സ്ത്രീകളം സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരുഘട്ടമാണ് അമ്മയാവുകയെന്നത്. കുഞ്ഞുണ്ടായ ശേഷമുള്ള പ്രസവാനന്തര ശ്രുശൂഷ അല്ലെങ്കിൽ പ്രസവരക്ഷ വളരെ പ്രധാനമാണ്. പ്രസവത്തിന് ശേഷം ശരീരം വീണ്ടെടുക്കുന്നതിന് ആവശ്യമായ ഭക്ഷണങ്ങളും കുളിയുമെല്ലാം ഇതിൽ ഉൾപ്പെടും. അതിൽ പ്രധാനമാണ് വയറുകെട്ടുകയെന്നത്. പ്രസവശേഷം സ്ത്രീകളുടെ വയറുകെട്ടുന്നത് വളരെക്കാലമായി തുടര്‍ന്നുവരുന്നൊരു ശീലമാണ്.
വയറുകെട്ടുന്നത് പ്രസവശേഷം സ്ത്രീകളിൽ വയറുചാടുന്നത് കുറയ്ക്കാനാണെന്നാണ് കരുതുന്നത്. എന്നാൽ ഈ ധാരണ തെറ്റാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറുവെയ്ക്കുന്നതനുസരിച്ച് നട്ടെല്ലിന് ഒരു വളവുണ്ടാകും. ആ സമയം അതിനോട് ചേര്‍ന്നുനില്‍ക്കുന്ന പേശികള്‍ വലിയുന്നു. പ്രസവശേഷം പൂര്‍വസ്ഥിതിയിലെത്താന്‍ പേശികള്‍ക്ക് സ്വഭാവികമായും കുറച്ച് സമയമെടുക്കും. ഈ പേശികൾ വിശ്രമം നൽകുന്നതിന് വേണ്ടിയാണ് പ്രസവാനന്തരം വയറുകെട്ടുന്നത്. പേശികള്‍ക്ക് അല്‍പനേരം വിശ്രമം കൊടുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് ഒരിക്കലും വയറു കുറയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രസവാനന്തരം 90 ദിവസത്തിനകം സ്ട്രെങ്ത്തനിങ് വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരത്തിലുണ്ടാകുന്ന വയറു കുറയ്ക്കാൻ കഴിയൂ. പണ്ട് കാലങ്ങളില്‍ വയറുകെട്ടിയാലും സ്ത്രീകള്‍ ശാരീരികമായി സജീവമായിരുന്നു. അതുകൊണ്ടാണ് അന്ന് സ്ത്രീകള്‍ക്ക് പ്രസവാനന്തരം വയറുകുറഞ്ഞിരുന്നത്.
വയറുകെട്ടുന്നത് എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നുമില്ല
പണ്ടത്തെ ശീലങ്ങള്‍ എല്ലാവരിലും പരീക്ഷിക്കുന്നത് അബദ്ധമാണ്. പ്രസവശേഷം മുതല്‍ ദിവസങ്ങളോളം വയറുകെട്ടുന്നവരുണ്ട്. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഒരുപാട് നേരം ഇത്തരത്തില്‍ വയറുകെട്ടിവയ്ക്കുമ്പോള്‍ പേശികള്‍ക്ക് അധികമായി വിശ്രമം കിട്ടുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. ഇത് പേശികളെ ദുര്‍ബലമാക്കുന്നു. ദിവസത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂർ മാത്രം വയറുകെട്ടുന്നതാണ് നല്ലത്.
മാത്രമല്ല, സിസേറിയന്‍ കഴിഞ്ഞവരില്‍ വയറുകെട്ടുന്നത് അത്ര സുരക്ഷിതമായിരിക്കില്ല. സ്റ്റിച്ചിന്റെ മുകളിലായിരിക്കും ഇത് നല്‍ക്കുക. വലിച്ചുമുറുക്കി കെട്ടുന്നതുകൊണ്ട് തന്നെ സ്റ്റിച്ച് ഉണങ്ങാന്‍ സമയമെടുക്കുന്നു. ഇത് പിന്നീട് ഹെര്‍ണിയ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates