ഡിമെൻഷ്യ 
Health

ദിവസവും ഒരു സ്പൂൺ ഒലീവ് ഓയിൽ; ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണ സാധ്യത കുറയ്‌ക്കാം, പഠനം

1990 മുതൽ 2018 വരെയുളള നീണ്ടകാലഘട്ടത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ

സമകാലിക മലയാളം ഡെസ്ക്

റവിരോ​ഗത്തെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഒലീവ് ഓയിൽ ശീലിക്കാം. ദിവസവും ഏഴ് ​ഗ്രാം വരെ ഒലീവ് ഓയിൽ കഴിക്കുന്നത് മറവിരോ​ഗവുമായി ബന്ധപ്പെട്ട മരണങ്ങൾ 28 ശതമാനം കുറയ്‌ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ഹാർവാഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് 1990 മുതൽ 2018 വരെയുളള നീണ്ടകാലഘട്ടത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 92,383 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതിൽ 65.5 ശതമാനം ആളുകളും സ്ത്രീകളായിരുന്നു.

ഈ 28 വർഷത്തിനിടെ 4,751 ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഓരോ നാല് വർഷത്തിലും നടത്തിയ വിലയിരുത്തലിൽ ഒലീവ് ഓയിൽ ദിവസവും ഉപയോ​ഗിക്കുന്നവരിൽ മറവിരോ​ഗം മൂലമുള്ള മരണസാധ്യത കുറവാണെന്ന് കണ്ടെത്തി. തലച്ചോറുമായി ബന്ധപ്പെട്ട പലതരം തകരാറുകളെയാണ്‌ പൊതുവേ ഡിമന്‍ഷ്യ അധവാ മറവിരോഗം എന്നു വിളിക്കുന്നത്‌. ഓര്‍മ്മ, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ എല്ലാം മറവിരോഗം ബാധിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന മറവിരോഗമാണ്‌ അള്‍സ്‌ഹൈമേഴ്‌സ്‌. മുതിര്‍ന്ന പൗരന്മാരില്‍ മൂന്നിലൊന്നും അള്‍സ്‌ഹൈമേഴ്‌സോ മറ്റ്‌ മറവിരോഗങ്ങളോ മൂലമാണ്‌ മരണപ്പെടുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു. പഠനം ആരംഭിക്കുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 56 ആയിരുന്നു. മാര്‍ഗരൈനും വാണിജ്യ മയോണൈസിനും പകരം പ്രകൃതിദത്ത ഉത്‌പന്നമായ ഒലീവ്‌ എണ്ണ തിരഞ്ഞെടുക്കുന്നത്‌ സുരക്ഷിതമാണെന്നും ഇത്‌ മരണകാരണമാകുന്ന മറവിരോഗത്തിന്റെ അപകടസാധ്യത കുറയ്‌ക്കുമെന്നും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ജാമാ നെറ്റ്‌ വര്‍ക്ക്‌ ഓപ്പണ്‍ ജേണലിലാണ്‌ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT