Potato for weight loss Meta AI Image
Health

തടി കുറയ്ക്കാൻ 'പൊട്ടറ്റോ മാജിക്ക്', ഉരുളക്കിഴങ്ങ് ആരോ​ഗ്യകരമാക്കേണ്ടത് ഇങ്ങനെ

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശക്തി വർധിപ്പിക്കും.

സമകാലിക മലയാളം ഡെസ്ക്

മിക്ക അടുക്കളകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ആരോ​ഗ്യസംരക്ഷണത്തിന് കാര്യം വരുമ്പോൾ പലരും ഉരുളക്കിഴങ്ങിനെ മാറ്റിനിർത്താറുമുണ്ട്. ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടുമെന്ന ആശങ്കയുള്ളവർ നിരവധിയാണ്. എന്നാൽ ആ ആശങ്ക വെറുതെയാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിക്കേണ്ട പോലെ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് നിങ്ങളെ സഹായിക്കും.

എങ്ങനെ കഴിക്കണം?

‌ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്ത് ഫ്രഞ്ച്ഫ്രൈസ് ആയി കഴിക്കുമ്പോൾ അതിന്റെ ഗ്ലൈസെമിക് ലോഡ് കൂടുകയും അനാരോ​ഗ്യകരമാകുകയും ചെയ്യും. അതേസമയം, ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകൾക്കൊപ്പമോ ഉപയോഗിച്ചാൽ നല്ലതാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സി‌യും അടങ്ങിയതാണ് ഉരുളക്കിഴങ്ങ്.

വിശപ്പക്കറ്റാം

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഉരുളക്കിഴങ്ങിലടങ്ങിയ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. വിശപ്പകറ്റാനും ഏറെ നേരം വയർ നിറഞ്ഞെന്ന തോന്നലുണ്ടാകാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി അമിതവണ്ണം കുറയ്ക്കാനും ഇത് നല്ലതാണ്.

ദീർഘനേരം ഊർജ്ജം

‌ഉരുളക്കിഴങ്ങ് കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമായതിനാൽ ശരീരം ഇതിനെ സമയമെടുത്ത് മാത്രമേ വിഘടിപ്പിക്കുകയുള്ളൂ. ഊർജം പുറന്തള്ളുന്നതും സാവധാനത്തിലായിരിക്കും. അതുവഴി ക്ഷീണവും തളർച്ചയും അകറ്റി ദീർഘനേരം ഊർജ്ജം നിലനിർത്താൻ ഇത് സഹായിക്കും. ഉരുളക്കിഴങ്ങിൽ കാലറിയും കൊഴുപ്പും കുറവാണെന്നതും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് അനുകൂലമാകും.

രക്തസമ്മർദം നിയന്ത്രിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ആരോഗ്യകരമാ‌യി നിലനിർത്തുന്നതും ശരീരഭാരം കുറയ്ക്കുന്നതിൽ അനിവാര്യമാണ്. ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

Potato in weight loss diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

'കെകെആറിനെ കോടതി കയറ്റാം, ഒന്നും വേണ്ടെന്ന് മുസ്തഫിസുര്‍ പറഞ്ഞു'; വെളിപ്പെടുത്തല്‍

'സിരിയോട് ചോദിച്ചിട്ട് കാര്യമില്ല, ജെമിനിയോട് ചോദിക്ക്!' വീണ്ടും രസകരമായ വിഡിയോയുമായി അജു വർ​ഗീസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഞ്ചാവ് ഉണക്കാനിട്ട് വിശ്രമിച്ചു, കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങിയ യുവാവ് പിടിയില്‍

SCROLL FOR NEXT