Parkinson's disease Pexels
Health

സ്വപ്നം കാണുമ്പോൾ നിലവിളിക്കാറുണ്ടോ ? ഉറക്കത്തിലെ തകരാറുകൾ പാർക്കിൻസൺസ് രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ

ചലനസംബന്ധമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 10-15 വർഷങ്ങൾക്ക് മുൻപേ ശരീരം മറ്റ് ചില സൂചനകളും നൽകാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

പാർക്കിൻസൺസ് രോ​ഗം പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും വ്യാപകമാവുകയാണ്. ഇന്ന് ലോക പാർക്കിൻസൺസ് ദിനം. എല്ലാവർഷവും ഏപ്രിൽ 11നാണ് ഈ ദിനം ആചരിക്കുന്നത്. നാഡീവ്യവസ്ഥയുടെ തകരാറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ പൊതുജനങ്ങളെ സഹായിക്കാനുമുള്ള ദിനം കൂടിയാണിത്. യൂറോപ്യൻ പാർക്കിൻസൺസ് ഡിസീസ് അസോസിയേഷനും (ഇപിഡിഎ) ലോകാരോഗ്യ സംഘടനയും ചേ‌‍ർന്ന് 1997 ഏപ്രിൽ 11-നാണ് ലോക പാർക്കിൻസൺസ് ദിനം പ്രഖ്യാപിച്ചത്.

പാർക്കിൻസൺസ് രോ​ഗത്തിന്റെ പ്രധാന ലക്ഷണം കൈകാലുകളുടെ വിറയലും നടക്കാനുള്ള ബുദ്ധിമുട്ടുമാണ്. എന്നാൽ ചലനസംബന്ധമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 10-15 വർഷങ്ങൾക്ക് മുൻപേ ശരീരം മറ്റ് ചില സൂചനകളും നൽകാറുണ്ട്. അതിൽ ഏറ്റവും പ്രധാനം ഉറക്കത്തിലെ അസ്വാഭാവികതകളാണ്.

സാധാരണഗതിയിൽ ഉറക്കത്തിന്റെ ആഴമേറിയ ഘട്ടത്തിൽ നമ്മുടെ തലച്ചോറ് വളരെ സജീവമായിരിക്കും. പക്ഷേ, പേശികൾ നിശ്ചലമായിരിക്കും അതിനാൽ തന്നെ സ്വപ്നത്തിൽ ഓടുകയോ ചാടുകയോ ചെയ്താലും യഥാർത്ഥത്തിൽ നാം അനങ്ങാതിരിക്കാൻ ഇതു സഹായിക്കുന്നു. എന്നാൽ, ആർഇഎം ഉറക്കവൈകല്യമുള്ളവരിൽ ഈ പേശീനിയന്ത്രണം നഷ്ടപ്പെടുന്നു. ഇതിന്റെ ഫലമായി സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾക്കനുസരിച്ച് കൈകാലുകൾ ഇളക്കുകയോ അടിക്കുകയോ ചെയ്യുക, ഉറക്കത്തിൽ ഉച്ചത്തിൽ സംസാരിക്കുകയോ അലറുകയോ ചെയ്യുക, കട്ടിലിൽനിന്ന് വീഴാൻ പോകുന്ന തരത്തിലുള്ള ചലനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇവരിൽ സംഭവിക്കുന്നു.

പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത്തരം ആർഇഎം സ്ലീപ്പ് ഡിസോർഡർ അനുഭവപ്പെടുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പിൽക്കാലത്ത് പാർക്കിൻസൺസ് അല്ലെങ്കിൽ സമാനമായ ന്യൂറോഡിജനറേറ്റീവ് രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ്. തലച്ചോറിലെ ബ്രെയിൻ സ്റ്റെം ഭാഗത്താണ് ഉറക്കത്തെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. പാർക്കിൻസൺസ് രോഗം ബാധിക്കുമ്പോൾ വിറയലിന് കാരണമാകുന്ന കോശങ്ങൾ നശിക്കുന്നതിന് വളരെ മുൻപേ, ഉറക്കത്തെ നിയന്ത്രിക്കുന്ന ഈ കോശങ്ങളെ രോഗം ബാധിക്കും.

എന്നാൽ ഈ ലക്ഷണങ്ങൾ പലപ്പോഴും മാനസിക സമ്മർദ്ദം, പ്രായം, ജീവിതശൈലി എന്നിവ കാരണമുണ്ടാകുന്ന പ്രശ്നമായി കണ്ട് തള്ളിക്കളയുന്നു. ഉറക്കപ്രശ്നങ്ങളെ ഗൗരവമായി കാണാത്തതുകൊണ്ടും ഇതൊരു ന്യൂറോളജിക്കൽ പ്രശ്നമാണെന്ന് തിരിച്ചറിയാത്തത് കൊണ്ടും ആർഇഎം സ്ലീപ്പ് ബിഹേവിയർ ഡിസോർഡർ(RBD) ലക്ഷണങ്ങൾ ഉള്ളവരിൽ 35 ശതമാനം പേർക്ക് മാത്രമേ രോഗലക്ഷണം തുടങ്ങി അഞ്ച് വർഷത്തിനകം ന്യൂറോളജിസ്റ്റിനെ കാണാൻ സാധിക്കുന്നുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

രോഗം നേരത്തെ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. ഉറക്ക വ്യതിയാനങ്ങൾ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങൾ ആയിരിക്കും. അതിനാൽ തന്നെ നേരത്തെ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാകും അതോടൊപ്പം രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

  • ഉറക്കത്തിൽ കൈകാലിട്ടടിക്കൽ, നിലവിളി

  • സ്ഥിരമായ ഉറക്കക്കുറവ്

  • പകൽ അധിക ഉറക്കം

  • കൂടാതെ ചെറിയ വിറയൽ, മന്ദഗതി തുടങ്ങിയവ

  • നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം

Parkinson’s isn’t just an old-age disease, Early signs that youngsters should never ignore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് ദിവസം പരിശോധിച്ചിടത്ത് നാലാം ദിവസം എങ്ങനെ മൃതദേഹം?; സംശയം ആവര്‍ത്തിച്ച് ശ്രീനന്ദയുടെ ബന്ധുക്കള്‍

'ആക്ഷൻ കാണിച്ച് ക്രീസിൽ നിൽക്കാതെ പന്ത് എറിയു'! ബാറ്റ് ചെയ്യാതെ തുടരെ മാറി ഡാരില്‍ മിച്ചല്‍ (വിഡിയോ)

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്: സിപിഎം പ്രവര്‍ത്തകന്റെ കാര്‍ കത്തിക്കാന്‍ ശ്രമം

'ഫാസിൽ മുതൽ മക്കളുടെ പ്രായമുള്ള പുതിയ സംവിധായകർ വരെ എന്റെ ഗുരുക്കന്മാർ, അതിൽ അഭിമാനം'; പാട്ടെഴുത്തിൽ 40 തികഞ്ഞ് കൈതപ്രം

'സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും'; ചെന്നൈയിൽ ഇന്ന് 'പവർ ഫുൾ' പോരാട്ടം, എതിരാളികൾ ഡൽഹി

SCROLL FOR NEXT