panikoorka വിക്കിപീഡിയ
Health

ആവി പിടിക്കാന്‍ മാത്രമല്ല, പനിക്കൂര്‍ക്ക വെച്ച് ഒരു കിടിലന്‍ ബജി ഉണ്ടാക്കാം

പനിയോ ജലദോഷമോ വന്നാൽ വെള്ളം തിളപ്പിച്ചു കുടിക്കാനും ആവി പിടിക്കാനുമൊക്കെയാണ് പനിക്കൂർക്ക മലയാളികൾ പൊതുവെ ഉപയോ​ഗിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

നാലുമണി പലഹാരമായി ബജ്ജികൾ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു ബജി ഇന്ന് പരീക്ഷിച്ചാലോ? നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിൽ പനിക്കൂർക്ക വ്യാപകമാണ്. പനിയോ ജലദോഷമോ വന്നാൽ വെള്ളം തിളപ്പിച്ചു കുടിക്കാനും ആവി പിടിക്കാനുമൊക്കെയാണ് പനിക്കൂർക്ക മലയാളികൾ പൊതുവെ ഉപയോ​ഗിക്കുന്നു.

അതിനപ്പുറം അവ ഭക്ഷ്യയോ​ഗ്യമാണോയെന്ന് നമ്മളിൽ പലരും ചിന്തിച്ചു പോലും നോക്കിയിട്ടുണ്ടാവില്ല. കർണാടകയിൽ ദൊഡ്ഡു പത്രേ എന്നാണ് നമ്മുടെ പനിക്കൂർക്കയെ വിളിക്കുന്നത്. ഇല വിഭവങ്ങള്‍ ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ള കാര്‍ണാടകയിലുള്ള ആളുകള്‍ പനിക്കൂര്‍ക്കയെയും രുചികരമായ വിഭവമാക്കി. പനിക്കൂർക്ക വെച്ച് കർണാടക സ്റ്റൈലിൽ ഒരു ബജി ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍

പനിക്കൂര്‍ക്കയില- ആവശ്യത്തിന്

കടലമാവ് -1/4 കപ്പ്

അരിപ്പൊടി -1 ടേബിള്‍ സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി -ചതച്ചത്

ജീരകപ്പൊടി -ഒരു നുള്ള്

കായം -ഒരു നുള്ള്

ഉപ്പ് -ആവശ്യത്തിന്

വെള്ളം -ആവശ്യത്തിന്

മുളകുപൊടി -ഒരു ടീസ്പൂണ്‍

വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ഒരു നുള്ള് ജീരകപ്പൊടി, കായം, ഒരു ടീ സ്പൂണ്‍ മുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ചു നേരം മാറ്റി വെക്കാം.

കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്ക ഇല മാറ്റിവെച്ചിരിക്കുന്ന മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. രുചികരമായി പനിക്കൂര്‍ക്ക ബജി തെയ്യാര്‍.

Healthy Panikoorka baji recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT