Priyanka Chopra Hair grow tips Instagram
Health

മുടിക്ക് തിളക്കം കിട്ടാൻ വേരു മുതൽ അറ്റം വരെ യോ​ഗർട്ട് മാസ്ക്, 16-ാം വയസ്സു മുതലുള്ള ശീലം; പ്രിയങ്ക ചോപ്രയുടെ മുടിയഴകിന് പിന്നിലെ രഹസ്യം

ചർമത്തിനും മുടിയഴകിനും പലപ്പോഴും വീട്ടിലെ പൊടിക്കൈകൾ തന്നെയാണ് രക്ഷയാവുകയെന്നും മുൻപ് ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ബോളിവുഡിലും ഹോളിവുഡിലും ഓരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ബോൾഡ് ലുക്കിന് പിന്നിലെ തിളങ്ങുന്ന ചർമത്തിനും മുടിക്കും ആരാധകർ ഏറെയാണ്. നീണ്ട യാത്രകളും ഷൂട്ടിങ് വേളകളുമായി തിരക്കിലാകുമ്പോൾ തന്റെ ചർമവും മുടിയും വളരെ അധികം ഡള്ളാക്കാറുണ്ടെന്ന് പ്രിയങ്ക പറയുന്നു. ചർമത്തിനും മുടിയഴകിനും പലപ്പോഴും വീട്ടിലെ പൊടിക്കൈകൾ തന്നെയാണ് രക്ഷയാവുകയെന്നും മുൻപ് ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു.

ഇത്ര സിംപിൾ ആയിരുന്നോ?

ലിപ് കെയർ

ഒരു നുള്ള് സീ സോൾട്ടിലേക്ക് ഒന്നോ രണ്ടോ തുള്ളി ശുദ്ധമായ ​ഗ്ലിസറിൻ കുറച്ച് റോസ് വാട്ടർ എന്നിവ ചേർക്കുക. ശേഷം ഈ മിശ്രിതം നിങ്ങളുടെ ചുണ്ടുകളിൽ ചെറുതായി മസാജ് ചെയ്യുക. ശേഷം കഴുകികളയാം. ഇത് ചുണ്ടുകൾ കൂടുതൽ മൃദുലവും ഈർപ്പമുള്ളതുമാക്കും. ചുണ്ടുകളുടെ നിറം അസമമായ നിറം തിളക്കമുള്ളതാക്കാൻ രണ്ടോ മൂന്നോ തുള്ളി നാരങ്ങ നീര് കൂടി ചേർക്കുന്നത് നല്ലതാണ്.

ബോഡി സ്‌ക്രബ്

ഒരു കപ്പ് കടലമാവിലേക്ക് അൽപം നാരങ്ങാനീരും ​ഗ്രീക്ക് യോ​ഗർട്ടും ചേർത്ത് പേസ്റ്റ് രൂപത്തിൽ കുഴച്ചെടുക്കുക. അതിലേക്ക് കുറച്ച് ചന്ദനത്തിന്റെ പൊടിയും ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് ശരീരത്തിൽ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വെള്ളമൊഴിച്ച് സ്ക്രബ് ചെയ്തു കളയാവുന്നതാണ്. എണ്ണമയമുള്ള ചർമത്തിന്, കൊഴുപ്പ് കുറഞ്ഞ പാലോ കൊഴുപ്പില്ലാത്ത യോ​ഗർട്ടോ ചേർക്കാം.

കടലമാവ് കിട്ടിയില്ലെങ്കിൽ, ഗോതമ്പുപൊടി പകരം ഉപയോഗിക്കാം. ഇത് 16-ാം വയസു മുതൽ താൻ ശീലിക്കുന്നതാണെന്നും പ്രിയങ്ക പറയുന്നു. ഇത് ചർമത്തിൽ ഈർപ്പം നിലനിൽക്കാനും എക്സ്ഫോളിയേറ്റ് ചെയ്യാനും സഹായിക്കും. തനിക്കിത് വളരെ അധികം വ‍ർക്ക് ആയ ടിപ്പ് ആണെന്നും താരം പറയുന്നു.

യോ​ഗർട്ട് സ്കാൽപ് ട്രിറ്റ്മെന്റ്

ദീർഘയാത്രകൾ കാരണം പലപ്പോഴും മുടിയുടെ ആരോ​ഗ്യം മോശമാകാറുണ്ട്. അത് വീണ്ടെടുത്താൻ യോ​ഗർട്ട് ഉപയോ​ഗിക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു. ഒരു പാത്രത്തിലേക്ക് ഫുൾ-ഫാറ്റ് യോ​ഗർട്ട്, ഒരു ടീസ്പൂൺ തേൻ, ഒരു മുട്ട എന്നിവ ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്ത് സ്കാൽപ്പിൽ ഒരു മാസ്ക് പോലെ പുരട്ടുക. തലമുടിക്ക് തിളക്കവും ഈർപ്പവും കിട്ടുന്നതിന് മുടിക്ക് വേരുകൾ മുതൽ അറ്റം വരെ പുരട്ടുക. 30 മിനിറ്റിന് ശേഷം വെള്ളവും വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ ബേബി ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം.

Priyanka Chopra secret behind glowing skin and hair growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

'ഇതേത് ലോകത്താണ്?', മുജ്തബയെ കാണാമെന്ന ട്രംപിന്‍റെ നിര്‍ദേശം തള്ളി ഇറാന്‍

റൊണാള്‍ഡോയ്ക്ക് ലോകകപ്പ് വേണം! പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി; പോരാട്ട ദിവസങ്ങള്‍ എന്ന്, സമയം എപ്പോള്‍?

അച്ഛൻ വാങ്ങി നൽകിയ വിഡിയോ കാമറയുമായി ഹോളിവുഡിനെ വരെ വിറപ്പിച്ച എം.നൈറ്റ് ശ്യാമളൻ; ട്വിസ്റ്റുകളുടെ തോഴൻ

ഉള്‍ക്കാട്ടില്‍ കുടുങ്ങി യുവാക്കള്‍, കോടമഞ്ഞും ഇരുട്ടും കണ്ട് ഭയന്നു, രക്ഷകരായി അഗ്‌നിരക്ഷാസേന

SCROLL FOR NEXT