Bahubali, Prabhas Pexels
Health

മു‌ട്ട കഴിച്ച് വെറുത്തു പോയി, ഒരു ദിവസം 30 മുട്ടകൾ വരെ കഴിച്ചിരുന്നു; ബാഹുബലിയുടെ ഡയറ്റ് വെളിപ്പെടുത്തി പ്രഭാസ്

ബാഹുബലിയുടെ ശരീരഘടനയ്ക്കായി, ഭക്ഷണത്തിലും ഫിറ്റ്‌നസിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്ന് പ്രഭാസ് പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമയിലെ മുന്‍നിര പാന്‍- ഇന്ത്യന്‍ താരം പ്രഭാസിന്റെ 46-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച താരത്തിന് സിനിമാ മേഖലയില്‍ നിന്നുള്ളവരും ആരാധകരും ആശംസ അറിയിച്ചു രം​ഗത്തെത്തിയിരിക്കുകയാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ പഴയ അഭിമുഖം വീണ്ടും വൈറലാകുന്നത്.

ബാഹുബലിയുടെ ശരീരഘടനയ്ക്കായി, ഭക്ഷണത്തിലും ഫിറ്റ്‌നസിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്ന് പ്രഭാസ് പറയുന്നു. ദിവസവും രാവിലെ ഏതാണ്ട് 20 മുതല്‍ 30 മുട്ടകള്‍ വരെയാണ് കഴിച്ചിരുന്നത്. മുട്ട മാത്രം കഴിക്കുക എന്നത് വളരെ പ്രയാസമായിരുന്നു. മുട്ട തന്നെ വെറുത്തു പോയി, അതുകൊണ്ട് പ്രോട്ടീന്‍ മിക്‌സ് അല്ലെങ്കില്‍ ജ്യൂസിനൊപ്പമാണ് കഴിച്ചിരുന്നത്. മുട്ട കഴിക്കുന്നത് വളരെ മടുപ്പിക്കുന്ന ഡയറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബാഹിബലിക്ക് ശേഷം സഹോയിലേക്ക് വന്നപ്പോള്‍ ശരീരഭാരം കുറയ്‌ക്കേണ്ടതായി വന്നു. മാസങ്ങളും വർഷങ്ങളും എടുത്താണ് ബാഹുബലിയുടെ ശരീരഘടന ഉണ്ടാക്കിയത്. അത് കുറയ്ക്കാൻ അത്ര തന്നെ പ്രയാസപ്പെട്ടിരുന്നു. അതുകൊണ്ട് ഒരു വെജിറ്റേറിയന്‍ ഡയറ്റ് ആയിരുന്നു അന്ന് പിന്തുടര്‍ന്നത്. വെജിറ്റേറിയന്‍ ആയിരുന്നെങ്കില്‍ പ്രോട്ടീനിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഇത് ശരീരഭാരം കുറയ്ക്കാന്‍ നന്നായി സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Prabhas used to eat 30 eggs daily; Bahubali diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT