Kerala Woman onam Pexels
Health

ഓണത്തിരക്കില്‍ മുഖം മിനുക്കാന്‍ മറക്കരുത്, ചര്‍മം അറിഞ്ഞ് ഫേയ്സ്പാക്ക് പ്രയോഗിക്കാം

ചർമത്തിന്റെ തരം മനസിലാക്കി വേണം ഫേയ്സ് പാക്കിലെ ചേരുവകളും ഉപയോ​ഗിക്കാൻ.

സമകാലിക മലയാളം ഡെസ്ക്

ണത്തിരക്കില്‍ മുഖം മിനുക്കാന്‍ വീട്ടിലെ പൊടിക്കൈകളാണ് എളുപ്പം. എന്ന് കരുതി അടുക്കളയില്‍ കാണുന്നതെല്ലാം വാരി പ്രയോഗിച്ചാൽ പണികിട്ടിയെന്നും വരാം. ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്തുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഫേയ്‌സ്പാക്കുകളുണ്ട്. തേനും ഓട്‌സും നാരങ്ങനീരും കാപ്പിപൊടിയും എല്ലാം അതില്‍ ചേരുവകളായി വരാറുണ്ട്.

ഇതൊക്കെ സേയ്ഫ് ആണെന്ന് പറയുമ്പോഴും എല്ലാവര്‍ക്കും ഇത് യോജിക്കണമെന്നില്ല. ചർമത്തിന്റെ തരം മനസിലാക്കി വേണം ഫേയ്സ് പാക്കിലെ ചേരുവകളും ഉപയോ​ഗിക്കാൻ.

ഫേയ്സ്പാക്കിൽ ആരോഗ്യകരമായ ചേരുവകള്‍

  • ചർമത്തിലെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ തേൻ ചേർക്കുന്നത് നല്ലതാണ്. കൂടാതെ തേനിന് ആന്റി-മൈക്രോബയൽ ​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സെൻസിറ്റീവ് ആയ ചർമത്തിന് ​ഗുണകരമാണ്.

  • തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമത്തിൽ നിന്ന് മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. ഇത് ചർമത്തിന്റെ സ്വഭാവികമായ തിളക്കവും ജലാംശവും നിലനിർത്തും.

  • ഓട്സ് ചർമത്തിൽ നിന്ന് മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും, ഇത് എല്ലാത്തരം ചർമത്തിനും,

  • സെൻസിറ്റീവ് അല്ലെങ്കിൽ വരണ്ട ചര്‍മത്തിന് അനുയോജ്യമാണ്.

  • മഞ്ഞൾ ചർമത്തിലെ വീക്കം കുറയ്ക്കാനും തിളക്കം നൽകാനും സഹായിക്കും. ചർമത്തിലെ കറുത്തപാടുകൾ നീക്കാൻ മഞ്ഞൾ തേൻ അല്ലെങ്കിൽ തൈരുമായി ചേർത്ത് പുറമെ പുരട്ടാവുന്നതാണ്.

  • ചർമം തണുപ്പിക്കാനും സ്വാഭാവിക ഈർപ്പം നിലനിർത്താനും കറ്റാർ വാഴ സഹായിക്കും. സെൻസിറ്റീവ്, മുഖക്കുരു സാധ്യതയുള്ള ചർമങ്ങൾക്ക് കറ്റാർവാഴ നല്ലതാണ്.

ഒഴിവാക്കേണ്ടവ

  • നാരങ്ങാനീര്: ചിലർ നാരങ്ങ നീര് വെറും ചർമത്തിൽ പുരട്ടാറുണ്ട്. ഇതിന് ഉയർന്ന അസിഡിറ്റി സ്വഭാവം ഉണ്ട്. ഇത് ചർമത്തിൽ പൊള്ളൽ ഉണ്ടാക്കാനും ചർമം സെൻസിറ്റീവ് ആകാനും കാരണമാകും.

  • ബേക്കിങ് സോഡ: ബേക്കിങ് സോഡ ചർമത്തിൽ പ്രയോ​ഗിക്കുന്നത്, ചർമത്തിന്റെ സ്വാഭാവിക പിഎച്ച് തടസപ്പെടുത്താനും ചർമം വരണ്ടതാകാനും കാരണമാകും.

  • ടൂത്ത് പേസ്റ്റ്: ചർമത്തിലെ പ്രതിരോധ സംവിധാനത്തെ ഇത് നശിപ്പിക്കുകയും മുഖക്കുരു വഷളാകാനും ഇത് കാരണമാകും.

ഫേയ്സ്പാക്ക് പ്രയോ​ഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഫേയ്സ്പാക്ക് പ്രയോ​ഗിക്കുന്നതിന് മുൻപ് ആദ്യം പാച്ച് ടെസ്റ്റ് നടത്തണം. അലർജിയോ അസ്വസ്ഥതകളോ ഉണ്ടെങ്കിൽ അതിലൂടെ തിരിച്ചറിയാൻ സാധിക്കും.

  • മിതമായ അളവിൽ ചേരുവകൾ ഉപയോ​ഗിക്കുക.

  • കാലഹരണപ്പെട്ട ചേരുവകൾ ഉപയോ​ഗിക്കാതിരിക്കുക.

  • ഇത്തരം മാസ്ക്കുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ഉപയോഗിക്കരുത്.

  • ഫോയ്സ് പാക്ക് ഉപയോ​ഗിച്ച ശേഷം, മോയ്സ്ചറൈസർ നിർബന്ധമായും പുരട്ടണം.

Beauty hacks: Onam day DIY face packs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT