Turmeric Pinterest
Health

ശരീരവീക്കം കുറയ്ക്കാൻ മഞ്ഞൾ നല്ല ഔഷധമാണ്, പക്ഷെ ​ഗുണം ഉണ്ടാകണമെങ്കിൽ ഒപ്പമുള്ള ചേരുവ ശരിയാകണം

ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ എത്തുന്ന മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സജീവ സംയുക്തത്തെ ആഗിരണം ചെയ്യാൻ രക്തത്തിന് പലപ്പോഴും കഴിയാറില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ന്ന് നേരിടുന്ന മിക്ക ആരോ​ഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണം ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വിട്ടുമാറാത്ത വീക്കമാണ്. ഇത് നിങ്ങളുടെ അവയവങ്ങളുടെ പ്രവർത്തനത്തെയും രക്തക്കുഴലുകളുടെ ആരോ​ഗ്യത്തെയും ബാധിക്കുന്നു. കൂടാതെ കോശജ്വലനത്തിനും ​ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം.

ശരീരവീക്കം അനായാസം കുറയ്ക്കാനുള്ള ഒരു പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്. നമ്മുടെ നാടൻ ഭക്ഷണങ്ങളിലെ അടിസ്ഥാന ചേരുവയായ മഞ്ഞളാണത്. മഞ്ഞളിൽ അടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിലുണ്ടാകുന്ന വീക്കത്തെ കുറയ്ക്കും. എന്നാൽ പറയുന്ന പോലെ അത്ര എളുപ്പമല്ല കാര്യം.

ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ എത്തുന്ന മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സജീവ സംയുക്തത്തെ ആഗിരണം ചെയ്യാൻ രക്തത്തിന് പലപ്പോഴും കഴിയാറില്ല. അവയെ കരൾ വളരെ നേരെ വിഘടിപ്പിച്ചു നീക്കം ചെയ്യുന്നതാണ് കാരണം. അതുകൊണ്ട് മഞ്ഞളിൻ്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുന്ന ചേരുവകൾക്കൊപ്പം കഴിച്ചാൽ മാത്രമാണ് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുക.

മഞ്ഞളിൻ്റെ ആഗിരണത്തെ സഹായിക്കുന്ന ചേരുവകൾ

കുരുമുളക്

മഞ്ഞളിൻ്റെ ഗുണം പരമാവധി ലഭിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കുരുമുളകിനൊപ്പം കഴിക്കുകയെന്നതാണ്. കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിൻ കരളിനെ കുർക്കുമിൻ വിഘടിപ്പിക്കുന്നതിൽ നിന്ന് തടയുകയും അതിലൂടെ കുർക്കുമിൻ രക്തപ്രവാഹത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ കടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൊഴുപ്പ്

മഞ്ഞളിൽ അടങ്ങിയ കുർകുമിൻ കൊഴുപ്പിൽ ലയിക്കുന്നതാണ്. നെയ്യ് പോലുള്ള വിഭവങ്ങൾക്കൊപ്പം മഞ്ഞൾ ചേരുക്കുന്നത് രക്തത്തിലേക്ക് കുർക്കുമിൻ നേരിട്ടെത്താനും സഹായിക്കുന്നു.

Only one percent of curcumin in turmeric will aborb by body unless you don't pair turmeric with these

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ആചാരലംഘന നീക്കമെന്ന് ആരോപണം; പവിത്രത തകർക്കാൻ ശ്രമമെന്ന് ഹിന്ദു ഐക്യവേദി

'നാളെ ഞാന്‍ പോകാനുള്ളിടത്തേക്കാണ് ഹനീഫിക്ക പോയിരിക്കുന്നത്, എനിക്കൊരു ദുഃഖവുമില്ല'; വേദനയുടെ കടലാഴം ഒളിപ്പിച്ച സലിം കുമാര്‍

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ, പരിശോധന കർശനമാക്കും; ജാ​ഗ്രതാനിർദേശം

ലോകകപ്പിന് എത്തി; ഇറാഖ് സൂപ്പര്‍താരം അയ്മന്‍ ഹുസൈനെ 7 മണിക്കൂര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു, വിവാദം

SCROLL FOR NEXT