Sweet potato meta ai image
Health

മധുരക്കിഴങ്ങ് പാകം ചെയ്യുന്നതിനും രീതിയുണ്ട്, ഈ അബദ്ധം ഒഴിവാക്കാം

നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ധുരക്കിഴങ്ങ് പോലെ തന്നെ പോഷകമൂല്യം അടങ്ങിയതാണ് അവയുടെ തൊലിയും. പലപ്പോഴും അവ നീക്കിയ ശേഷമാണ് മധുരക്കിഴങ്ങ് പാകം ചെയ്യാറ്. എന്നാൽ തൊലി നീക്കം ചെയ്യുന്നതിനൊപ്പം അവയുടെ 20 ശതമാനം വരെ പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു.

കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്‍റ് ​​ഗുണങ്ങൾ കുറയ്ക്കും. മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ. കൂടാതെ, പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വെജിറ്റബിൾ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നന്നായി വൃത്തിയാകാന്‍ സഹായിക്കും.

Proper way to cook Sweet Potato and its health benefits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

'എന്‍റെ കുടുംബത്തില്‍നിന്ന് ഒരു സ്ത്രീയും ശബരിമല ചവിട്ടില്ല; അന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ശക്തന്‍, പത്മകുമാറിനെ പുറത്താക്കും?

ട്രെയിൻ ​സർവീസിൽ നാളെ മുതൽ നിയന്ത്രണം, കൊല്ലം–എറണാകുളം മെമു റദ്ദാക്കി; ഏതാനും തീവണ്ടികൾ ആലപ്പുഴ വഴി

'മരുതനായകം വീണ്ടും ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; കമൽ ഹാസന്റെ വാക്കുകളേറ്റെടുത്ത് ആരാധകർ

കണ്ടെയ്‌നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം

SCROLL FOR NEXT