Pineapple Pexels
Health

നേരം നോക്കി കഴിച്ചില്ലെങ്കില്‍, പൈനാപ്പിള്‍ പണി തരും

പൈനാപ്പിളിനൊപ്പം മറ്റ് ഭക്ഷണം ഉള്‍പ്പെടുത്താത്തതാണ് നല്ലതെന്നും ​ഗവേഷകർ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

യറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാൽ പൈനാപ്പിള്‍ പോലുള്ള പഴങ്ങൾ നേരം തെറ്റിയാണ് കഴിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ദോഷം ചെയ്തേക്കും. വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള പൈനാപ്പിളില്‍ ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്.

ദഹനപ്രക്രിയക്ക് സഹായിക്കുന്ന പൈനാപ്പിള്‍ ആഹാര ശേഷം ശീലമാക്കുന്നത് ഉചിതമാണെന്നാണ് പലരും കരുതുന്നത്. പൈനാപ്പിള്‍ കഴിക്കാന്‍ ഏറ്റവും ഉചിതമായ സമയം ദിവസത്തിന്റെ ആദ്യ പകുതിയിലാണെന്നും പൈനാപ്പിളിനൊപ്പം മറ്റ് ഭക്ഷണം ഉള്‍പ്പെടുത്താത്തതാണ് നല്ലതെന്നും ​ഗവേഷകർ പറയുന്നു.

എന്നാല്‍ എല്ലാവര്‍ക്കും പൈനാപ്പിള്‍ ഗുണകരമാകണമെന്നില്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹരോഗികള്‍ക്ക് പൈനാപ്പിള്‍ വിപരീതഫലം ഉണ്ടാക്കാം. പൈനാപ്പിളിന്റെ ​ഗ്ലൈസെമിക് സൂചിക ഉയർന്നതായതിനാൽ പ്രമേഹരോഗികള്‍ക്ക് ഇത് ഉചിതമല്ല.

എന്നാല്‍ ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് പ്രശ്നമല്ല. ഇതില്‍ അടങ്ങിയിട്ടുള്ള മറ്റ് പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമായതിനാലാണ് ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കാമെന്ന് നിര്‍ദേശിക്കുന്നത്. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുമ്പോള്‍ ഷുഗറിന്റെ അളവ് സാധരണയില്‍ നിന്നും അധികമാകുന്നതുകൊണ്ടു തന്നെ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം.

Pineapple Health benefits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

ഡിജിറ്റല്‍, കെടിയു വിസി നിയമനം സുപ്രീംകോടതി നടത്തുമോ ?, ഇന്നറിയാം; അയയാതെ ഗവര്‍ണറും മുഖ്യമന്ത്രിയും

ചിത്രപ്രിയയും അലനും തമ്മില്‍ വഴക്ക് പതിവ്, ബലപ്രയോഗത്തിന്റെ ലക്ഷണം; മൃതദേഹത്തിനു സമീപം മദ്യക്കുപ്പി

അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്നു മരണം

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമോ?; വീണ്ടും പലിശനിരക്ക് കുറച്ച് ഫെഡറല്‍ റിസര്‍വ്

SCROLL FOR NEXT