Pineapple Pickle Pexels
Health

സദ്യയില്‍ അല്‍പം വെറൈറ്റി പിടിച്ചാലോ, പൈനാപ്പിള്‍ അച്ചാര്‍ റെസിപ്പി

മാങ്ങ, നാരങ്ങ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൈനാപ്പിള്‍ അച്ചാര്‍ പരീക്ഷിച്ചു നോക്കിയാലോ

സമകാലിക മലയാളം ഡെസ്ക്

ദ്യയില്‍ തൊട്ടുകൂട്ടാന്‍ അച്ചാര്‍ പ്രധാനമാണ്. എന്നാല്‍ പതിവ് മാങ്ങ, നാരങ്ങ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൈനാപ്പിള്‍ അച്ചാര്‍ പരീക്ഷിച്ചു നോക്കിയാലോ.

ചേരുവ

  • പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞത്- രണ്ട് കപ്പ്

  • കശ്മീരി മുളകു പൊടി- 2-3 ടീസ്പൂണ്‍

  • കായപ്പൊടി-അര ടീസ്പൂണ്‍

  • വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍

  • ഉപ്പ്- ആവശ്യത്തിന്

  • പഞ്ചസാര-2-3 ടീസ്പൂണ്‍

  • കടുക്, ഉലുവ, കറിവേപ്പില- എണ്ണ താളിക്കാന്‍

തയ്യാറാക്കേണ്ട വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടായ ശേഷം കടുകും ഉലുവയും കറിവേപ്പിലയും ചേര്‍ക്കുക. ശേഷം പാനില്‍ മുകളുപൊടിയും കായപ്പൊടിയും ചേര്‍ത്ത് ഒന്ന് വറുത്തു മാറ്റിവെയ്ക്കാം. അതിലേക്ക് പൈനാപ്പിള്‍ ചേര്‍ക്കാം. ഇത് ഇളക്കി പാന്‍ വീണ്ടും അടുപ്പിലേക്ക് വെയ്ക്കാം.

ഇനി ആവശ്യത്തിന് ഉപ്പും അല്‍പം പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ അടച്ചുവെച്ചു വേവിക്കാം. പൈനാപ്പിള്‍ പാകത്തിന് വെന്തുവരുമ്പോള്‍ വിനാഗിരി ഒഴിക്കാം. ഇനി ഇളക്കി വാങ്ങിവെയ്ക്കാം.

Onam sadhya special : Special pineapple pickle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT