ഒമേഗ-3 കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ 
Health

ചര്‍മം എപ്പോഴും വരണ്ടിരിക്കുന്നു, ശരീരത്തില്‍ ഒമേഗ-3 കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍, സപ്ലിമെന്‍റുകള്‍ എപ്പോള്‍ കഴിക്കണം

ചർമത്തിന്റെ ആരോ​ഗ്യത്തിൽ അത്തരത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പോഷകമാണ് ഒമേ​ഗ-3 ഫാറ്റി ആസിഡ്.

സമകാലിക മലയാളം ഡെസ്ക്

ർമത്തിന് ഉള്ളിൽ നിന്ന് പോഷണം ലഭിച്ചില്ലെങ്കിൽ എത്ര ചർമസംരക്ഷണ ഉൽപന്നങ്ങൾ‌ മാറി മാറി ഉപയോ​ഗിച്ചിട്ടും കാര്യമില്ല. ചർമത്തിന് ആവശ്യമായ പോഷണങ്ങൾ ഡയറ്റിൽ നിന്ന് ലഭ്യമായില്ലെങ്കിൽ ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴാനും വരണ്ടതാകാനും കാരണമാകുന്നു. ചർമത്തിന്റെ ആരോ​ഗ്യത്തിൽ അത്തരത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പോഷകമാണ് ഒമേ​ഗ-3 ഫാറ്റി ആസിഡ്.

ശരീരത്തിൽ ഒമേ​ഗ-3 ഫാറ്റി ആസിഡ് കുറയുന്നതിന്റെ ലക്ഷണങ്ങൾ

  • ചർമം വരണ്ടതും ചുളിവുകൾ, നേർത്ത വരകൾ, തൂങ്ങൽ എന്നിവയുൾപ്പെടെയുള്ള അകാല വാർദ്ധക്യ ലക്ഷണങ്ങളെ ത്വരിതപ്പെടുത്തും.

  • ഒമേ​ഗ-3 ഫാറ്റി ആസിഡിന്റെ അഭാവം മുഖക്കുരു പോലുള്ള വീക്കം വഷളാക്കാനും ചൊറിച്ചിൽ അസ്വസ്ഥത എന്നിവയ്ക്കും കാരണമാകുന്നു.

  • മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്ന ശരീരത്തില്‍ ഒമേഗ-3 യുടെ അഭാവം സൂചിപ്പിക്കുന്നു.

ഒമേ​ഗ-3 ഫാറ്റി ആസിഡ് ​ഗുണങ്ങൾ

  • ഡീപ് ഹൈ​ഗ്രേഷൻ: ഒമേഗ-3 ചർമത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ചർമം മൃദുവും വഴക്കമുള്ളതും ഈർപ്പമുള്ളതുമായി നിലർത്താൻ സഹായിക്കുന്നു.

  • വീക്കം കുറയ്ക്കുന്നു: ഇത് വീക്കം കുറയ്ക്കുന്നു. സോറിയാസിസ്, എക്സിമ പോലുള്ള അവസ്ഥകളുടെ തീവ്രത ലഘൂകരിക്കാനും ഇത് സഹായിക്കും.

  • സൂര്യാഘാതത്തിൽ നിന്നുള്ള സംരക്ഷണം: ഒമേഗ-3 ചർമകോശങ്ങളെ അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു.

  • മെച്ചപ്പെട്ട തിളക്കം: ആരോഗ്യകരമായ ചർമകോശങ്ങളും രക്തയോട്ടം വർധിക്കുന്നതും മൂലം ചർമം സ്വഭാവികമായും തിളക്കമുള്ളതും യുവത്വമുള്ളതുമാക്കുന്നു.

  • ചർമ ഘടന മെച്ചപ്പെടുത്തുന്നു: ഒമേഗ-3 കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു, ഇത് ചർമത്തെ ഉറച്ചതും ഇലാസ്തികതയുള്ളതുമായി നിലനിർത്തുന്നു.

ഒമേ​ഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ

കൊഴുപ്പ് അടങ്ങിയ മത്സ്യം: സാൽമൺ, അയല, സാർഡിൻ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യളിൽ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണയെഭങ്കിലും ഇത് ഡയറ്റിൽ ഉൾപ്പെടുത്താം.

ചിയ: ചിയ വിത്തുകളിൽ ഒമേ​ഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. സ്മൂത്തിയിലോ വെള്ളത്തിൽ കുതിർത്തോ ഇവ ഡയറ്റിൽ ചേർക്കാവുന്നതാണ്.

വാൽനട്ട്സ്: നിരവധി പോഷകങ്ങൾ അടങ്ങിയ വാൽനട്ടിൽ ഒമേ​ഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. വാൽനട്ട് ദിവസവും കഴിക്കുന്നത് ചർമത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ​ഗുണം ചെയ്യും.

ഫ്ലാക്സ് വിത്തുക്കൾ: ഒമേ​ഗ-3 അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ഫ്ലാക്സ് വിത്തുകൾ. ഇത് സലാഡിലും യോ​ഗർട്ടിലും ചേർത്ത് കഴിക്കാവുന്നതാണ്.

ആൽ​ഗൽ ഓയിൽ: സസ്യാഹാരികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒമേ​ഗ-3 സ്രോദസ്സാണ് ആൽ​ഗൽ ഓയിൽ.

ഒമേ​ഗ-3 സപ്ലിമെന്റുകൾ എപ്പോൾ എടുക്കണം

ഭക്ഷണത്തിലൂടെ ഒമേ​ഗ-3 ലഭിമാക്കുന്നതാണ് എപ്പോഴും നല്ല മാർ​ഗം. എന്നാൽ ചില സന്ദർഭങ്ങളിൽ‌ സപ്ലിമെന്റുകൾ കഴിക്കേണ്ടതായി വരും.

  • മത്സ്യമോ ഒമേഗ-3 അടങ്ങിയ സസ്യ സ്രോതസ്സുകളോ കഴിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ആവർത്തിച്ചുള്ള വരണ്ട ചർമ്മം, ചുവപ്പ്, എക്സിമ, മുഖക്കുരു എന്നിയുണ്ടെങ്കിൽ ഒമേഗ-3 സപ്ലിമെന്റുകൾ ആവശ്യമായി വന്നേക്കാം.

  • ഉയർന്ന വീക്കം, ഹൃദയ സംബന്ധമായ അപകടസാധ്യത, സ്വയം രോഗപ്രതിരോധ രോഗങ്ങൾ, അല്ലെങ്കിൽ വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് ഒമേഗ-3 സപ്ലിമെന്‍റുകളുടെ ആവശ്യം വന്നേക്കാം.

  • രക്തപരിശോധനയിൽ ഒമേഗ-3 ന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയാൽ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റുകള്‍ സ്വീകരിക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT