രാവിലെ കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്ന മലയാളികൾ ഏറെയാണ്. കാപ്പിയെ ഒരു ഇൻസ്റ്റൻഡ് എനർജി ബൂസ്റ്റർ എന്ന് വേണമെങ്കിൽ വിളിക്കാം. കാപ്പിയിൽ അടങ്ങിയ കഫീൻ ക്ഷീണം അകറ്റാനും ഉന്മാഷത്തോടെ ഉണർന്നിരിക്കാനും സഹായിക്കും.
എന്നാൽ ഇത് മാത്രമല്ല, കരളിനും കാപ്പി ഔഷധമാണെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. കാപ്പിലെ ആന്റിഓക്സിഡന്റുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവർത്തനം സുഖമമാക്കാനും സഹായിക്കുമെന്ന് കണ്ടെത്തി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പലർക്കും കാപ്പി കുടിക്കുന്നതു കൊണ്ട് ഈ പറഞ്ഞ ഗുണങ്ങൾ കിട്ടണമെന്നില്ല. കാരണം, കാപ്പിയുടെ ചേരുവയിലാണ് ആ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. കാപ്പിയെന്നാൽ പലർക്കും പാലിലേക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ചേർക്കുന്നതാണ്. എന്നാൽ ആരോഗ്യത്തിന് ഈ കൂട്ട് അത്ര നന്നല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വെള്ളത്തിൽ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുന്ന കട്ടൻക്കാപ്പിയിലാണ് മുകളിൽ പറഞ്ഞ ഗുണങ്ങളുള്ളത്. അതിലേക്ക് പാലോ പഞ്ചസാരയോ ചേർക്കാൻ ആരോഗ്യഗുണം കിട്ടണമെന്നില്ല. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടൻകാപ്പി കുടിക്കുന്നത് ഉന്മേഷത്തിനും കരളിന്റെ ആരോഗ്യം കാക്കാനും മികച്ചതാണ്.
കാപ്പി കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
രാവിലെ ഉറക്കം ഉണർന്ന ഉടൻ കാപ്പി കുടിക്കുന്നത് ഒഴിവാക്കാം. ഉണർന്ന ശേഷം കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം കാപ്പി കുടിക്കാം. ഇത് ശരീരത്തിലെ കോർട്ടിസോൾ അളവിൽ ഉയരാതെ തടയും. കൂടാതെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കുന്ന ശീലവും ഒഴിവാക്കാം. ഇത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates