്ചസാരയുടെ അളവു കുറവാണ്. പഴങ്ങള്‍, നട്‌സ്, അല്ലെങ്കില്‍ വിത്തുകള്‍ തുടങ്ങിയവ ഓട്സിന് ടോപ്പിങ് ആയി ഉപയോഗിക്കാവുന്നതാണ്.

എന്നാൽ ചില ദോഷങ്ങളും ഓട്സിനുണ്ട്. ടോപ്പിങ്ങുകള്‍ അമിതമായി ചേര്‍ത്താല്‍ ഓട്സില്‍ കലോറി കൂടാം. വിപണിയില്‍ ലഭ്യമായ ഇന്‍സ്റ്റന്റ് ഫ്ലേവേഡ് ഓട്സില്‍ പലപ്പോഴും പഞ്ചസാര അടങ്ങിയിട്ടുണ്ടാവും ഇത് ആരോഗ്യത്തിന് ദോഷം ചെയ്യാം.

മ്യൂസ്ലി പ്രഭാതഭക്ഷണത്തിന് നല്ലതാണോ?

നട്സ്, വിത്തുകൾ, ഡ്രൈ ഫ്രൂട്സ്, അസംസ്കൃത ഓട്സ് എന്നിവയുടെ ഒരു മിശ്രിതമാണ് മ്യൂസ്ലി. ഇതിൽ നാരുകളും കലോറിയും കൂടുതലാണ്. നട്സ് അടങ്ങിയിരിക്കുന്നതിനാൽ സ്വാഭാവികമായ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇതിലുണ്ട്. ഓട്സിൻ്റെ ക്രീമി ഘടന ഇഷ്ടമില്ലാത്തവർക്ക് മ്യൂസ്ലി തിരഞ്ഞെടുക്കാവുന്നതാണ്.

കുടലിന്റെ ആരോഗ്യത്തിന് മികച്ചത് അത്?

നാരുകള്‍ അടങ്ങിയതിനാല്‍ ഇവ രണ്ടും കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഓട്സിലെ ബീറ്റാ-ഗ്ലൂക്കന്‍, ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. മ്യൂസ്ലിയും സമാന ഫലം നൽകുമെങ്കിലും ഡ്രൈ ഫ്രൂട്സ് ദഹനപ്രശ്‌നങ്ങളുള്ളവരില്‍ വയറുവേദനയ്ക്ക് കാരണമായേക്കാം. അതിനാല്‍ സെന്‍സിറ്റിവ് വയറുള്ളവര്‍ക്ക്, ഓട്‌സ് കൂടുതല്‍ സൗകര്യപ്രദമായ ഓപ്ഷനാണ്.

Oat VS Muesli, Which is best for gut health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നോ എറണാകുളത്തു നിന്നോ?; മറുപടിയുമായി രമേശ് ചെന്നിത്തല

യുഎസ് ചാരസംഘടനയുമായി ബന്ധപ്പെട്ടു?; മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

15 ലക്ഷം തിരിച്ചടയ്ക്കാം, ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം

വാളിന് മുകളിൽ നിൽക്കുന്ന ലാലേട്ടൻ! പിന്നാലെ ട്രോൾ; 'കണ്ണപ്പ'യിലെ ആ സീൻ ചെയ്തത് ഇങ്ങനെ, ബിടിഎസ് വിഡിയോ

റാഗിയുടെ ഗുണങ്ങളറിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങൾ ചോറിനെ മറക്കും

SCROLL FOR NEXT