പ്രതീകാത്മക ചിത്രം 
Health

സുരക്ഷിതമായി വ്യായാമം ചെയ്യാം, ട്രെഡ്മില്ലില്‍ ഓടുമ്പോള്‍ ശരീരം തരുന്ന സൂചനകള്‍ അവഗണിക്കരുത് 

ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തലകറക്കം തോന്നുകയോ നെഞ്ചുവേദന, അസ്വസ്ഥത, ശ്വാസതടസ്സം, ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമം അവസാനിപ്പിക്കണം

സമകാലിക മലയാളം ഡെസ്ക്


വ്യായാമം എന്നുപറഞ്ഞാല്‍ ചിലര്‍ക്കത് ട്രെഡ്മില്ലിലെ നടത്തമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നതും സജീവമായ ജീവിതശൈലി പിന്തുടരുന്നതും നല്ലതാണെങ്കിലും അമിതമായാല്‍ ഇവ വിപരീതഫലമായിരിക്കും തരുന്നത്. ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തലകറക്കം തോന്നുകയോ നെഞ്ചുവേദന, അസ്വസ്ഥത, ശ്വാസതടസ്സം, ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമം അവസാനിപ്പിക്കണം. 

ട്രെഡ്മില്ലില്‍ ഓടുമ്പോള്‍ ശരീരം തരുന്ന സൂചനകളെക്കുറിച്ചും എങ്ങനെ സുരക്ഷിതമായി വ്യായാമം ചെയ്യാം എന്നും നോക്കാം...

• വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചുവേദനയോ അസ്വസ്ഥതയോ തോന്നുന്നതാണ് ഏറ്റവും നിര്‍ണായകമായ മുന്നറിയിപ്പ്. നെഞ്ചില്‍ അനുഭവപ്പെടുന്ന നീണ്ടുനില്‍ക്കുന്ന വേദന പിന്നീട് കൈകളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ പുറകിലേക്കോ പ്രസരിച്ചേക്കാം. ഈ അസ്വസ്ഥതകള്‍ അവഗണിക്കരുത്. 

• വ്യായാമം ചെയ്യുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നത് സാധാരണമാണ്. പക്ഷെ തീവ്രമായതോ പെട്ടന്നുള്ളതോ ആയ ശ്വാസതടസ്സം അപായസൂചനയാണ്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാകാം. 

• തലകറക്കം തോന്നിയാല്‍ അത് രക്തസമ്മര്‍ദ്ദത്തിലോ രക്തചംക്രമണത്തിലോ ഉള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. ഇവ നിസാരമായി കാണരുത്, കാരണം ഇത് നീണ്ടുനിന്നാല്‍ തലകറങ്ങി വീഴാനും ബോധക്ഷയം സംഭവിക്കാനും ഇടയാകും. 

• വ്യായാമത്തിനിടയില്‍ അനുഭവപ്പെടുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് ഗുരുതരമായ ആശങ്കയ്ക്ക് കാരണമാണ്. ഹൃദയമിടിപ്പ് ക്രമരഹിതമാണെന്ന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വ്യായാമം അവസാനിപ്പിച്ച് വൈദ്യസഹായം തേടണം. 

• വ്യായാമം ചെയ്യുന്നതിനിടെ ഛര്‍ദ്ദി, ഓക്കാനം എന്നിവ അമിതമായ അധ്വാനം മൂലമാകാം. ഇത് നിര്‍ജ്ജലീകരണത്തിലേക്കും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്കും നയിച്ചേക്കാം. ഇത് ഹൃദയത്തിന് ഭീഷണിയാണ്. സ്ഥിരമായി ഓക്കാനം അനുഭവപ്പെടുകയാണെങ്കില്‍ ശരിയായ വിശ്രമം ലഭിക്കുന്നുണ്ടെന്നും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 

• ട്രെഡ്മില്‍ വ്യായാമത്തിന് ശേഷം ക്ഷീണം സാധാരണമാണെങ്കിലും കടുത്ത ക്ഷീണമോ ബലക്കുറവോ തോന്നുന്നത് അസ്വാഭാവികമാണ്. രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള നിങ്ങളുടെ ഹൃദയത്തിന്റെ കഴിവിലെ പ്രശ്‌നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. 

• നെഞ്ചുവേദന മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകളും ശ്രദ്ധിക്കണം. കൈകളിലോ കഴുത്തിലോ താടിയെല്ലിലോ ഉണ്ടാകുന്ന അസാധാരണമായ വേദനയോ അസ്വസ്ഥതയോ അവഗണിക്കരുത്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സുചനയാകാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT