Pickle Pinterest
Health

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ചോറിനും ചപ്പാത്തിക്കും വരെ മലയാളിക്ക് അച്ചാറ് വേണം. മാങ്ങ മുതൽ കാരറ്റും വെളുത്തുള്ളിയും മീനും ബീഫും വരെ നമ്മാൾ അച്ചാറാക്കി ദീർഘകാലം സൂക്ഷിക്കാറുണ്ട്. എന്നാൽ അധികമായാൽ അച്ചാറും പ്രശ്നമാകും. അച്ചാറു കൊതി മൂത്താൽ അത് ആരോ​ഗ്യത്തിന് വിപരീതഫലമുണ്ടാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

തൊട്ടുകൂട്ടാൻ മാത്രമുള്ളതാണ് അച്ചാർ. എന്നാല്‍ ചിലര്‍ കറി പോലെ തന്നെ അച്ചാറു കഴിക്കുന്നത് കാണാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാര്‍ അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവരില്‍ അവസ്ഥകള്‍ വഷളാകാം.

പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും.

അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണ്. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ ആരോഗ്യപ്രദമാണ്. ഇതില്‍ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും.

അച്ചാറു അമിതമായില്ലെങ്കിൽ ഗുണമുണ്ട്

അച്ചാറിലെ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തിന് വളരെ സഹായകമാണ്. ഉപ്പ്, എണ്ണ എന്നിവ വളരെ കുറച്ചും, കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതെയും അച്ചാർ ഉണ്ടാക്കുന്നതാണ് നല്ലത്. അച്ചാറിലെ പുളിയിൽ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നു. ഇതിനായി ലെമൺ ജ്യൂസ്, നാച്ചുറൽ വിനിഗർ എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയിൽ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.

over eating pickle may cause health issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

SCROLL FOR NEXT